തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ ഫലങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവുമൊടുവിൽ, മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സർവേ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സർവ്വേ. ഫലം സ്രൂചിപ്പിക്കുന്നു.

തിരുവനന്തപുരം, കാസർകോട്, ആറ്റിങ്ങൽ, ചാലക്കുടി, വയനാട്, കൊല്ലം, മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ കണ്ണൂരിൽ സിറ്റിങ് സീറ്റ് യുഡിഎഫിനെ കൈവിടുമെന്നാണ് സർവേ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയരാജൻ വിജയിക്കുമെന്നാണ് പ്രവചനം.

മാർച്ച് മൂന്ന് മുതൽ 17 നടത്തിയ സർവേയിൽ 25,821 സാമ്പിളുകളാണ് ശേഖരിച്ചത്. കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലമാണ് ഇന്ന് പുറത്തുവിട്ടത്.

തിരുവനന്തപുരം

ശശി തരൂർ (UDF)- 37%
പന്ന്യൻ രവീന്ദ്രൻ (LDF)- 34 %
രാജീവ് ചന്ദ്രശേഖർ (NDA)- 27%

കാസർകോട്

രാജ്‌മോഹൻ ഉണ്ണിത്താൻ (UDF)- 41%
എം വിബാലകൃഷ്ണൻ (LDF)- 36%
എം.എൽ.അശ്വതി (NDA)- 21%

കടപ്പാട്: മാതൃഭൂമി ന്യൂസ്‌