- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയ തലത്തിൽ എൻഡിഎയുടെ മുന്നേറ്റം, ശക്തമായ മത്സരം കാഴ്ച്ചവെച്ച് ഇന്ത്യാ മുന്നണി
ന്യൂഡൽഹി: രാജ്യത്ത് ലോക്‌സഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ ദേശീയ തലത്തിൽ എൻഡിഎയുടെ മുന്നേറ്റം. ആദ്യ മിനിറ്റുകളിൽ എൻ.ഡി.എ മുന്നേറ്റമായിരുന്നെങ്കിലും പിന്നീട് ഇത് മാറിമറിയുകയായിരുന്നു. തുടക്കത്തിൽ ബിജെപി മുന്നേറിയെങ്കിൽ പിന്നീട് ഇന്ത്യാ സംഖ്യം നില മെച്ചപ്പെടുത്തുകയായിരുന്നു. ഇതോടെ ദേശിയ തലത്തിൽ ശക്തമായ മത്സരമാണ് ഇന്ത്യാ സംഖ്യം നടത്തുന്നത്.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി ശക്തമായ മത്സരം കാഴ്‌ച്ചവെക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇവിടെ 30തോളം സീറ്റുകളിൽ ശക്തമായ എസ്‌പി ലീഡ് നേടി. കോൺഗ്രസ് ആറ് സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. റായ്ബറേലിയും അമേഠിയിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിലാണ്.
ഒരുഘട്ടത്തിൽ 6000ലേറെ വോട്ടുകൾക്ക് മോദി പിന്നിൽ പോയി. വോട്ടെണ്ണൽ തുടങ്ങി ആദ്യ 100 മിനിട്ടിലും പിന്നിലായ മോദി, പിന്നീട് 100 വോട്ടിന് മുന്നേറി. റായ്ബറേലിയിലാകട്ടെ രാഹുൽ ഗാന്ധി വിജയക്കുതിപ്പ് തുടരുകയാണ്. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങാണ് പിന്നിൽ. അമേഠിയിൽ ബിജെപിയുടെ സ്മൃതി ഇറാനിയെ പിന്നിലാക്കി കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ മുന്നേറുകയാണ്.
അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദ് മണ്ഡലത്തിലും ബിജെപി സ്ഥാനാർത്ഥി പിന്നിലാണ്. 2019ലെ തെഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.പിയിൽ എൻ.ഡി.എക്ക് അടിത്തറ നഷ്ടപ്പെടുമെന്ന് ഉറപ്പ്. 2019ൽ യു.പിയിൽ എൻ.ഡി.എ 64 സീറ്റ് നേടിയപ്പോൾ എസ്‌പി 5 സീറ്റും കോൺഗ്രസിന് ഒരെണ്ണവും മാത്രമാണ് ലഭിച്ചിരുന്നത്. ബി.എസ്‌പി പത്ത് സീറ്റുകൾ നേടിയിരുന്നു.
കേരളത്തിലും ലീഡ് നിലകൾ മാറിമറിയുകയാണ്. തിരുവനന്തപുരം, തൃശ്ശൂർ, വടകര സീറ്റുകളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. തശ്ശൂരിൽ സുരേഷ് ഗോപി ശക്തമായ മത്സരം നടത്തുന്നു. ഇവിടെ അയ്യായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി ലീഡ് ചെയ്യുന്നത്.
ദേശീയ വോട്ടിങ് നില
ബിജെപി മുന്നണി-291
കോൺഗ്രസ് മുന്നണി-222
മറ്റുള്ളവർ-30
കേരളം
യുഡിഎഫ്-17
എൽഡിഎഫ്-1
ബിജെപി-2