- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആർഎസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിന് ഉജ്ജ്വല വിജയം; ഗഡ്കരിയുടെയും ഫഡ്‌നവിസിന്റെയും നാട്ടിൽ കോൺഗ്രസ് ജയിച്ചുകയറിയത് 56 വർഷത്തിന് ശേഷം; മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ നാലിൽ ഒരു സീറ്റിൽ മാത്രം ബിജെപി; ഇതൊരു തുടക്കം മാത്രമെന്ന് മഹാവികാസ് അഗാഡി സഖ്യം
മുംബൈ: മഹാരാഷ്ട്ര എംഎൽസി തിരഞ്ഞെടുപ്പിൽ, ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിലും മറ്റുമൂന്ന് സീറിലും ബിജെപിയെ കീഴടക്കി മഹാവികാസ് അഗാഡി സഖ്യത്തിന് അദ്ഭുതകരമായ വിജയം. നാഗ്പൂർ ടീച്ചേഴ്‌സ് മണ്ഡലത്തിൽ, കോൺഗ്രസിന്റെ സുധാകർ അദാലെ ബിജെപി പിന്തുണയുള്ള ആർഎസ്എസ് അനുബന്ധ അദ്ധ്യാപക സംഘടന സ്ഥാനാർത്ഥി നാഗോ ഗനറിനെ തോൽപ്പിച്ചു.
'ആർഎസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരിൽ കഴിഞ്ഞ 56 വർഷത്തിനിടെ, ഇത് കോൺഗ്രസിന് ആദ്യത്തെ വമ്പൻ ജയമാണ്. കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെയും, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും, ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെയും ജന്മനഗരമാണ്. അതുകൊണ്ട് ബിജെപിക്കെതിരെയുള്ള കോൺഗ്രസ് ജയത്തിന് വലിയ അർത്ഥമുണ്ട്:', കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറി ആഷിഷ് ദുവ പറഞ്ഞു.
അഞ്ച് എം എൽ സി സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ ഫലം ബിജെപിയെ ഞെട്ടിച്ചിരിക്കുകയാണ്. പാർട്ടിയുടെ സ്വന്തം തട്ടകമായ നാഗ്പൂരിന് പുറമെ മറ്റ് മൂന്ന് സീറ്റുകളിൽ കൂടി ബിജെപി നോമിനികൾ പരാജയപ്പെട്ടു. ആകെയുള്ള അഞ്ച് അദ്ധ്യാപക, ബിരുദ മണ്ഡലങ്ങളിൽ വ്യാഴാഴ്ച നടന്ന കൊങ്കൺ റീജിയണിൽ ഒരു സീറ്റിൽ മാത്രമാണ് ബിജെപി വിജയിച്ചത്.
ബിജെപിയുടെ പരാജയത്തിൽ പഴയ പെൻഷൻ സ്‌കീം പ്രശ്‌നം നിർണായകമായെന്ന് എൻസിപി നേതാവ് അജിത് പവാർ പറഞ്ഞു. അദ്ധ്യാപകരും, ബിരുദക്കാരും ബിജെപിയെ പൂർണമായി തള്ളിക്കളഞ്ഞിരിക്കുന്നു. വരുന്ന തിരഞ്ഞെടുപ്പുകളിലും, മഹാവികാസ് അഗാഡി ജയിച്ചുകയറുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
നാഗ്പൂർ ടീച്ചേഴ്‌സ്, ഔറംഗബാദ് ടീച്ചേഴ്‌സ്, അമരാവതി ഗ്രാജ്വേറ്റസ് മണ്ഡലങ്ങളിലാണ് കോൺഗ്രസ്,-എൻസിപി, ശിവസേന( ഉദ്ധവ് താക്കറെ) കക്ഷികൾ അടങ്ങിയ മഹാവികാസ് അഗാഡി സഖ്യം ജയിച്ചത്. അഞ്ച് കൗൺസിൽ സീറ്റുകളിൽ മൂന്ന് ടീച്ചർ സെഗ്മെന്റുകൾ നാഗ്പൂർ, കൊങ്കൺ, ഔറംഗബാദ് ഡിവിഷനുകളിലാണ്. രണ്ട് ഗ്രാജ്വേറ്റ് മണ്ഡലങ്ങൾ നാസിക്, അമരാവതി ഡിവിഷനുകളിലും. ജനുവരി മൂപ്പതിനാണ് വോട്ടെടുപ്പ് നടന്നത്. വ്യാഴാഴ്ച രാവിലെ വോട്ടെണ്ണൽ തുടങ്ങി.
സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രധാനമായും ഷിൻഡെ വിഭാഗവും താക്കറെയുടെ ശിവസേനാ ക്യാമ്പും (എൻ സി പി) ശരദ് പവാറും ഉൾപ്പെടുന്ന എം വി എയുടെ പിന്തുണയുള്ള സ്ഥാനാർത്ഥികളും തമ്മിലായിരുന്നു. അഞ്ച് കൗൺസിൽ അംഗങ്ങളുടെ കാലാവധി മൂന്ന് വർഷമാണ്. മൂന്ന് പേരെ അദ്ധ്യാപകരിൽ നിന്നും രണ്ട് പേരെ ബിരുദ ദാരികളിൽ നിന്നുമാണ് തിരഞ്ഞെടുക്കുന്നത്.
തിരഞ്ഞെടുപ്പ് ഫലം:
കൊങ്കൺ-ധ്യാനേശ്വർ മാത്രെ( ബജെപി)
നാഗ്പൂർ-എംവിഎയുടെ സുധാകർ അദാലെ
അമരാവതി-കോൺഗ്രസ് എംവിഎ സ്ഥാനാർത്ഥി ധീരജ് ലിംഗാഡെ ബിജെപിയുടെ സിറ്റിങ് എംഎൽസി രൺജീത് പാട്ടീലിനെ തോൽപ്പിച്ചു
ഔറംഗബാദ്-എൻസിപി-എംവിഎ സ്ഥാനാർത്ഥിയും സിറ്റിങ് എംഎൽസിയുമായ ലിവിക്രം കാലെ ബിജെപിയുടെ കിരൺ പാട്ടീലിനെ തോൽപ്പിച്ചു.
നാസിക്കിൽ കോൺഗ്രസ് വിമതനായ സ്വതന്ത്രൻ സത്യജിത് താംബെ സേന-എംവിഎ സ്ഥാനാർത്ഥി ശുഭംഗി പാട്ടീലെ തോൽപ്പിച്ചു.
മറുനാടന്‍ മലയാളി ബ്യൂറോ