- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുവാക്കൾ ബിജെപിക്കൊപ്പമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച തെരഞ്ഞെടുപ്പ്; ജനങ്ങൾ നൽകുന്ന സന്ദേശം അത്ഭുതാവഹം; തെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് നരേന്ദ്ര മോദി; ഹിമാചലിലെ ജനതയോടും നന്ദിയെന്നു പ്രധാനമന്ത്രി; ഹിമാചലിലെ ജനങ്ങളോട് നന്ദി പ്രകാശിപ്പിച്ച് രാഹുൽ ഗാന്ധിയും
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾ നൽകുന്ന സന്ദേശം അത്ഭുതാവഹമാണ്. ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുന്നിൽ ബിജെപി തോറ്റെങ്കിലും ഹിമാചൽ ജനതയോടും മോദി നന്ദി പറഞ്ഞു. തെരഞ്ഞടുപ്പ് വിജയത്തിന് ശേഷം ഡൽഹിയിൽ പാർട്ടി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി.
ഹിമാചൽ പ്രദേശിൽ തോൽവി നേരിട്ടെങ്കിലും ബിജെപി മികച്ച പോരാട്ടമാണ് കാഴ്ച വെച്ചതെന്നും മോദി പറഞ്ഞു. തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഹിമാചലിലെ വോട്ടർമാരോടും നന്ദി പറയുന്നതായും മോദി പറഞ്ഞു.
യുവാക്കൾ ബിജെപിക്കൊപ്പമാണ് എന്ന് ഒരിക്കൽ കൂടി തെളിയിച്ച തെരഞ്ഞെടുപ്പാണ് നടന്നത്.സമാധാനപരമായി തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷനും മോദി നന്ദി പറഞ്ഞു. തന്റെ അറിവ് അനുസരിച്ച്, ഒരു പോളിങ് ബൂത്തിലും വീണ്ടും വോട്ടെടുപ്പ് വേണ്ടി വന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
#WATCH | I had told the people of Gujarat that this time Narendra's record should be broken. I promised that Narendra will work hard so that Bhupendra can break Narendra's record. Gujarat has broken all records by giving the biggest mandate to BJP in the history of Gujarat: PM pic.twitter.com/8Fb530xRLk
- ANI (@ANI) December 8, 2022
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് നരേന്ദ്രന്റെ റെക്കോർഡ് തകർക്കാൻ ഗുജറാത്തിലെ ജനങ്ങളോട് താൻ ആവശ്യപ്പെട്ടു. ഇതിനായി താൻ നന്നായി കഠിനാധ്വാനം ചെയ്യാമെന്നും വാക്ക് നൽകി. അങ്ങനെ വന്നാൽ ഭൂപേന്ദ്രയ്ക്ക് മോദിയുടെ റെക്കോർഡ് തകർക്കാൻ സാധിക്കും. ഗുജറാത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി ബിജെപി എല്ലാ റെക്കോർഡുകളും തകർത്തിരിക്കുകയാണെന്നും മോദി പറഞ്ഞു.
ഹിമാചൽ പ്രദേശിലെ വൻ വിജയത്തിന് ജനങ്ങളോട് നന്ദി പറയുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പ്രവർത്തകരോടും നേതാക്കളോടും നന്ദി പറയുന്നു. നിങ്ങളുടെ കഠിനാധ്വാനവും സമർപ്പണവും അഭിനന്ദനാർഹമാണ്. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ എത്രയും പെട്ടെന്നു നിങ്ങൾക്ക് സാധിക്കുമെന്ന് എനിക്കുറപ്പുണ്ട്. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. പാർട്ടിയെ പുനർരൂപീകരിക്കുകയും രാജ്യത്തിന്റെ ആശങ്ങൾക്കായി പോരാട്ടം നടത്തുകയും ചെയ്യുമെന്നും രാഹുൽ പറഞ്ഞു.
ഹിമാചൽ പ്രദേശിലെ വോട്ടർമാർക്ക് വളരെ നന്ദിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. എല്ലാ പ്രവർത്തകർക്കും നന്ദിയർപ്പിക്കുന്നു. ദേവഭൂമിയായ ഹിമാചൽ പ്രദേശിലെ ജനങ്ങളോട് കൂപ്പുകയ്യോടെ നന്ദി പറയുന്നു. കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചതിന് ഹിമാചൽ പ്രദേശിലെ സഹോദരീ സഹോദരന്മാരെ അഭിന്ദിക്കുന്നു. ഹിമാചലിലെ ജനങ്ങൾക്ക് നൽകിയ പത്ത് വാഗ്ദാനങ്ങൾ നിറവേറ്റാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണ്. ജനാധിപത്യത്തിൽ ജയവും പരാജയവുമുണ്ടാകും. ഗുജറാത്തിലെ ജനവിധി അംഗീകരിക്കുന്നു. ആശയങ്ങൾ കൈവിടാതെ കുറവുകൾ ഇല്ലാതാക്കാൻ ഞങ്ങൾ പൊരുതും ഖർഗെ പറഞ്ഞു.
മോദിജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഗുജറാത്ത് വികസനത്തിന്റെ പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചുവെന്ന് ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ പറഞ്ഞു. ഇന്ന് ഗുജറാത്തിലെ ജനങ്ങൾ ബിജെപിയെ അനുഗ്രഹിക്കുകയും വിജയത്തിന്റെ പുതിയ റെക്കോർഡ് സൃഷ്ടിക്കുകയും ചെയ്തു. എല്ലാ വിഭാഗവും ബിജെപിയെ പൂർണഹൃദയത്തോടെ അനുഗ്രഹിച്ചു. ബിജെപിയുടെ നയങ്ങളിലുള്ള ജനങ്ങളുടെ അചഞ്ചലമായ വിശ്വാസത്തിന്റെ വിജയമാണിതെന്ന് നഡ്ഡ പ്രതികരിച്ചു
മറുനാടന്‍ മലയാളി ബ്യൂറോ