- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർണാടകയിൽ എല്ലാ മേഖലയിലും കുതിച്ചു കോൺഗ്രസ്; ലീഡ് നിലയിൽ കേവല ഭൂരിപക്ഷവും മറികടന്ന് മുന്നിൽ; മുന്നേറ്റം 118 സീറ്റുകളിൽ; ബിജെപി 77 സീറ്റുകളിലേക്ക് ചുരുങ്ങി; എട്ട് മന്ത്രിമാർ പിന്നിൽ; 25 സീറ്റുകളിൽ ജെഡിഎസ് മുന്നേറ്റം; ജെഡിഎസിനെയും ഒപ്പം നിർത്താൻ കോൺഗ്രസ് ശ്രമം; കനകപുരയിൽ ഡി.കെ ശിവകുമാറിന് വമ്പൻ ലീഡ്
ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നേറ്റം. എല്ലാ മേഖലയിലും കോൺഗ്രസ് മുന്നിൽ നിൽക്കുകയാണ്. കേവല ഭൂരിപക്ഷത്തിനുള്ള മാജിക് നമ്പറായ 113 സീറ്റും മറികടന്ന് ലീഡ് നിലനിർത്തി കോൺഗ്രസ്. ഒരുവേള ബിജെപിയേക്കാൾ ഇരട്ടിയിലേറെ സീറ്റിൽ ലീഡുറപ്പിച്ചിരുന്ന കോൺഗ്രസ് 138 സീറ്റിൽ വരെ ആധിപത്യം നിലനിർത്തിയിരുന്നു. 118 സീറ്റുകളിലാണ് ഇപ്പോൾ കോൺഗ്രസ് മുന്നേറുന്നു. ഇപ്പോൾ ബിജെപിയെ 77 സീറ്റിൽ ഒതുങ്ങിയിരിക്കയാണ്. ജെ.ഡി.എസ് 25 സീറ്റിൽ ലീഡ് ചെയ്യുന്നുണ്ട്. അഞ്ചിടത്ത് മറ്റുള്ളവരാണ് മുന്നിൽ.
കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗയുടെ മകനും ചിത്താപൂരിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ പ്രിയങ്ക് ഖാർഗെ മുന്നേറുന്നുണ്ട്. കോൺഗ്രസ് നേതാക്കളായ ഡി.കെ. ശിവകുമാറും സിദ്ധരാമയ്യയും വോട്ടെണ്ണൽ തുടങ്ങിയ ശേഷം ലീഡ് നില കൈവിട്ടിട്ടില്ല. അതേസമയം, ബിജെപിയുടെ സ്ഥാനാർത്ഥികളായ എട്ടുമന്ത്രിമാർ പിന്നിലാണ്. വരുണയിൽ സിദ്ധരാമയ്യ തന്നെയാണ് ലീഡ് ചെയ്യുന്നത്. കനക് പുരയിൽ ഡി.കെ ശിവകുമാറും ഹുബ്ബള്ളി ധാർവാർഡിൽ ജഗദീഷ് ഷെട്ടാറും ഷിഗോണിൽ ബസവരാജ് ബൊമ്മയും മുന്നിലാണ്.
അതിനിടെ കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ എംഎൽഎമാരോട് ബംഗളൂരിവിലെത്താൻ നിർദേശിച്ച് കോൺഗ്രസ്. കർണാടകയുടെ ഉൾപ്രദേശങ്ങളിൽ നിന്നും എംഎൽഎമാരെ ബംഗളൂരുവിലെത്തിക്കാൻ പാർട്ടി പ്രത്യേക സംവിധാനം ഒരുക്കിയെന്ന് എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 100ഓളം സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. 80 സീറ്റിനടുത്താണ് ബിജെപി മുന്നേറ്റം. 20ലേറെ സീറ്റുകളിൽ ജെ.ഡി.എസും മുന്നേറുന്നുണ്ട്. കോൺഗ്രസിന്റെ പ്രമുഖ നേതാക്കളായ ഡി.കെ ശിവകുമാറും സിദ്ധരാമയ്യയും മുന്നേറുകയാണ്.
കർണാടകയിൽ സർക്കാർ രുപീകരിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ പുരോഗമിക്കുന്നതി?നിടെ തന്റെ പിതാവ് മുഖ്യമന്ത്രിയാകുമെന്ന പ്രസ്താവനയുമായി സിദ്ധരാമയ്യയുടെ മകൻ യതീന്ദ്ര പറഞ്ഞിരുന്നു. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് ആഘോഷം തുടങ്ങിയിരുന്നു.
224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണു വോട്ടെണ്ണൽ. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം. ഭരണത്തുടർച്ചയുണ്ടാകാത്ത 38 വർഷത്തെ ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ആഗ്രഹിക്കുന്നത്. പ്രാദേശിക വികസന പ്രശ്‌നങ്ങളിലൂന്നി നടത്തിയ പ്രചാരണം വലിയ ഭൂരിപക്ഷത്തിലേക്ക് നയിക്കുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ.
കൂടുതൽ എക്സിറ്റ് പോൾ സർവേകളും കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. എന്നാൽ, ചില സർവേകൾ തൂക്കുസഭയാണ് പ്രവചിച്ചത്. ബിജെപി.ക്കും കോൺഗ്രസിനും ഭൂരിപക്ഷമില്ലാതെവന്നാൽ സർക്കാർ രൂപവത്കരണത്തിൽ ജെ.ഡി.എസിന്റെ നിലപാട് നിർണായകമാകും.
മറുനാടന് മലയാളി ബ്യൂറോ