- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടതുനേതാക്കളുടെ പ്രസംഗത്തിന് ദൂരദർശന്റെ സെൻസർ
ന്യൂഡൽഹി: സിപിഎം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടേയും ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറിയുടേയും പ്രസംഗത്തിൽനിന്ന് ഏതാനും വാക്കുകൾ ഒഴിവാക്കാൻ നിർദേശിച്ച് ദൂരദർശനും ആകാശവാണിയും. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് വോട്ടഭ്യർഥിക്കാൻ അനുവദിച്ച സമയത്തിലെ പ്രസംഗങ്ങളിലെ ഏതാനും പദങ്ങൾ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. വർഗീയ സ്വേച്ഛാധിപത്യഭരണം, കാടൻ നിയമങ്ങൾ, മുസ്ലിം എന്നീ വാക്കുകൾ ഒഴിവാക്കാനാണ് ഇരുവരോടും ആവശ്യപ്പെട്ടത്.
തിരഞ്ഞെടുപ്പ് ബോണ്ടുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കാനും തന്നോട് ആവശ്യപ്പെട്ടതായി സീതാറാം യെച്ചൂരി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. അതേസമയം സീതാറാം യെച്ചൂരിയുടെ പ്രസംഗത്തിൽനിന്ന് രണ്ടുവാക്കുകൾ നീക്കംചെയ്യുകയും ഭരണത്തിന്റെ പാപ്പരത്തം എന്ന പ്രയോഗത്തിൽ വീഴ്ചയെന്ന് മാറ്റാനുമാവശ്യപ്പെട്ടു. മുസ്ലിങ്ങൾ എന്ന വാക്ക് നീക്കണമെന്നാണ് ദേവരാജനോട് ആവശ്യപ്പെട്ടത്. യെച്ചൂരിയുടെ പ്രസംഗം ഡൽഹിയിലും ദേവരാജന്റേതുകൊൽക്കത്തയിലുമായിരുന്നു റെക്കോർഡ് ചെയ്തത്.
വ്യാഴാഴ്ചയായിരുന്നു പ്രസംഗം പ്രക്ഷേപണം ചെയ്യേണ്ടിയിരുന്നത്. സംഭവം വിവാദമായതോടെ പ്രസാർഭാരതി വിഷയത്തിൽ പ്രതികരിച്ചു രംഗത്തുവന്നു. ഇക്കാര്യത്തിൽ അസ്വാഭാവികതയൊന്നുമില്ലെന്ന് പ്രസാർഭാരതി പ്രതികരിച്ചു. ദൂരദർശനും ആകാശവാണിയും തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടങ്ങളാണ് അനുസരിക്കുന്നതെന്നും മുഖ്യമന്ത്രിമാരടക്കമുള്ള നേതാക്കളുടെ പ്രസംഗത്തിൽ തിരുത്ത് വരുത്താറുണ്ടെന്നും പ്രസാർ ഭാരതി ഉദ്യോഗസ്ഥർ പ്രതികരിച്ചു.
മറ്റ് രാജ്യങ്ങളേയും സമുദായങ്ങളേയും വിഭാഗങ്ങളേയും വിമർശിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങളിലുള്ളത്. കലാപത്തിന് ആഹ്വാനംചെയ്യുന്നതും കോടതി അലക്ഷ്യമാവുന്നതുമായ പ്രസ്താവനകൾ ഒഴിവാക്കണം. പേരെടുത്തുള്ള വിമർശനം, രാജ്യത്തിന്റെ ഐക്യത്തേയും പരമാധികാരത്തേയും ഉദ്‌ഗ്രഥനത്തേയും ചോദ്യംചെയ്യുന്നതുമായ പ്രസ്താവനകൾ, അശ്ലീലവും അപകീർത്തികരവുമായി പരാമർശങ്ങൾ എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഏപ്രിലിൽ ഇറക്കിയ ഉത്തരവ് പ്രകാരം ആറ് ദേശീയ പാർട്ടികൾക്കും 59 സംസ്ഥാന പാർട്ടികൾക്കുമാണ് ദൂരദർശൻ വഴി പ്രചാരണത്തിന് അനുമതിയുള്ളത്.
'വിചിത്രമെന്നു പറയട്ടെ, എന്റെ പ്രസംഗത്തിന്റെ ഹിന്ദി പതിപ്പിൽ അവർ തെറ്റൊന്നും കണ്ടെത്തിയില്ല. അത് യഥാർഥ ഇംഗ്ലീഷിന്റെ വിവർത്തനം മാത്രമായിരുന്നു', സീതാറാം യെച്ചൂരി പറഞ്ഞു. വിവാദമായ പൗരത്വഭേദഗതി നിയമത്തിലെ വിവേചനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അതിലെ മുസ്ലിം എന്ന പദമാണ് ഒഴിവാക്കാൻ ആവശ്യപ്പെട്ടതെന്ന് ജി. ദേവരാജൻ പറഞ്ഞു. താൻ വിനിമയം ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിന്റെ പൂർണതയ്ക്കായി മുസ്ലിം എന്ന വാക്ക് ഉപയോഗിക്കേണ്ടതുണ്ടെന്ന് പറഞ്ഞെങ്കിലും അനുവദിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഏപ്രിൽ മാസത്തിൽ പുരത്തിറത്തിയ ഉത്തരവ് പ്രകാരം ദേശീയ പാർട്ടികളുടെയും സംസ്ഥാന പാർട്ടികളുടെയും പ്രതിനിധികൾക്ക് ദൂരദർശനിലും ആകാശവാണിയിലും സംസാരിക്കാൻ അവസരം നൽകണം. ആറ് ദേശീയ പാർട്ടികളും 59 സംസ്ഥാന പാർട്ടികളുമാണ് ഇതിന് അർഹരെന്നും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് നടത്തിയ പ്രസംഗത്തിൽ നിന്നാണ് പരാമർശങ്ങൾ നീക്കിയത്. അതേസമയം പ്രതിപക്ഷ നേതാക്കളുടെ പ്രസംഗങ്ങളിൽ നിന്ന് പരമാർശങ്ങൾ നീക്കിയത് വിമർശനങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്