- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസോറമിലും ഭരണമാറ്റം; കേവല ഭൂരിപക്ഷത്തിന് അപ്പുറത്തേക്ക് ജയമുറപ്പിച്ച് സോറം പീപ്പിൾസ് മൂവ്മെന്റ്; മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി സോറംതംഗയുടെ എംഎൻഎഫിന് വമ്പൻ തിരിച്ചടി; മണിപ്പൂരിലെ കലാപവും ഏശിയില്ല! ബിജെപിക്ക് മൂന്ന് സീറ്റിൽ നേട്ടം; കോൺഗ്രസിന് വടക്കു കിഴക്കും തിരിച്ചടി
ഐസ്വാൾ: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന മിസോറമിലും ഭരണമാറ്റം. സോറം പീപ്പിൾസ് മൂവ്മെന്റ് (സെഡ്പിഎം) കേവല ഭൂരിപക്ഷ നേടി അധികാരത്തിൽ എത്തും. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക് പ്രകാരം പത്തരയോടെ തന്നെ 29 സീറ്റിൽ സോറം പീപ്പിൾസ് മൂവ്‌മെന്റ് മുന്നിലെത്തി. ഭരണത്തിലുള്ള എംഎൻഎഫിന് ഏഴു സീറ്റിൽ മാത്രമാണ് മുന്നിലെത്താനായത്. ഏവരേയും ഞെട്ടിച്ച് ബിജെപി മൂന്ന് സീറ്റിൽ ഒന്നാമതുണ്ട്. കോൺഗ്രസിന് വൻ തിരിച്ചടിയാണ് മിസോറാമിലും സംഭവിക്കുന്നത്.
എട്ടുമണിക്കു തന്നെ വോട്ടെണ്ണൽ ആരംഭിച്ചു. ആകെയുള്ള 40 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 21 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. കേവല ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി സോറംതംഗ പറഞ്ഞിരുന്നു. എന്നാൽ സംഭവിച്ചത് മറിച്ചു. സോറം പീപ്പൾസ് മൂവ്‌മെന്റ് എല്ലാ മേഖലയിലും മുൻതൂക്കമുണ്ടാക്കുന്നു. വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ പ്രശ്നങ്ങൾ ബിജെപിക്ക് തിരിച്ചടിയാകുമെന്ന് വിലയിരുത്തലുണ്ടായി. മിസോറാമിൽ പ്രചരണത്തിന് പ്രധാനമന്ത്രി മോദി എത്തിയിരുന്നില്ല. എന്നിട്ടും മൂന്ന് സീറ്റുകളിൽ അവർ മുന്നേറുന്നു. ഒരു സീറ്റായിരുന്നു നേരത്തെ ബിജെപിക്കുണ്ടായിരുന്നത്.
ഭരണകക്ഷിയായ എംഎൻഎഫും സോറം പീപ്പിൾസ് മൂവ്മെന്റും (സെഡ്പിഎം) കോൺഗ്രസും തമ്മിലായിരുന്നു പ്രധാന മത്സരം. സോറം പീപ്പിൾസ് പാർട്ടിക്ക് മുൻതൂക്കം എക്‌സിറ്റ്‌പോളുകളെല്ലാം പ്രവചിച്ചിരുന്നു. തൂക്കു മന്ത്രിസഭയാണ് ഏവരും മുന്നിൽ കണ്ടത്. എന്നാൽ വ്യക്തമായ ലീഡ് സോറം മൂവ്‌മെന്റിന് കിട്ടുന്നു. ബിജെപിയെ പിണക്കി ഒറ്റയ്ക്കാണ് എം എൻ എഫ് മത്സരിച്ചത്. അത് അവർക്ക് തിരിച്ചടിയായി. ബിജെപിക്ക് കിട്ടുന്ന മൂന്ന് സീറ്റുകൾ അതിന്റെ സൂചനയാണ്. കോൺഗ്രസിന് ഒരു സീറ്റിൽ മാത്രാണ് മുൻതൂക്കമുള്ളത്.
എംഎൻഎഫിന്റെ സോറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ശക്തമാണെന്നാണ് എക്സിറ്റ് പോളുകൾ സൂചിപ്പിരുന്നു. മോദിയുമായി വേദി പങ്കിടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത് മണിപ്പൂർ കലാപത്തിൽ ബിജെപിക്കുള്ള വിരുദ്ധതയെ മറികടക്കാനാണ്. എന്നാൽ ബിജെപിക്ക് സീറ്റ് കൂടുതൽ കിട്ടി. എൻഡിഎ സഖ്യകക്ഷിയായ എംഎൽഎഫ് താഴേക്ക് പോവുകയും ചെയ്തു. അമിത ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്ക് വിനയായത്.
കഴിഞ്ഞ തവണ എംഎൻഎഫ് 27 സീറ്റിലും സെഡ്പിഎം 8 സീറ്റിലും കോൺഗ്രസ് നാലിലും ബിജെപി ഒന്നിലുമാണ് ജയിച്ചത്. കോൺഗ്രസ് നില മെച്ചപ്പെടുത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ നാലിൽ നിന്നും ഒന്നിലേക്ക് ചുരുങ്ങുകയാണ് കോൺഗ്രസ്. ശക്തമായ ചതുഷ്‌കോണമാണ് മിസോറാമിൽ സംഭവിച്ചതെന്ന വിലയിരുത്തലും സജീവമാണ്.
ഹിന്ദി ഹൃദയഭൂമിയിൽ രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ് ഗഡും ജയിച്ച ബിജെപിക്ക് മിസോറാമിലെ മൂന്ന് സീറ്റും ആശ്വാസമാണ്. എന്നാൽ വടക്ക് കിഴക്കുള്ള സീറ്റ് കുറയൽ കോൺഗ്രസിന് കനത്ത ആഘാതമാകും.
മറുനാടന് മലയാളി ബ്യൂറോ