ന്യൂഡൽഹി: 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ 338 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. ബിജെപി 328 സീറ്റുകൾ വരെ ഒറ്റയ്ക്ക് നേടും. പ്രതിപക്ഷം ഇന്ത്യ 144 സീറ്റുകൾ നേടും. കോൺഗ്രസിന് 52 മുതൽ 72 സീറ്റുകൾ വരെ നേടാനാകും. ടൈംസ് നൗ -ഇടിജി സർവേ വ്യക്തമാക്കുന്നു. ഭരണ തുടർച്ച പ്രവചിക്കുന്ന സർവ്വേ കേരളത്തിൽ എൻഡിഎ അക്കൗണ്ട് തുറക്കാനുള്ള സാധ്യതയാണ് വിശദീകരിക്കുന്നത്.

ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി മികച്ച മുന്നേറ്റം തുടരുമെന്നാണ് പ്രവചനം. ത്തർ പ്രദേശ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ശക്തമായ മേധാവിത്വം തുടരും. പ്രധാനമന്ത്രിയായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നരേന്ദ്ര മോദിയെ തന്നെ വീണ്ടും കാണാൻ ആഗ്രഹിക്കുന്നതായും ടൈംസ് നൗ ഇടിജി സർവേ ഫലം വ്യക്തമാക്കുന്നു. കേരളത്തിൽ ബിജെപി സീറ്റുനേടുമെന്നും സിപിഎമ്മിന് 3 മുതൽ 5 വരെ സീറ്റു ലഭിക്കുമെന്നും സർവേ പറയുന്നു. കോൺഗ്രസിനാണ് മുൻതൂക്കം. തൃശൂരിൽ സുരേഷ് ഗോപി ബിജെപിക്കായി മത്സരിക്കുമെന്ന് ഉറപ്പാണ്. ഇവിടെ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ട്. അതിനിടെയാണ് ദേശീയ ചാനൽ സർവ്വേയിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് പ്രവചിക്കുന്നത്.

സർവേ റിപ്പോർട്ട് അനുസരിച്ച് ഉത്തരേന്ത്യൻ സീറ്റുകളിൽ കാവി പാർട്ടി 136 സീറ്റുകൾ നേടും.യുപിയിൽ 70-74 സീറ്റുകളും രാജസ്ഥാനിൽ 24 സീറ്റുകളും മധ്യപ്രദേശിൽ 27-29 സീറ്റുകളും ഛത്തീസ്‌ഗഡിൽ 10-11 സീറ്റുകളും നേടുമെന്നാണ് പ്രവചനം.മൊത്തത്തിൽ, എൻഡിഎയ്ക്ക് 44 ശതമാനം വോട്ട് വിഹിതവും, ഇന്ത്യൻ സഖ്യത്തിന് 39 ശതമാനം വോട്ട് വിഹിതവും ലഭിക്കും. വൈഎസ്ആർസിപി (3 ശതമാനം), ബിജെഡി (2 ശതമാനം), ബിആർഎസ് (1 ശതമാനം) എന്നിവരും മറ്റുമാണ് പ്രവചിക്കുന്നത്.

പാർട്ടികൾക്കും മുന്നണികൾക്കും ലഭിക്കുന്ന സീറ്റുകൾ

ബിജെപി: 308-328
കോൺഗ്രസ്: 52-72-
വൈ എസ് ആർ കോൺഗ്രസ്: 24-25
ഡിഎംകെ: 20-24
ടിഎംസി: 20-24
ബിജെഡി: 13-15
ബിആർഎസ്: 3-5
ആംആദ്മി: 4-7
മറ്റുള്ളവർ : 66-76

സംസ്ഥാനം തിരിച്ച് ബിജെപി മുന്നണിക്കും ഇന്ത്യാ സഖ്യത്തിനുമുള്ള സാധ്യത ഇങ്ങനെ

യുപി:-എൻഡിഎ: 70-74, ഇന്ത്യ: 4-8,ബിഎസ്‌പി: 0-1മറ്റുള്ളവർ: 1-3
ഗുജറാത്ത്- :എൻഡിഎ 26
ബംഗാൾ:-എൻഡിഎ: 17-19,ഇന്ത്യ: 22-26
രാജസ്ഥാൻ-എൻഡിഎ: 24,ഇന്ത്യ: 0-1
എംപി:എൻഡിഎ: 27-29,ഇന്ത്യ: 0-2
ഛത്തീസ്‌ഗഡ്: എൻഡിഎ: 10-11,ഇന്ത്യ: 0-1,എപിവൈഎസ്ആർസിപി: 24-25ടിഡിപി: 0-1
തെലങ്കാന:കോൺഗ്രസ്: 8-10,ബിജെപി: 3-5,ബിആർഎസ്: 3-5
മഹാരാഷ്ട്ര;എൻഡിഎ: 27-31,എംവിഎ: 16-20,മറ്റുള്ളവ: 1-2
തമിഴ്‌നാട്:ഡിഎംകെ: 20-24,കോൺഗ്രസ്: 10-12,എഐഎഡിഎംകെ: 3-6
കർണാടക;ബിജെപി: 20-22,കോൺഗ്രസ്: 6-8
ഗോവ:ബിജെപി: 1,കോൺഗ്രസ്: 0-1
ഡൽഹി:എൻഡിഎ: 6-7,ഇന്ത്യ: 0-1
പഞ്ചാബ്:എൻഡിഎ: 3-5,ഇന്ത്യ: 6-10
ജമ്മുകാശ്മീർ & ലഡാക്ക്- എൻഡിഎ: 13,ഇന്ത്യ: 3-4-, മറ്റുള്ളവ: 0-1
കേരളം:- ബിജെപി: 0-1- കോൺഗ്രസ്: 11-13- സിപിഎം: 3-5- ഐയുഎംഎൽ: 1-2
ഹിമാചൽ പ്രദേശ്:- എൻഡിഎ: 3-4- ഇന്ത്യ: 0-1- മറ്റുള്ളവ: 0