- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരൻ; ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ല
ന്യൂഡൽഹി: ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് അമേഠിയിൽ മത്സരിക്കുന്ന കിഷോരി ലാൽ ശർമ. ഈ നീക്കത്തെ പരിഹസിച്ചു കൊണ്ട് ബിജെപി രംഗത്തുവന്നിരുന്നു. അമേഠിയിൽ സ്മൃതി ഇറാനിക്കെതിരെ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹമാണ് കിഷോരി ലാലിന്റെ സ്ഥാനാർത്ഥിത്വത്തോടെ കോൺഗ്രസ് പൊളിച്ചെഴുതിയത്.
താൻ പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനാണെന്നും ഗാന്ധി കുടുംബത്തിന്റെ വേലക്കാരനല്ലെന്നുമാണ് കിഷോരി ലാൽ ബിജെപിക്ക് മറുപടി നൽകിയത്. കോൺഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന അമേഠിയിൽ ഇക്കുറി സ്മൃതി ഇറാനിയെ പരാജയപ്പെടുത്താൻ സാധിക്കുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. താൻ കോൺഗ്രസിന്റെ ശമ്പളം പിൻപറ്റുന്ന ആളല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"യൂത്ത്കോൺഗ്രസുമായുള്ള ബന്ധം നിമിത്തമാണ് 1983ൽ അമേഠിയിലെത്താൻ സാധിച്ചത്. പാർട്ടി ഹൈക്കമാൻഡാണ് ഇപ്പോൾ അമേഠിയിൽ തന്നെ സ്ഥാനാർത്ഥിയാക്കിയത്. ഈ സീറ്റിലേക്ക് ആരെയും കണ്ടെത്തിയിരുന്നില്ല. സ്മൃതി ഇറാനിയെ തീർച്ചയായും പരാജയപ്പെടുത്താൻ സാധിക്കും. വർഷങ്ങളായി രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്ന ഒരാളാണ് ഞാൻ. കറയറ്റ രാഷ്ട്രീയക്കാരൻ."-കിഷോരി ലാൽ പറഞ്ഞു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനെന്നാണ് കിഷോരി ലാൽ അറിയപ്പെടുന്നത്.
2019 വരെ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായിരുന്നു അമേഠി. 2019ൽ 55000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത്. അമേഠിയിൽ പരാജയപ്പെടുമെന്ന് മുൻകൂട്ടി കണ്ട് രാഹുൽ ഒളിച്ചോടിയതാണെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശം. രാഹുൽ ഗാന്ധി വയനാടിനു പുറമെ റായ്ബറേലിയിലാണ് ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്നത്.