തിരുവനന്തപുരം: സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ നടന്ന തിരിഞ്ഞെടുപ്പിൽ യുഡിഎഫിന് മുൻതൂക്കം. എട്ട് സീറ്റുകളിൽ യുഡിഎഫ് പ്രാഥമികമായി മുന്നിലെത്തി. ഇടതുപക്ഷത്തിന് ഏഴിടത്ത് മുൻതൂക്കമുണ്ട്. ബിജെപി ഒരു സീറ്റും നേടി. കുറച്ചു നാളായി തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിനാണ് കേരളത്തിൽ മുൻതൂക്കം. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് വീണ്ടും ഇത് ആവർത്തിക്കുന്നത്.