- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ
കണ്ണൂർ: കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ ഇക്കുറി വോട്ടു ചെയ്തത് അഞ്ച് സ്ഥാനാർത്ഥികൾ. യു.ഡി. എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ കിഴുന്ന സൗത്ത് യു.പി സ്‌കൂളിൽ സമ്മതിദാനവകാശം രേഖപ്പെടുത്തി. എൽ.ഡി. എഫ് സ്ഥാനാർത്ഥി എം.വി ജയരാജൻ ജന്മനാടായ പെരളശേരി എ.കെ.ജി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ എഴുപത്തിയെട്ടാം നമ്പർ ബൂത്തിൽ കുടുംബസമേതമെത്തി വോട്ടു ചെയ്തു.
വടകര പാർലമെന്റ് മണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി കെ.കെ ശൈലജ ടീച്ചർ പഴശി വെസ്റ്റ് യു.പി സ്‌കൂളിലെ 61-നമ്പർ ബൂത്തിൽ വോട്ടു ചെയ്തതിനു ശേഷമാണ് വടകര മണ്ഡലത്തിലെ ബൂത്തുകൾ സന്ദർശിക്കാൻ പോയത്. കണ്ണൂർ പാർലമെന്റ് മണ്ഡലം എൻ.ഡി. എ സ്ഥാനാർത്ഥി സി.രഘുനാഥ് കണ്ണൂർ സെന്റ് മൈക്കിൾസ് ആംഗ്ളോ ഇന്ത്യൻ ഹയർസെക്കൻഡറി സ്‌കൂളിലെ 119- നമ്പർ ബൂത്തിലാണ് വോട്ടു ചെയ്തത്.
തിരുവനന്തപുരം ലോക്സഭാമണ്ഡലം എൽ.ഡി. എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ കക്കാട് ഗവ. യു.പി സ്‌കൂളിൽ അതിരാവിലെ തന്നെ വോട്ടു ചെയ്യാനെത്തി. ഇവിടെ വരി നിന്ന് വോട്ടു ചെയ്തതിനു ശേഷം ഒൻപതുമണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും വ്യോമമാർഗമാണ് പന്ന്യൻ തിരുവനന്തപുരത്തേക്ക് ബൂത്തുകൾ സന്ദർശിക്കുന്നതിനായി മടങ്ങിയത്.
വടകര ലോക്സഭാ മണ്ഡലം സ്ഥാനാർത്ഥിയും സി.പി. എംകേന്ദ്രകമ്മിറ്റിയംഗവുമായ കെ.കെ ശൈലജ പഴശി വെസ്റ്റ് യു.പി സ്‌കൂളിലാണ് വോട്ടുരേഖപ്പെടുത്തിയത്. ഭർത്താവ് കെ.ഭാസ്‌കരനോടൊപ്പമെത്തിയാണ് ശൈലജ ടീച്ചർ വോട്ടു ചെയ്തത്.
ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതിനായി ഈ തെരഞ്ഞെടുപ്പിൽ എൽ.ഡി. എഫ് വിജയിക്കുമെന്ന് സ്ഥാനാർത്ഥി എം.വി ജയരാജൻ പറഞ്ഞു. കേരളത്തിൽ കോൺഗ്രസ്, ബിജെപി ഒത്തുകളിയാണ് നടക്കുന്നത്. വികസനവിരുദ്ധരാണ് കോൺഗ്രസ്. അതു കെപിസിസി.സി പ്രസിഡന്റിന്റെ പാർട്ടിവിട്ട പി. എ തന്നെ സാധൂകരിക്കുന്നുണ്ട്. അപവാദ പ്രചരണങ്ങളും വ്യക്തിഹത്യയുമാണ് യു.ഡി. എഫിന്റെ കൈമുതൽ. അവർക്ക് വികസനമൊന്നും പറയുന്നില്ല. നേരത്തെ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞ യു.ഡി. എഫ് സ്ഥാനാർത്ഥിയാണ് മറ്റൊരാളെ കുറിച്ചു അപവാദപ്രചരണം നടത്തുന്നത്. തന്റെ കാര്യങ്ങൾ മറച്ചുവയ്ക്കുന്നതിനാണ് പച്ച നുണകൾ പ്രചരിപ്പിക്കുന്നത് ഉത്സവപറമ്പിലെ പോക്കറ്റടിക്കാരന്റെ മനോഭാവമാണ് ഇതെന്നും എം.വി ജയരാജൻ പറഞ്ഞു. എൽ.ഡി. എഫ് കണ്ണൂരിൽ മാത്രമല്ല, സംസ്ഥാനമാകെ ജയിക്കുമെന്ന് എം.വിജയരാജൻ പറഞ്ഞു.
രാവിലെ മുതൽ നടക്കുന്ന കനത്ത പോളിങ് യു.ഡി. എഫിന് അനുകൂലമാണെന്ന് യു.ഡി. എഫ് സ്ഥാനാർത്ഥി കെ.സുധാകരൻ പറഞ്ഞു. കിഴുന്ന സൗത്ത് യു.പി സ്‌കൂളിൽ വോട്ടു ചെയ്തതിനു ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സാധാരണയായി യു.ഡി. എഫ് വോട്ടുകൾ വൈകിയാണ് പോൾ ചെയ്യാറുള്ളത്. എന്നാൽ ഇത്തവണ അതിരാവിലെ തന്നെ യു.ഡി. എഫ് വോട്ടുകൾ ചെയ്യാൻ ആളുകളെത്തിയിരുന്നുവെന്നു സുധാകരൻ പറഞ്ഞു. വോട്ടർമാരുടെ നീണ്ടനിര വ്യക്തമാക്കുന്നത് ഇതാണെന്നും സുധാകരൻ പറഞ്ഞു.