തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ ഫലങ്ങൾ ഓരോന്നായി പുറത്തുവരികയാണ്. ഏറ്റവുമൊടുവിൽ, മാതൃഭൂമി ന്യൂസ്-P MARQ അഭിപ്രായ സർവേ ഫലം പുറത്തുവന്നു. സംസ്ഥാനത്ത് ഇത്തവണയും യുഡിഎഫ് തരംഗം ഉണ്ടാകുമെന്ന് സർവ്വേ. ഫലം സൂചിപ്പിക്കുന്നു. സർവേയുടെ ആദ്യ ഭാഗത്ത് ഏഴിൽ ആറിടത്ത് യുഡിഎഫ് ജയിക്കുമെന്ന് പ്രവചിച്ചിരുന്നു. രണ്ടാം ഭാഗത്തിൽ, ഏഴിൽ അഞ്ചിടത്ത് യുഡിഎഫ് ജയിക്കുമെന്ന് പ്രവചിക്കുന്നു. പത്തനംതിട്ടയും, ആലപ്പുഴയും, കോട്ടയവും, മാവേലിക്കരയും, മലപ്പുറവും യുഡിഎഫിന് ഒപ്പം നിൽക്കുമെന്നും പാലക്കാടും വടകരയും എൽഡിഎഫ് തിരിച്ചുപിടിക്കുമെന്നുമാണ് പറയുന്നത്.

പത്തനംതിട്ട

ആന്റോ ആന്റണി (UDF) - 33%
തോമസ് ഐസക് (LDF)-31%
അനിൽ ആന്റണി (NDA)-31%

പാലക്കാട്

എ.വിജയരാഘവൻ (LDF)-38%
വി.കെ.ശ്രീകണ്ഠൻ (UDF) -36%
സി.കൃഷ്ണകുമാർ (NDA)-24%

ആലപ്പുഴ

കെ.സി.വേണുഗോപാൽ (UDF)- 41%
എ.എം.ആരിഫ് (LDF)- 38%
ശോഭാസുരേന്ദ്രൻ (NDA)-19%

മലപ്പുറം

ഇ.ടി.മുഹമ്മദ് ബഷീർ(UDF) -54%
വി.വസീഫ് (LDF) -31%
എം.അബ്ദുൾ സലാം (NDA)-12%

കോട്ടയം

ഫ്രാൻസിസ് ജോർജ് (UDF) -42%
തോമസ് ചാഴിക്കാടൻ (LDF) -41%

തുഷാർ വെള്ളാപ്പള്ളി (NDA) 10%

മാവേലിക്കര

കൊടിക്കുന്നിൽ സുരേഷ് (UDF) -41%
സി.എ.അരുൺകുമാർ (LDF)-41%
ബൈജു കലാശാല (NDA)-16%

വടകര

കെ.കെ.ഷൈലജ (LDF)-41%

ഷാഫി പറമ്പിൽ (UDF) -35%
പ്രഫുൽ കൃഷ്ണ (NDA)-22%

തിരുവനന്തപുരം, കാസർകോട്, ആറ്റിങ്ങൽ, ചാലക്കുടി, വയനാട്, കൊല്ലം, മണ്ഡലങ്ങളിൽ യുഡിഎഫ് വിജയിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ കണ്ണൂരിൽ സിറ്റിങ് സീറ്റ് യുഡിഎഫിനെ കൈവിടുമെന്നാണ് സർവേ പറയുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥി എം വിജയരാജൻ വിജയിക്കുമെന്നാണ് പ്രവചനം.

മാർച്ച് മൂന്ന് മുതൽ 17 നടത്തിയ സർവേയിൽ 25,821 സാമ്പിളുകളാണ് ശേഖരിച്ചത്. കേരളത്തിലെ ഏഴ് മണ്ഡലങ്ങളിലെ സർവ്വേ ഫലമാണ് ഇന്നലെ പുറത്തുവിട്ടത്.

തിരുവനന്തപുരം

ശശി തരൂർ (UDF)- 37%
പന്ന്യൻ രവീന്ദ്രൻ (LDF)- 34 %
രാജീവ് ചന്ദ്രശേഖർ (NDA)- 27%

കാസർകോട്

രാജ്‌മോഹൻ ഉണ്ണിത്താൻ (UDF)- 41%
എം വിബാലകൃഷ്ണൻ (LDF)- 36%
എം.എൽ.അശ്വതി (NDA)- 21%

മോദി സർക്കാർ അഴിമതി മുക്തമല്ലെന്നും, ഇന്ത്യമുന്നണി സർക്കാർ രൂപീകരിക്കില്ലെന്നും കേരളത്തിൽ ഭൂരിപക്ഷം പേരും വിശ്വസിക്കുന്നതായും സർവേയിൽ പറയുന്നു.

കടപ്പാട്: മാതൃഭൂമി ന്യൂസ്