- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ബിജെപിക്കായി കളത്തിൽ ഇറങ്ങുന്നത് കെ.സുധാകരന്റെ അടുത്ത അനുയായി
കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തന്ത്രങ്ങളറിയുന്ന മുൻകോൺഗ്രസ് നേതാവ് എൻ.ഡി. എ സ്ഥാനാർത്ഥിയായി കളത്തിലിറങ്ങുന്നത് കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ യു.ഡി. എഫിന് തിരിച്ചടിയായേക്കും.കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ എൻ.ഡി. എ സർപ്രൈസ് സ്ഥാനാർത്ഥിയായി മുൻ കോൺഗ്രസ് നേതാവ് സി. രഘുനാഥിനെ(63) ദേശീയ നേതൃത്വം പ്രഖ്യാപിച്ചതോടെ പ്രതിരോധത്തിലായിരിക്കുന്നത് കോൺഗ്രസ് നേതൃത്വമാണ്.
കേരളത്തിലെ ആദ്യപന്ത്രണ്ടുപേരടങ്ങുന്ന എൻ.ഡി. എസ്ഥാനാർത്ഥി പട്ടികയിലാണ് സി.രഘുനാഥ് ഇടം നേടിയത്. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെയാണ് കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് പാർട്ടി നേതൃത്വം അവഗണിക്കുന്നുവെന്നാരോപിച്ചു സി.രഘുനാഥ് ചേക്കേറിയത്. ഇതിനുശേഷം ഇദ്ദേഹത്തെ ബിജെപി ദേശീയ സമിതിയംഗമായി പാർട്ടിയുയർത്തി. കെ. എസ്.യുവിൽ തുടങ്ങി അരനൂറ്റാണ്ടുകാലത്തെ കോൺഗ്രസ് രാഷ്ട്രീയം ഉപേക്ഷിച്ചാണ് സി.രഘുനാഥ് ബിജെപിയിലെത്തിയത്.
ബ്രണ്ണൻ കോളേജ് ചെയർമാൻ, എസ്എൻ കോളേജ് കൗൺസിലർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ, കേനന്നൂർ പബ്ലിക് ലൈബ്രറി പ്രസിഡന്റ്, ട്രാക്ക് കണ്ണൂർ പ്രസിഡന്റ്, സീനിയർ ബ്രണ്ണൻ അലുംനി പ്രസിഡന്റ് എന്നിങ്ങനെ അതിവിപുലമായ പൊതു പ്രവർത്തനപാരമ്പര്യം സി.രഘുനാഥിനുണ്ട്. അഞ്ചരക്കണ്ടി വണ്ടിക്കാരൻ പീടികയിലെ മാമ്പസ്വദേശിയായ സി.രഘുനാഥ് അവന്തികയെന്ന വീട്ടിലാണ് താമസം.
കെ. എസ്. യു സംസ്ഥാന നേതൃനിരയിൽ മുൻ കെപിസിസി അധ്യക്ഷന്മാരായ മുല്ലപ്പള്ളി രാമചന്ദ്രൻ,വി. എം സുധീരൻ തുടങ്ങിയ നേതാക്കൾക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.
റിട്ട പൊലീസ് ഓഫീസർ പരേതനായ എം.ഒ. ചന്തുക്കുട്ടി നമ്പ്യാർ, പരേതയായ ഇല്ലത്തു കാർത്തിയായനി അമ്മ. എന്നിവരുടെ മ്കനാണ്.ഭാര്യ: മോണിക്ക രഘുനാഥ്, മക്കൾ: അർജുൻ രഘുനാഥ് (മറൈൻ എഞ്ചിനീയർ), നിരഞ്ജൻ രഘുനാഥ് (സിവിൽ എഞ്ചിനീയർ). ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ ആർക്കിടെക്ചറൽ കമ്പനി ആയ മെഡിഗസ്സ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ എംഡിയായി പ്രവർത്തിച്ചുവരികയാണ്.
ബിജെപിയിൽ ചേർന്ന് ആറുമാസം പിന്നിടുന്നതിന്മുൻപെയാണ് സി.രഘുനാഥിനെകണ്ണൂർ പാർലമെന്റ് മണ്ഡലത്തിലേക്ക് മത്സരിക്കാനുള്ള അവസരവും തേടിവരുന്നത്. കഴിഞ്ഞനിയമസഭാ തെരഞ്ഞെടുപ്പിൽ ധർമടം മണ്ഡലത്തിൽ മുഖ്യമന്ത്രിക്കെതിരെമത്സരിച്ച യു. ഡി. എഫ് സ്ഥാനാർത്ഥിയായിരുന്നു സി.രഘുനാഥ്.കെ.സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ റെക്കാർഡ് ഭൂരിപക്ഷത്തിൽ കഴിഞ്ഞ തവണ ജയിച്ചപ്പോൾ യുഡി. എഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ചുക്കാൻ പിടിച്ചത് സി.രഘുനാഥായിരുന്നു.
പ്രായോഗിക തെരഞ്ഞെടുപ്പ് രാഷ്്ട്രീയത്തിന്റെ തന്ത്രങ്ങൾ അറിയാവുന്ന രഘുനാഥ് കോൺഗ്രസ് വോട്ടുകൾ ചോർത്തുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. സി.രഘുനാഥ് പാർട്ടിയിലേക്ക് വന്നതിനു ശേഷം നൂറോളം കുടുംബങ്ങൾ ധർമടം മണ്ഡലത്തിൽ നിന്നും കോൺഗ്രസ് വിട്ടു ബിജെപിയിലേക്ക് ചേർന്നിരുന്നു.
കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വീണ്ടും മത്സരരംഗത്തിറങ്ങുമെന്ന സൂചന നിലനിൽക്കേ സുധാകര ഗ്രൂപ്പുകാരനായിരുന്ന സി.രഘുനാഥ് എൻ.ഡി. എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് ഫോക്കസ് ചെയ്തു കൊണ്ടാണ് ഇടതുമുന്നണി പ്രചരണം നയിക്കുക. നേരത്തെ സി.രഘുനാഥിന് പുറകെ സുധാകരനും ബിജെപിയിലേക്ക് ചേക്കേറുമെന്ന സോഷ്യൽ മീഡിയ പ്രചരണം സി.പി. എം നടത്തിയിരുന്നു. എപ്പോൾ വേണമെങ്കിലും സുധാകരൻ ബിജെപിയിലേക്ക് പോകാമെന്നു അദ്ദേഹം തന്നെ തുറന്നുപറഞ്ഞിട്ടുണ്ടെന്നായിരുന്നു സി.പി. എം പ്രചരണം നടത്തിയത്.