- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിൽ കണ്ണൂരിനെ നയിക്കാൻ ഇനി ആറു പേർ
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിലായി കണ്ണൂർ ജില്ലക്കാരായ ഒമ്പതുപേരാണ് ഈ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയത്. അതിൽ മൂന്നുപേരെയാണ് ജയം കടാക്ഷിച്ചത്. ജയിച്ച മൂന്നുപേരും യു.ഡി.എഫ് സ്ഥാനാർത്ഥികളെന്ന സവിശേഷതയുമുണ്ട്. എന്നാൽ കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങൾ ഉൾപ്പെടുന്ന വടകരയിൽ ജയിച്ചത് പാലക്കാടുകാരനായ ഷാഫി പറമ്പിലും.
കെ. സുധാകരൻ(കണ്ണൂർ), എം.കെ രാഘവൻ(കോഴിക്കോട്), കെ.സി വേണുഗോപാൽ(ആലപ്പുഴ) എന്നിവരാണ് വൻഭൂരിപക്ഷത്തോടെ കണ്ണൂരിന്റെ മാനംകാത്തത്. എൽ.ഡി.എഫ് സ്ഥാനാർത്ഥികളായ എം.വി ജയരാജൻ (കണ്ണൂർ), കെ.കെ ശൈലജ (വടകര), ആനിരാജ (വയനാട്), പന്ന്യൻ രവീന്ദ്രൻ (തിരുവനന്തപുരം), ബിജെപി സ്ഥാനാർത്ഥികളായ സി.രഘുനാഥ് കണ്ണൂർ), വി.മുരളീധരൻ(ആറ്റിങ്ങൽ) എന്നിവർ പരാജയപ്പെട്ടു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെയും കെപിസിസി അധ്യക്ഷൻ കെ.സി വേണുഗോപാലിന്റെയും ജയത്തിന് ഇരട്ടിമധുരമുണ്ടെന്നാണ് കണ്ണൂരുകാർ പറയുന്നത്. വടകരയിൽ കെകെ ശൈലജയുടെ തോൽവിയും വരും ദിവസങ്ങളിൽ രാഷ്ട്രീയ ചർച്ചയാകും. സമകാലിക രാഷ്ട്രീയത്തിൽ കണ്ണൂരിൽ നിന്നുള്ള ഏറ്റവും ജനപ്രിയ നേതാവ് എന്ന വിശേഷണം ശൈലജയ്ക്കുണ്ടായിരുന്നു. അതിനാണ് മങ്ങലേൽക്കുന്നത്.
2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കണ്ണൂരിൽനിന്ന് എഴ് പേരുണ്ടായിരുന്നു. ഇ. അഹമ്മദ്, കെ.സി വേണുഗോപാൽ, എം.കെ രാഘവൻ, പി.കെ. ശ്രീമതി, കെ. സുധാകരൻ, സി.കെ പത്മനാഭൻ, എ.എൻ. ഷംസീർ എന്നിവരാണ് മത്സരിച്ചത്. ഇതിൽ നാലുപേരാണ് വിജയിച്ചത്.നിലവിൽ രാജ്യസഭാ അംഗങ്ങളായി കണ്ണൂരിൽ നിന്നും മൂന്ന് പേരുണ്ട്. ഡോ.ടി.ശിവദാസൻ, അഡ്വ.പി.സന്തോഷ്‌കുമാർ, ജോൺബ്രിട്ടാസ് എന്നിവരുണ്ട്.
കെ.സുധാകരനും എം.കെ രാഘവനും കെ.സി വേണുഗോപാലും ചേർന്നുകഴിഞ്ഞാൽ ആറുപേർ കണ്ണൂരിനെ പ്രതിനിധീകരിച്ചു ഡൽഹിയിലുണ്ടാകും. തിരുവനന്തപുരത്ത് പന്ന്യനും ആറ്റിങ്ങലിൽ വി.മുരളീധരനും ഉശിരൻ പോരാട്ടം കാഴ്‌ച്ചവച്ചാണ് എതിരാളികൾക്കു മുൻപിൽ കീഴടങ്ങിയത്.