- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ 2 രാജ്യസഭ സീറ്റ് എന്നത് നേട്ടം; രണ്ട് ലോക്സഭയിൽ തൃപ്തിപ്പെട്ട് മുസ്ലിം ലീഗ്; സീറ്റ് വച്ചുമാറി ഇടിയും സമദാനിയും; മലപ്പുറത്തും പൊന്നാനിയിലും താമനാഥപുരത്തും മുസ്ലിം ലീഗിന് സ്ഥാനാർത്ഥികളാകുമ്പോൾ
മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിംലീഗ്. മലപ്പുറത്ത് ഇടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം പി അബ്ദുസമദ് സമദാനിയും മത്സരിക്കും. നേരത്തെ മലപ്പുറത്ത് അബ്ദുസമദ് സമദാനിയെയും പൊന്നാനിയിൽ ഇടി മുഹമ്മദ് ബഷീറിനെയും മത്സരിപ്പിക്കാനായിരുന്നു ധാരണ. എന്നാൽ സീറ്റുകൾ പരസ്പരം വച്ചുമാറാൻ നേതൃയോഗത്തിൽ തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ രാമനാഥപുരത്ത് നവാസ് ഗനി ലീഗ് സ്ഥാനാർത്ഥിയാകും.
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് സീറ്റ് വിഭജന ചർച്ചകൾ പൂർത്തിയായതിന് പിന്നാലെയാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. സ്ഥാനാർത്ഥി നിർണയത്തിനായി സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ രാവിലെ പത്തു മണിക്ക് ചേർന്ന മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അടുത്തതായി ഒഴിവുവരുന്ന രാജ്യസഭ സീറ്റ് ലീഗിന് നൽകാമെന്ന് കോൺഗ്രസുമായുള്ള ചർച്ചയിൽ ധാരണയായതായി ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിന്റെ പിന്തുണയോടെയും തമിഴ്‌നാട്ടിൽ ഡിഎംകെയുടെ ഒപ്പവുമാണ് ലീഗ് മത്സരിക്കുക. ലീഗിന് ലഭിക്കുന്ന രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയെ പിന്നീട് തീരുമാനിക്കും. ഒഴിവ് വരുന്ന അടുത്ത രാജ്യസഭ സീറ്റ് ലീഗിന് തന്നെയാണെന്ന് കോൺഗ്രസ് വ്യക്തമാക്കിയതിനു പിന്നാലെയാണ് പ്രഖ്യാപനം. പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ 2 രാജ്യസഭ സീറ്റ് എന്നത് നേട്ടമാമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ