- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൻഷൻ കിട്ടാത്തവർ മുകേഷിന്റെ മുഖത്ത് മീൻ വെള്ളം ഒഴിച്ചെന്നത് വ്യാജ പ്രചരണമോ?
കൊല്ലം: ഒരു ചാനലിന്റെ ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ എം മുകേഷ് എംഎൽയ്ക്കെതിരെ വ്യാജ പ്രചരണം നടത്തിയ ആൾക്കെതിരെ പരാതി. കൊല്ലം എംഎൽഎയും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് നിന്നുള്ള മത്സരാർത്ഥിയുമായ മുകേഷ് എംഎൽഎയ്ക്ക് എതിരെ പെൻഷൻ കിട്ടാത്തവരുടെ പ്രതിഷേധമുണ്ടായെന്നും മുകേഷിന്റെ മുഖത്ത് മീൻ വെള്ളം കോരിയൊഴിച്ചുമെന്നുമാണ് പ്രചരണം നടത്തിയത്.
സുരേഷ് പുലചോടിയിൽ എന്ന ഫേസ്‌ബുക്ക് ഉപയോക്താവാണ് സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിച്ചതും പല പോസ്റ്റുകൾക്കും താഴെ വ്യാജ വാർത്തയുടെ സ്‌ക്രീൻഷോട്ടുകൾ കമന്റായി പോസ്റ്റ് ചെയ്തതും. വ്യാജ പ്രചരണം ശ്രദ്ധയിൽപ്പെട്ടതോടെ തങ്ങളുടെ ചാനലിന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജമായ പോസ്റ്ററാണെന്ന് ചാനൽ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് കേസ് എവന്നത്.
കൊല്ലം സൈബർ പൊലീസ് സ്റ്റേഷനിൽ എംഎൽഎ പരാതി നൽകിയത്. വ്യാജ പ്രചരണത്തിന്റെ സ്‌ക്രീൻഷോട്ടും ഉൾപ്പെടുത്തി മനഃപൂർവം തനിക്കെതിരെ അപകീർത്തി പ്രചരണം നടത്തുന്ന ആൾക്കെതിരെ നടപടിയെടുക്കണമെന്നാണ് എംഎൽഎ നൽകിയിരിക്കുന്ന പരാതി. ഇയാൾക്കെതിരെ ഉടൻ നടപടി എടുക്കുമെന്നാണ് സൂചന. കൊല്ലത്ത് അതിശക്തമായ പ്രചരണമാണ് നടക്കുന്നത്. സിറ്റിങ് എംപിയായ എൻകെ പ്രേമചന്ദ്രനാണ് എതിരാളി.
ഈ സാഹചര്യത്തിലാണ് മുകഷേ വ്യാജ പ്രചരണത്തെ ഗൗരവത്തോടെ കാണുന്നത്. 24 ന്യൂസിന്റെ ലോഗോയും മറ്റും ഉപയോഗിച്ചാണ് വ്യാജ പ്രചരണം നടന്നതെന്നാണ് മുകേഷ് പരാതിയിൽ പറയുന്നത്.