ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പ് തിയതി തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കുന്നു. ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിക്കുന്നത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുക്കുണ്ട്.

ആകെ 96.8 കോടി വോട്ടർമാരാണ് ഉള്ളതെന്ന് മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിൽ 49.7 കോടി പുരുഷ വോട്ടർമാരും, 47.1 കോടി സ്ത്രീ വോട്ടർമാരുമാണുള്ളത്. 1.8 കോടി കന്നി വോട്ടർമാരാണ് ഉള്ളത്. കന്നി വോട്ടർമാരിൽ 85 ലക്ഷവും പെൺകുട്ടികളാണ്. 48000 ട്രാൻസ്‌ജെന്റർ വോട്ടർമാരുമുണ്ട്. 10.5 ലക്ഷം പോളിങ് ബൂത്തുകൾ ഉണ്ടാകും. 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമ്മുകളും 4 ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു

ബൂത്തുകളിൽ കുടിവെള്ളവും മറ്റു സൗകര്യവും ഒരുക്കുമെന്നും തെരഞ്ഞെടുപ്പു കമ്മീഷൻ വ്യക്തമാക്കി. ശൗചാലയ സൗകര്യവും ഒരുക്കും. വോട്ട് ഫ്രം ഹോം സൗകര്യവും അർഹതപ്പെട്ടവർക്കായി ഒരുക്കും. 85 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഈ സൗകര്യം ഒരുക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 85ന് മുകളിൽ പ്രായമുള്ളവർക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവർക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടിൽവച്ചുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം ലഭിക്കും.

പ്രായാധിക്യം മൂലം അവശനിലയിൽ ആയി പുറത്തിറങ്ങാൻ പ്രയാസമനുഭവിക്കുന്നവർക്കും ശാരീരികവൈകല്യം മൂലം വോട്ട് ചെയ്യാൻ പോകാൻ ബുദ്ധിമുട്ടുന്നവർക്കുമെല്ലാം ഈ സൗകര്യം ഏറെ ആശ്വാസകരമായിരിക്കും. കുടിവെള്ളം, ശൗചാലയം, വീൽച്ചെയർ, മെഡിക്കൽ സൗകര്യങ്ങൾ എന്നിവയും വോട്ടിങ് കേന്ദ്രങ്ങളിൽ സജ്ജമാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചിട്ടുണ്ട്. എത്താവുന്ന എല്ലായിടങ്ങളിലുമെത്തി വോട്ടെടുപ്പിൽ ജനങ്ങളെ പങ്കാളികളാക്കാനാണ് തീരുമാനം.

പേപ്പർ ഉപയോഗം പരമാവധി കുറയ്ക്കും, ഇ-വോട്ടർ ലിസ്റ്റ് പ്രയോജനപ്പെടുത്തും, ഇലക്ട്രോണിക് സംവിധാനങ്ങളെ തന്നെ കാര്യമായി ആശ്രയിക്കാനും തീരുമാനം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കും. പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ചെറുക്കും. 11 നിയമസഭ തെരഞ്ഞെടുപ്പുകളിൽ കഴിഞ്ഞ 5 വർഷത്തിനിടെ 3400 കോടി രൂപ പിടിച്ചെടുത്തുവെന്നും അദ്ദേഹം അറിയിച്ചു.

ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24ഃ7 കൺട്രോൾ റൂം. നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. അതിർത്തികളിൽ ഡ്രോൺ നിരീക്ഷണം. പ്രശ്‌നസാധ്യത ബൂത്തുകളിൽ വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. ജില്ലയിൽ സുരക്ഷ സംവിധാനങ്ങൾക്ക് 24ഃ7 കൺട്രോൾ റൂം നെറ്റ് വർക്ക് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കും. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി സ്വീകരിക്കും. വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയുണ്ടാകും. സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കാൻ അനുവദിക്കില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണർ അറിയിച്ചു.

രാജ്യത്തിന് യഥാർഥ ഉത്സവവും ജനാധിപത്യവുമായ അന്തരീക്ഷം നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ പറഞ്ഞു. തെരഞ്ഞെടുപ്പിന് പൂർണ സജ്ജമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പുകാലം രാജ്യത്തിന്റെ അഭിമാന കാലം എന്ന് മുദ്രാവാക്യമെന്നും രാജീവ് കുമാർ അറിയിച്ചു.