- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനിൽ ആന്റണി, തോമസ് ഐസക്കിന്റെ വോട്ടുകൾ കുറയ്ക്കുമോ?
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ പല അഭിപ്രായ സർവേകൾ കളം നിറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏറ്റവും ഒടുവിലായി വന്നത് മനോരമ ന്യൂസ്- വി എം ആർ പ്രീപോൾ സർവേ ഫലമാണ്.
ദല്ലാൾ നന്ദകുമാറിന്റെ കോഴ ആരോപണം അടക്കം ആരോപണ-പ്രത്യാരോണങ്ങൾ കൊണ്ടും പ്രസ്താവനാ യുദ്ധം കൊണ്ടും പോരാട്ടത്തിന് ചൂടുപിടിച്ചിരിക്കുകയാണ് പത്തനംതിട്ട മണ്ഡലം. ആന്റോ ആന്റണി( യുഡിഎഫ്), തോമസ് ഐസക് ( എൽഡിഎഫ്), അനിൽ ആന്റണി( എൻഡിഎ) എന്നിവരാണ് മാറ്റുരയ്ക്കുന്ന പ്രധാന സ്ഥാനാർത്ഥികൾ.
അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വം തിരിച്ചടിയാകുന്നത് എൽഡിഎഫിനെന്നാണ് മനോരമന്യൂസ്-വി എംആർ പ്രീപോൾ സർവേയിലെ വില.ിരുത്തൽ. എൽഡിഎഫ് വോട്ടിൽ 4.77ശതമാനത്തിന്റെ കുറവാണ് സർവേ പ്രവചിക്കുന്നത്. യുഡിഎഫ് വോട്ടിൽ ഇടിവില്ല. 0.6 % കൂടും. ബിജെപിക്ക് നേരിയതോതിൽ വോട്ട് കുറയും. എൽഡിഎഫ് സ്ഥാനാർത്ഥി ടി.എം.തോമസ് ഐസക് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടാലും അദ്ഭുതപ്പെടാനില്ലെന്നാണ് സർവേ സൂചിപ്പിക്കുന്നത്. വോട്ട് വിഹിതം ഇങ്ങനെ. യുഡിഎഫ് 37.6 ശതമാനം, എൻഡിഎ 28 ശതമാനം, എൽഡിഎഫ് 28 ശതമാനം. മറ്റുകക്ഷികളും സ്വതന്ത്രരും നേടുന്ന വോട്ട് അഞ്ചുശതമാനത്തിലധികം വരും.
കോഴിക്കോട്ട് യുഡിഎഫിന് രണ്ടര ശതമാനത്തിലധികം വോട്ട് കുറയുമെന്ന് പ്രീപോൾ സർവേയിൽ പറയുന്നു. എന്നിരുന്നാലും വോട്ടർമാർ എം കെ രാഘവന് ഒപ്പമാണ്. എൽഡിഎഫിന് 0.19 ശതമാനം വോട്ട് കൂടും. എന്നാൽ യുഡിഎഫിനെ മറികടക്കാൻ ഇത് മതിയാകില്ലെന്നും സർവേ പ്രവചിക്കുന്നു. എൻഡിഎ വോട്ടിൽ 1.29 ശതമാനം വർധന കൂടി പ്രതീക്ഷിക്കുന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് മേൽക്കൈ. അവർക്ക് 43.22 ശതമാനം വോട്ട് ലഭിക്കും. 38.09 ആണ് എൽഡിഎഫിന്റെ വോട്ട് വിവിഹം. എൻഡിഎയ്ക്ക് 16.26 ശതമാനവും.
കടപ്പാട്: മനോരമ ന്യൂസ്