മലപ്പുറം: മലപ്പുറം നഗരസഭയിലെ കൈനോട് 31-ാം വാർഡ് കൗൺസിലറായിരുന്ന റിറ്റു യാത്രയായത് കഴിഞ്ഞ ജൂണിൽ. അതും രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും ഭാര്യയേയും തനിച്ചാക്കി. റിറ്റുവിനോടുള്ള സ്‌നേഹം അതേപടി പുതിയ സിപിഎം സ്ഥാനാർത്ഥിക്കും നൽകി നാട്ടുകാർ. മലപ്പുറത്തു നടന്നത് പച്ചക്കോട്ടയിലെ ചുവപ്പൻ വിജയം. മലപ്പുറം നഗരസഭയിലെ കൈനോട് 31-ാം വാർഡ് കൗൺസിലറായിരുന്ന റിറ്റു(33)വിന്റെ മരണത്തോടെയാണ് ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടന്നത്.

കഴിഞ്ഞ ജുണിൽ റിറ്റു യാത്രയായത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയേയും തനിച്ചാക്കിയായിരുന്നു. മലപ്പുറം നഗരസഭ കൗൺസിലറും ഡിവൈഎഫ്‌ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗവുമായ വി.കെ റിറ്റുവിന്റെ അകാലത്തിനുള്ള മരണം പാർട്ടിയെ മാത്രമല്ല രാഷ്ട്രീയ-പക്ഷഭേദമില്ലാതെ നാട്ടുകാരേയും മുഴുവനായി ഞെട്ടിച്ചിരുന്നു. ചെറുപ്പക്കാരനായ കൗൺസിലർ നാട്ടുകാരുടെ എല്ലകാര്യത്തിലും ഓടിച്ചാടി നടക്കാറുണ്ടായിരുന്നു. ഇതുകൊണ്ടുതന്നെയാണ് രണ്ടാംതവണയും മുസ്ലിംലീഗ് കോട്ടയായ മലപ്പുറം നഗരസഭയിലെ വാർഡിൽനിന്നും രണ്ടാംതവണയും റിറ്റുവിനെ നാട്ടുകാർ തെരഞ്ഞെടുത്തത്.

ഡിവൈഎഫ്‌ഐ മലപ്പുറം ബ്ലോക്ക് പ്രസിഡന്റ് കൂടിയായിരുന്ന റിറ്റുഎറണാകുളം ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ വച്ചാണ് മരണപ്പെട്ടത്. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് രണ്ട് മാസമായി ചികിത്സയിലായിരുന്നു. മൈലപ്പുറം കാളന്തട്ട സ്വദേശിയും മലപ്പുറം നഗരസഭാ കൈനോട് 31-ാം വാർഡ് കൗൺസിലറുമായിരുന്നു. സിപിഐ (എം ) കോട്ടപ്പടി ലോക്കൽകമ്മിറ്റി, മൈലപ്പുറം ബ്രാഞ്ച് അംഗം , മലപ്പുറം എയിഡഡ് സ്‌കൂൾ ടീച്ചേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരൻ എന്നീ നിലകളിൽ സജീവമായി പ്രവർത്തിച്ച് വരുമ്പോഴാണ് അസുഖ ബാധിതനായത്.

മകൻ ഒലിൻ ദിദി ജനിച്ചിട്ട് രണ്ടുമാസമെ ആയിരുന്നുള്ളു. അസുഖ ബാധിതനായതിനാൽ തന്നെ രണ്ടുമാസം പ്രായമുള്ള മകന്റെ കളിചിരികൾ ശരിക്കും കാണാനാകാതെയാണ് റിറ്റു യാത്രയായത്. എന്നാൽ റിറ്റുവിന്റെ മരണത്തോടെ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയിലായിരുന്നു ഇരുമുന്നണികളും.യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി സുജാത പരമേശ്വരനും എൽ.ഡി.എഫ്. സ്ഥാനാർത്ഥി സി. ഷിജുവുമാണ് മത്സരരംഗത്തുണ്ടായിരുന്നു. ്. വട്ടപ്പറമ്പ് മദ്രസയിൽ ഒരുക്കിയ രണ്ടു ബൂത്തുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

വോട്ടർമാരെ നേരിട്ടും ഗൃഹസന്ദർശനം നടത്തിയും കുടുംബയോഗങ്ങൾ സംഘടിപ്പിച്ചുമായിരുന്നു ഇരുമുന്നണികളും പ്രചാരണം നടത്തിയത്. 88.46 പോളിങ് ശതമാനമായിരുന്നു ഇവിടെ വോട്ടിങ് ശതമാനം രേഖപ്പെടുത്തിയിരുന്നത്. വാർഡിലെ 2306 വോട്ടർമാരിൽ 2040 പേർ വോട്ട് ചെയ്തു. ഇന്നു രാവിലെ ഏഴ് മുതൽ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടന്നത്. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുജാത പരമേശ്വരനെ ആണ് ഷിജു പരാജയപ്പെടുത്തിയത്.

12 വോട്ടുകൾക്കാണ് ഷിജു വിജയിച്ചത്.അതേസമയം എൽഡിഎഫിന് വാർഡ് നിലനിർത്താനായെങ്കിലും ഭൂരിപക്ഷത്തിൽ കുറവുണ്ടായി. 12 വോട്ടുകൾക്കാണ് സി ഷിജുവിന്റെ വിജയം. വിജയത്തിൽ എൽഡിഎഫ് പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തി. പടക്കം പൊട്ടിച്ചും മുദ്രാവാക്യം വിളിച്ചും പ്രവർത്തകർ വിജയാഹ്ലാദം പ്രകടിപ്പിച്ചു. വാർഡ് നിലനിർത്താൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു.