- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മേഘാലയയിൽ എക്സിറ്റ് പോൾ ഫലങ്ങളിൽ തൂക്ക് സഭ പ്രവചിച്ചതോടെ ഒരുമുഴം മുമ്പേ എറിഞ്ഞ് രാഷ്ട്രീയ കക്ഷികൾ; ബിജെപിയുമായി വീണ്ടും എൻപിപി സഖ്യത്തിലാകുമെന്ന വലിയ സൂചന നൽകി മുഖ്യമന്ത്രി കോൺറാഡ് സാങ്മ; ബിജെപിക്ക് എക്സിറ്റ് പോളുകളിൽ പ്രവചിക്കുന്നത് ആറുസീറ്റ്; 11 സീറ്റ് നേടുമെന്ന് കരുതുന്ന തൃണമൂലാകുമോ കിങ് മേക്കർ?
ഷില്ലോങ്: എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ. മേഘാലയയിൽ തൂക്കുസഭയാണ് പ്രവചിക്കുന്നത്. 60 സീറ്റുകളിൽ, 20 സീറ്റ് നേടി നാഷണൽ പീപ്പിൾസ് പാർട്ടി മുന്നിലെത്തും എന്നാണ് സൂചന. 2018 ൽ രണ്ടുസീറ്റ് മാത്രം നേടിയ ബിജെപി ആറ് സീറ്റ് നേടും. കോൺഗ്രസും ആറുസീറ്റ് നേടുമ്പോൾ, പുതുതായി അക്കൗണ്ട് തുറക്കുന്ന തൃണമൂൽ കോൺഗ്രസ് 11 സീറ്റ് നേടുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു.
ബിജെപിയുമായുള്ള സഖ്യത്തിലേക്ക് മടങ്ങുമെന്ന സൂചനയാണ് മേഘാലയ മുഖ്യമന്ത്രിയും, എൻപിപി നേതാവുമായ കോൺറാഡ് സാങ്മ നൽകിയത്. ഒരുപാർട്ടിക്ക് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ടി ദേശീയ തലത്തിൽ ശബ്ദം ഉയർത്താൻ കഴിയുമെങ്കിൽ, അതിന് വേണ്ടിയാണ് ഞങ്ങളുടെ പരിശ്രമം, സാങ്മ പറഞ്ഞു. എന്നാൽ ബിജെപിയുമായി കൂട്ടുചേർന്നാൽ പോലും സാങ്മയുടെ പാർട്ടിക്ക് ഭൂരിപക്ഷം കിട്ടില്ല. ഈ സാഹചര്യത്തിൽ, തൃണമൂൽ കിങ് മേക്കറായി മാറിയേക്കാം.
2017 ൽ ബിജെപി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വടക്ക് കിഴക്കൻ ജനാധിപത്യ മുന്നണി രൂപീകരിച്ച് സഖ്യങ്ങളുടെ ഒരു ശൃംഖല ഉണ്ടാക്കിയിരുന്നു. അതോടെ, മോദിയുടെ ആക്റ്റ് ഈസ്റ്റ് നയപ്രകാരം ഏഴുവടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്വാധീനം ഉറപ്പിക്കാൻ കഴിഞ്ഞു.
അസമിൽ, രണ്ടുവർഷം മുമ്പ് രണ്ടാം ഊഴം കിട്ടിയപ്പോൾ, മറ്റുസംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികളുമായി കൂട്ടുചേർന്ന് സർക്കാരിന്റെ ഭാഗമായി തീർന്നു.
2018 ൽ മേഘാലയയിൽ രണ്ട് സീറ്റ് മാത്രമേ കിട്ടിയുള്ളുവെങ്കിലും, എൻപിപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ സാധിച്ചു. ഇത്തവണ, സാങ്മയുടെ പാർട്ടിക്ക് എതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നതോടെ, ബിജെപിയും, എൻപിപിയും വെവ്വേറെയാണ് മത്സരിച്ചത്.
മേഘാലയയിൽ നാഷനൽ പീപ്പിൾസ് പാർട്ടി (എൻപിപി) ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണത്തിലേറുമെന്നാണ് സീ ന്യൂസ് മാറ്റ്റൈസ് എക്സിറ്റ് പോൾ പ്രവചനം. 21 മുതൽ 26 വരെ സീറ്റുകൾ എൻപിപി നേടുമെന്നാണ് സീ ന്യൂസ് എക്സിറ്റ് പോൾ പ്രവചിക്കുന്നത്. നിലവിലെ പ്രതിപക്ഷമായ തൃണമൂൽ കോൺഗ്രസിന് എട്ടു മുതൽ 13 സീറ്റുകൾ വരെയാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപി നില മെച്ചപ്പെടുത്തി ആറു മുതൽ 11 സീറ്റുവരെ നേടിയേക്കും. ആകെ 60 സീറ്റുകളാണുള്ളത്. 31 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് ആവശ്യം.
ഇന്ത്യ ടുഡെ സർവേയിൽ മുഖ്യമന്ത്രി കേൺറാാഡ് സാങ്മയുടെ എൻപിപി 18-24 സീറ്റുകൾ പിടിക്കുമെന്നാണ് കരുതുന്നത്. കോൺഗ്രസ് 6-12, ബിജെപി 4-8, മറ്റുള്ളവർ 4-8
സീന്യൂസ് = എൻപിപി 21-26, ബിജെപി 6-11, തൃണമൂൽ കോൺഗ്രസ് 8-13, കോൺഗ്രസ് 3-6, മറ്റുള്ളവർ 10-19
മറുനാടന് മലയാളി ബ്യൂറോ