- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആം ആദ്മി തരംഗത്തിൽ 15 വർഷമായി ഡൽഹി മുനിസിപ്പൽ കോർപറേഷനിലെ ബിജെപി ആധിപത്യത്തെയും കടപുഴകി; 130 സീറ്റിൽ വിജയം ഉറപ്പിച്ച് ആപ്പിന്റെ കുതിപ്പ്; ബിജെപി 107 സീറ്റുകളിൽ വിജയം ഉറപ്പിച്ചപ്പോൾ എട്ടിടത്ത് മാത്രമായി ചുരുങ്ങി കോൺഗ്രസ്; വിജയാഘോഷവുമായി എഎപി പ്രവർത്തകർ നിരത്തുകളിൽ; ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ ഭാഗദേയം നിർണയിക്കാൻ കെജ്രിവാളിന്റെ കുതിപ്പ്
ന്യൂഡൽഹി: വീറും വാശിയും നിറഞ്ഞ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ ആം ആദ്മി പാർട്ടി ചരിത്രം സൃഷ്ടിക്കുന്നു. 130 സീറ്റുകളിൽ വിജയക്കുന്ന വിധത്തിലുള്ള മുന്നേറ്റമാണ് ആം ആദ്മിയുടേത്. ബിജെപി 107 സീറ്റുകളിൽ വിജയം ഉറപ്പിച്ചപ്പോൾ എട്ടിടത്ത് മാത്രമായി ചുരുങ്ങി കോൺഗ്രസ് തകർന്നടിയുകയാണ്. 15 വർഷമായി ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപി ആധിപത്യത്തെ കടപുഴകിയ ആം ആദ്മി പാർട്ടി ഉത്തരേന്ത്യൻ രാഷ്ട്രീയത്തിൽ ൂകൂടുതൽ ശക്തിയോടെ നിലയുറപ്പിക്കുകയാണ്. ഡൽഹിയിലെ ഫലം ഗുജറാത്തിലും ഹിമാചലിലും ആപ്പിന്റെ നെഞ്ചിടിപ്പ് വർധിക്കാൻ ഇടയാക്കുന്നുണ്ട്.
15 വർഷമായി തുടർച്ചയായി ബിജെപിയാണ് ഡൽഹി കോർപ്പറേഷൻ ഭരിക്കുന്നത്. 2017-ൽ നടന്ന അവസാന എം.സി.ഡി. തിരഞ്ഞെടുപ്പിൽ 53 ശതമാനമായിരുന്നു പോളിങ്. അന്നു ബിജെപിക്ക് 181 വാർഡുകൾ നേടാനായി. രണ്ടാംസ്ഥാനത്തെത്തിയ എ.എ.പി.ക്ക് 48 വാർഡിലും കോൺഗ്രസിന് 27 വാർഡിലുമായിരുന്നു ജയിക്കാനായത്. 250 വാർഡുള്ള കോർപ്പറേഷനിലേക്ക് 1349 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്. ബിജെപിയും ആം ആദ്മി പാർട്ടിയും മുഴുവൻ വാർഡിലും കോൺഗ്രസ് 247 സീറ്റിലും സ്ഥാനാർത്ഥികളെ നിർത്തി. മൂന്നുകൂട്ടരും വിജയപ്രതീക്ഷയിലാണ്. എക്സിറ്റ് പോൾ ഫലങ്ങൾ എ.എ.പിക്ക് അനുകൂലമായിരുന്നു. ഇത് ശരിവെക്കുന്ന വിധത്തിലാണ് ബിജെപിയുടെ കുതിപ്പ്.
1958-ൽ സ്ഥാപിതമായ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ 2012-ൽ കോൺഗ്രസ് സർക്കാരാണ് നോർത്ത്, ഈസ്റ്റ്, സൗത്ത് എന്നിങ്ങനെ മൂന്നായി വിഭജിച്ചത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കഴിഞ്ഞ മേയിൽ കോർപ്പറേഷനുകളെ കേന്ദ്രസർക്കാർ ലയിപ്പിച്ചു. ഡൽഹിയിൽ ആംആദ്മി പ്രവർത്തകർ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു. പതിനഞ്ച് വർഷത്തെ ദുർഭരണത്തിൽ നിന്ന് ഡൽഹി നഗരസഭ മോചിതമായെന്ന് എഎപി എംഎൽഎ ദിലീപ് പാഢ്യ പ്രതികരിച്ചു.
1.1 കോടി ആളുകൾ വസിക്കുന്ന മുനിസിപ്പൽ കോർപറേഷൻ ഓഫ് ഡൽഹി ലോകത്തിലെ തന്നെ ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 181 വാർഡുകൾ നേടിയാണ് ബിജെപി അധികാരത്തിലേറിയത്. 48 സീറ്റുകൾ നേടിയ എഎപി പ്രതിപക്ഷമായി. 27 സീറ്റുകളാണ് കോൺഗ്രസിന് നേടാനായത്. കഴിഞ്ഞ തവണ 53 ശതമാനമായിരുന്നു പോളിങ്ങ്.
കോർപറേഷനിലെ പകുതിയിലേറെ സീറ്റുകളിൽ വിജയിച്ചതിന് പിന്നാലെ എഎപി കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ഭരണ സമിതി രൂപീകരണത്തിനായി യോഗം വിളിച്ചു. വിജയാഘോഷവുമായി എഎപി പ്രവർത്തകർ നിരത്തിലിറങ്ങിയിട്ടുണ്ട്. എഎപി നേതാക്കളായ മനീഷ് സിസോദിയ, രാഘവ് ഛദ്ദ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും വിജയമാഘോഷിക്കാൻ അരവിന്ദ് കെജ്രിവാളിന്റെ ഡൽഹിയിലെ വസതിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
ഡൽഹി കിഷൻഗഞ്ച് സീറ്റിൽ ആം ആദ്മി സ്ഥാനാർത്ഥി പൂജ വിജയിച്ചു. ഡൽഹിയിലെ ദ്വാരക ബി സീറ്റിൽ ബിജെപിയുടെ കമാൽജീത് ഷെറാവത് ജയിച്ചു. കൃഷ്ണ നഗറിൽ ബിജെപിയുടെ സന്ദീപ് കപൂറും, ആനന്ദ് വിഹാറിൽ മോണിക പന്തും സരിത വിഹാറിൽ നീതുവും വിജയിച്ചു. ഡൽഹി ശാസ്ത്രി പാർക്കിൽ സീറ്റിൽ കോൺഗ്രസിനാണ് ജയം. ഡൽഹി സുൽത്താൻപുരി-എ വാർഡിൽ നിന്നും ആം ആദ്മിയുടെ ട്രാൻസ്‌ജെൻഡർ സ്ഥാനാർത്ഥി ബോബി വിജയിച്ചു.
മറുനാടന്‍ ഡെസ്‌ക്