- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോടും വയനാടും എറണാകുളത്തും കരുത്ത് കാട്ടി യുഡിഎഫ്; പാലക്കാട്ടെ ബ്ലോക്കിൽ അട്ടിമറി ജയം; 33ൽ 17ഉം സ്വന്താക്കി തദ്ദേശത്തിൽ കോൺഗ്രസ് മുന്നണിക്ക് മേൽകൈ; പത്തിടത്ത് ഇടതുപക്ഷം; ബിജെപി നാലിടത്ത്; ആംആദ്മിക്കും ഇടുക്കിയിൽ സീറ്റ്; ഇരാറ്റുപേട്ടയിൽ എസ് ഡി പി ഐയും; നവ കേരള സദസിനിടെ ഫലം എത്തുമ്പോൾ
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിന് മികച്ച വിജയം. ശക്തികേന്ദ്രങ്ങൾ നിലനിർത്തിയിതനൊപ്പം അവർ കൂടുതൽ സീറ്റുകൾ പിടിച്ചെടുത്തു. ബിജെപിയെ ഞെട്ടിച്ച് ചില സിറ്റിങ് സീറ്റുകൾ അവർക്ക് നഷ്ടമായി. 33 സീറ്റിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ആംആദ്മിക്കും കിട്ടി ഒരു സീറ്റ്. ഈരാറ്റുപേട്ടയിലെ സിറ്റിങ് സീറ്റ് എസ് ഡി പി ഐയും നിലനിർത്തി.
33 സീറ്റിൽ 17 എണ്ണം യുഡിഎഫ് നേടി. 10 ഇടത്ത് സിപിഎം മുന്നണിയും ജയിച്ചു. നാലിടത്താണ് ബിജെപി വിജയം. ഈ ചിത്രത്തിൽ നിന്ന് തന്നെ തിരഞ്ഞെടുപ്പിൽ വ്യക്തമായ മുൻതൂക്കം യുഡിഎഫിനെന്ന് വ്യക്തമാണ്. എറണാകുളത്തും കോഴിക്കോടും യുഡിഎഫിന് ശക്തി ചോരുന്നില്ലെന്നതാണ് ഫലം വ്യക്തമാക്കുന്നത്. അഞ്ച് ബ്ലോക് പഞ്ചായത്ത് ഫലങ്ങളിൽ മൂന്നെണ്ണവും യുഡിഎഫിന് അനുകൂലമാണ്. ബിജെപിയും സിപിഎം ഓരോന്ന് നേടി. മുഖ്യമന്ത്രിയുടെ നവകേരള സദസ് നടക്കുന്നതിനിടെയാണ് ഈ ഫലം വന്നത്. അവിടെ യുഡിഎഫിന് മുൻതൂക്കം കിട്ടുന്നുവെന്നതാണ് വസ്തുത.
തിരഞ്ഞെടുപ്പ് ഫലം ജില്ലകൾ തിരിച്ച്
തിരുവനന്തപുരം
അരുവിക്കര ഗ്രാമ പഞ്ചായത്തിലെ മണമ്പൂർ വാർഡ് സിപിഎമ്മിൽ നിന്ന് ബിജെപി പിടിച്ചെടുത്തു. ബിജെപിയുടെ അർച്ചന 173 വോട്ടുകൾക്കാണ് വിജയിച്ചത്.
കൊല്ലം
-തഴവ ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് കടത്തൂർ കിഴക്ക് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ എം.മുകേഷ് ആണ് വിജയിച്ചത്.
- പോരുവഴി ഗ്രാമ പഞ്ചായത്തിലെ 15-ാം വാർഡ് മയ്യത്തും കര എസ്ഡിപിഐയിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി ഷീബയാണ് വിജയിച്ചത്.
- ഉമ്മന്നൂർ ഗ്രാമ പഞ്ചായത്തിലെ 20 വിലങ്ങറ-
- കൊറ്റങ്കര ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് വായനശാല സിപിഎം നിലനിർത്തി. സിപിഎം സ്ഥാനാർത്ഥി ശ്യാം എസ്സ് ആണ് വിജയിച്ചത്.
പത്തനംതിട്ട
- മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്തിലെ 12-ാം കാഞ്ഞിരവേലിയിൽ സിറ്റിങ് സീറ്റിൽ സിപിഎം ഒരു വോട്ടിന് ജയിച്ചു.
സിപിഎമ്മിലെ അശ്വതി പി.നായർക്ക് 201 വോട്ടുകൾ നേടിയപ്പോൾ തൊട്ടുപിന്നിലുള്ള എതിർസ്ഥാനാർത്ഥിക്ക് 200 വോട്ടുകളാണ് ലഭിച്ചത്.
- റാന്നി ഗ്രാമ പഞ്ചായത്തിലെ പുതുശ്ശേരിമല കിഴക്ക് വാർഡ് ബിജെപിയിൽ നിന്ന് സിപിഎം പിടിച്ചെടുത്തു.
ആലപ്പുഴ
- കായംകുളം നഗരസഭയിലെ ഫാക്ടറി വാർഡിൽ ബിജെപി നേടി. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.
- ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിലെ ഒന്നാം വാർഡ് തിരുവൻ വണ്ടൂർ ബിജെപി നിലനിർത്തി. ബിജെപിയിലെ സുജന്യ ഗോപിയാണ് വിജയിച്ചത്.
കോട്ടയം
- ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ 11 കുറ്റിമരം പറമ്പ് വാർഡ് എസ്ഡിപിഐ നിലനിർത്തി. എസ്ഡിപിഐ സ്ഥാനാർത്ഥി അബ്ദുൽ ലത്തീഫാണ് ജയിച്ചത്.
- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 01ആനക്കല്ല് (കേരള കോൺഗ്രസ്-എം-എൽഡിഎഫ്)
- കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ 04 കൂട്ടിക്കൽ (സിപിഐ)
- വെളിയന്നൂർ ഗ്രാമ പഞ്ചായത്തിലെ 10-ാം വാർഡ് അരീക്കര എൽഡിഎഫ് നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി ബിന്ദു മാത്യുവാണ് ജയിച്ചത്.
- തലനാട് ഗ്രാമ പഞ്ചായത്തിലെ മേലടുക്കം വാർഡ് കോൺഗ്രസിൽ നിന്ന് എൽഡിഎഫ് പിടിച്ചെടുത്തു. 30 വോട്ടുകൾക്ക് ഇടത് സ്ഥാനാർത്ഥി ഷാജി കുന്നിലാണ് വിജയിച്ചത്.
ഇടുക്കി
- ഉടുമ്പൻചോല ഗ്രാമ പഞ്ചായത്തിലെ മാവടി വാർഡിൽ സിപിഎം സ്ഥാനാർത്ഥിക്ക് ജയം. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണിത്.
- കരിങ്കുന്നം ഗ്രാമ പഞ്ചായത്തിലെ ഏഴാംവാർഡ് നെടിയ കാട് കോൺഗ്രസിന്റെ സിറ്റിങ് സീറ്റ് ആം ആദ്മി പാർട്ടി പിടിച്ചെടുത്തു. ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച ബീന കുര്യൻ ആണ് വിജയിച്ചത്.
എറണാകുളം
- വടവുകോട് പുത്തൻകുരിശ് ഗ്രാമ പഞ്ചായത്തിലെ 10-ാം വരിക്കോലിലിൽ കോൺഗ്രസ് സ്ഥാനാർത്ഥി ലീഡ് ചെയ്യുന്നു. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണിത്.
- രാമമംഗലം ഗ്രാമ പഞ്ചായത്തിലെ 13-ാം വാർഡ് കോരങ്കടവിൽ സിറ്റിങ് സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആന്റോസ് പി.സ്കറിയ ജയിച്ചു. 100 വോട്ടുകൾക്കാണ് ജയം.
തൃശൂർ
- മാള ഗ്രാമ പഞ്ചായത്തിലെ കാവനാട് വാർഡിൽ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനായിരുന്നു വിജയിച്ചത്. യുഡിഎഫിലെ നിതയാണ് ഇപ്പോൾ വിജയിച്ചത്.
പാലക്കാട്
- പാലക്കാട് ജില്ലാ പഞ്ചായത്തിലെ 24-ാം ഡിവിഷൻ വാണിയംകുളം സിപിഎം നിലനിർത്തി. സിപിഎമ്മിലെ അബ്ദുൾ ഖാദറാണ് ജയിച്ചത്.
- ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിലെ പാലാട്ട് റോഡ് വാർഡ് ബിജെപി ജയിച്ചു. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്.
- മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ 06 കണ്ണോട് ഡിവിഷൻ സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് സ്ഥാനാർത്ഥി പ്രത്യുഷ്കുമാറാണ് വിജയിച്ചത്.
- പട്ടിത്തറ ഗ്രാമപഞ്ചായത്തിലെ തലക്കശ്ശേരി വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ സിപി മുഹമ്മദ് 142 വോട്ടുകൾക്കാണ് ജയിച്ചത്.
- തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലെ പള്ളിപ്പാടം വാർഡ് കോൺഗ്രസ് നിലനിർത്തി. കോൺഗ്രസിലെ എം.കെ.റഷീദ് തങ്ങൾ 93 വോട്ടുകൾക്ക് ജയിച്ചു.
- വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചു മൂർത്തി വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. 325 വോട്ടുകൾക്ക് യുഡിഎഫിലെ സതീഷ്കുമാറാണ് വിജയിച്ചത്.
മലപ്പുറം
- ഒഴൂർ ഗ്രാമ പഞ്ചായത്തിലെ ഒഴൂർ വാർഡിൽ എൽഡിഎഫ് ലീഡ് ചെയ്യുന്നു. ബിജെപിയുടെ സിറ്റീങ് സീറ്റാണിത്.
കോഴിക്കോട്
- വാണിമേൽ ഗ്രാമ പഞ്ചായത്തിലെ 14 കോടിയൂറ വാർഡിൽ യുഡിഎഫിന് ജയം. കഴിഞ്ഞ തവണ സ്വതന്ത്രനാണ് ഇവിടെ നിന്ന് ജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി അനസ് നങ്ങാണ്ടി 444 വോട്ടുകൾക്ക് ജയിച്ചു.
- വില്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ ചല്ലിവയൽ വാർഡ് സിപിഎമ്മിൽ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫിലെ പ്രകാശൻ മാസ്റ്ററാണ് ജയിച്ചത്.
- മടവൂർ ഗ്രാമ പഞ്ചായത്തിലെ പുല്ലാളൂർ വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ സിറാജ് 234 വോട്ടുകൾക്ക് ജയിച്ചു.
- മാവൂർ ഗ്രാമ പഞ്ചായത്തിലെ 13 പാറമ്മൽ വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗ് സ്ഥാനാർത്ഥി വളപ്പിൽ റസാഖ് 271 വോട്ടുകൾക്ക് ജയിച്ചു.
വയനാട്
- മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ പരിയാരം വാർഡ് യുഡിഎഫ് നിലനിർത്തി. യുഡിഎഫിലെ ആലി 83 വോട്ടുകൾക്ക് ജയിച്ചു.
കണ്ണൂർ
- പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ 10-ാം വാർഡ് ചൊക്ലി സിപിഎം നിലനിർത്തി. സിപിഎമ്മിലെ തീർത്ഥ അനൂപാണ് വിജയിച്ചത്.
കാസർഗോഡ്
- പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കോട്ടക്കുന്ന് വാർഡ് യുഡിഎഫ് നിലനിർത്തി. മുസ്ലിം ലീഗിലെ അബ്ദുള്ള സിംഗപ്പൂർ 117 വോട്ടുകൾക്ക് ജയിച്ചു.
മറുനാടന് മലയാളി ബ്യൂറോ