- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ പത്രികാ സമർപ്പണം; ഓഗസ്റ്റ് 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം; പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ 17 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം; സൂക്ഷ്മപരിശോധന 18ന്; പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 21ന്; പുതുപ്പള്ളിയിൽ തീയതികൾ
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശ പത്രിക സമർപ്പണം ഇന്നു മുതൽ. 17 വരെ വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്നു സംസ്ഥാന മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ അറിയിച്ചു.
ഓഗസ്റ്റ് 17 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയായ ഓഗസ്റ്റ് 17 വരെ വോട്ടർപട്ടികയിൽ പേരു ചേർക്കാം. പത്രികകളുടെ സൂക്ഷ്മപരിശോധന 18നു നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ആണ്.
സെപ്റ്റംബർ അഞ്ചിന് രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെയാണ് പോളിങ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തെരഞ്ഞെടുപ്പിനായി ഒരുക്കും.
ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചാരണസമയത്ത് മൂന്നു തവണ ഇതു സംബന്ധിച്ച വിവരം പരസ്യപ്പെടുത്തണം. ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്‌സൈറ്റിലും വിവരം പരസ്യപ്പെടുത്തണം.