- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ ബിജെപിയെ അട്ടിമറിച്ചു എൽഡിഎഫിന് വിജയം
തിരുവനന്തപുരം: സംസ്ഥാനത്ത് 10 ജില്ലകളിലായി 23 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ ഫലം വന്നു തുടങ്ങി. നിലവിൽ 10 സീറ്റിൽ വിജയിച്ച് യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. എൽഡിഎഫിന് 8, എൻഡിഎയ്ക്ക് 3, മറ്റുള്ളവർ 1 സീറ്റിലുമാണു ജയിച്ചത്. മൂന്നാർ മൂലക്കടയിൽ കോൺഗ്രസ് വിജയിച്ചു. നാരങ്ങാനം കടമ്മനിട്ട പഞ്ചായത്തിലും യുഡിഎഫ് വിജയിച്ചു. രണ്ടിടത്ത് എൽഡിഎഫിന് അട്ടിമറി വിജയമാണ്; തിരുവനന്തപുരത്ത് രണ്ട് വാർഡുകളിൽ ബിജെപിയെയാണു പരാജയപ്പെടുത്തിയത്. മട്ടന്നൂർ നഗരസഭയിൽ ബിജെപി അക്കൗണ്ട് തുറന്നു.
മുസ്ലിം ലീഗിലെ വിഭാഗീയതയെത്തുടർന്നു നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ രാജിവച്ച വാർഡ് അടക്കം കോട്ടയ്ക്കൽ നഗരസഭയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 2 വാർഡുകളും യുഡിഎഫ് നിലനിർത്തി. ബുഷ്റ ഷബീറിന്റെ വാർഡ് ആയിരുന്ന ഈസ്റ്റ് വില്ലൂരിൽ (14) ലീഗിലെ ഷഹാന ഷഫീർ 191 വോട്ടിനാണ് വിജയിച്ചത്.
മറ്റൊരംഗം വിദേശത്തായിരുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അയോഗ്യനാക്കിയതിനെത്തുടർന്ന് ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡ് 2ൽ ലീഗിലെ തന്നെ നഷ്വ ഷാഹിദ് 176 വോട്ടിനു ജയിച്ചു. കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷമാണ് രണ്ടിടത്തും. ഇടക്കാലത്ത് എൽഡിഎഫ് പിന്തുണയോടെ വിമതർ ഭരിച്ചിരുന്ന നഗരസഭയിൽ ഇതോടെ 219 ഭൂരിപക്ഷത്തോടെ യുഡിഎഫ് നില ഭദ്രമാക്കി. 2 അംഗങ്ങൾ ബിജെപിക്കുമുണ്ട്.