- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശ്ലീല വീഡിയോ വൈറലായി; ബിജെപി സ്ഥാനാർത്ഥി പിന്മാറി
ലഖ്നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പെ 195 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എതിരാളികളെ ഞെട്ടിച്ച ബിജെപിക്ക് വീണ്ടും തിരിച്ചടി. മത്സര രംഗത്ത് നിന്നും ഒരു സ്ഥാനാർത്ഥികൂടി പിന്മാറി. ഉത്തർപ്രദേശിലെ ബരാബങ്കിയിൽ നിന്നുള്ള എംപി ഉപേന്ദ്ര സിങ് റാവത്ത് ആണ് മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ചത്. നേരത്തെ ബംഗാളിലെ ആസൻസോൾ ലോക്‌സഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഭോജ്പുരി നടനും ഗായകനുമായ പവൻ സിങ് മത്സരിക്കാനില്ലെന്ന് അറിയിച്ച് എത്തിയിരുന്നു.
ഉപേന്ദ്രയുടേതെന്ന തരത്തിൽ അശ്ലീല വീഡിയോ വൈറലായതിന് പിന്നാലെയാണ് പിന്മാറ്റം. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള 195 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശനിയാഴ്ചയാണ് ബിജെപി പുറത്തിറക്കിയത്. അതേസമയം വീഡിയോ പ്രചാരണത്തിൽ പ്രതികരിച്ച് ഉപേന്ദ്ര എത്തിയിരുന്നു. വീഡിയോ വ്യാജമാണെന്നും എഐയുടെ സഹായത്തോടെ നിർമ്മിച്ച ഡീപ്ഫേക്ക് വീഡിയോയാണിതെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം.
ബാരാബങ്കി ലോക്സഭ മണ്ഡലത്തിലെ സിറ്റിങ് എംപി.യാണ് ഉപേന്ദ്രസിങ് റാവത്ത്. അതേസമയം, പ്രചരിക്കുന്ന വീഡിയോ വ്യാജമാണെന്നും സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞദിവസം ബിജെപി. പ്രഖ്യാപിച്ച സ്ഥാനാർത്ഥിപ്പട്ടികയിൽ ബാരാബങ്കിയിൽനിന്ന് ഉപേന്ദ്രസിങ്ങിന്റെ പേരും ഉൾപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഉപേന്ദ്രസിങ്ങിന്റെ പേരിൽ അശ്ലീലവീഡിയോ പ്രചരിച്ചത്. ഒരുവിദേശ വനിതയ്ക്കൊപ്പമുള്ള ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്.
ഇതോടെ സ്ഥാനാർത്ഥിത്വത്തിൽനിന്ന് പിന്മാറുകയാണെന്ന് ഉപേന്ദ്രസിങ് അറിയിക്കുകയായിരുന്നു. കേസിൽ തന്റെ നിരപരാധിത്വം തെളിയിക്കുന്നത് വരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് പാർട്ടിയുടെ ദേശീയ അധ്യക്ഷനോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
'2022-ലെയും 2023-ലെയും വീഡിയോകളാണ്. ഇത് എന്നെ അപകീർത്തിപ്പെടുത്താൻ ചെയ്തതാണ്. ഇതിലൂടെ എന്റെ പ്രതിച്ഛായ തകർക്കാനാണ് ശ്രമം. ഞാൻ കേസ് കൊടുത്തിട്ടുണ്ട്. ഹീനമായ പ്രവൃത്തികൾ ചെയ്തവർക്കെതിരെ നടപടിയെടുക്കും' എന്നും ഉപേന്ദ്ര പറഞ്ഞിരുന്നു. നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വിദേശ വനിതയെയാണ് ഈ അശ്ലീല വീഡിയോകളിൽ കാണുന്നത്.
സോഷ്യൽ മീഡിയയിൽ വൈറലായ അശ്ലീല വീഡിയോയിൽ തീയതിയും കാണാം. 5 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ 2022 ജനുവരി 31 എന്ന തീയതി ദൃശ്യമാണ്. രാത്രി 8 മണിക്കാണ് വീഡിയോയുടെ സമയം. വൈറലായ രണ്ടാമത്തെ വീഡിയോയും 2022 മെയ് മാസത്തിലേതാണ്. ഇതോടൊപ്പം മറ്റ് നിരവധി വീഡിയോകളും വൈറലായിട്ടുണ്ട്.
നേരത്തെ ഭോജ്പുരി താരം പവൻ സിങ് അസൻസോളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചിരുന്നു. തൃണമൂൽ നേതാവ് ശത്രുഘ്‌നൻ സിൻഹ നിലവിൽ എംപിയായ പശ്ചിമ ബംഗാളിലെ അസൻസോളിൽ നിന്ന് ബിജെപി പവൻ സിംഗിനെ സ്ഥാനാർത്ഥിയാക്കിയിരുന്നു.
'ഭാരതീയ ജനതാ പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് ഞാൻ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. പാർട്ടി എന്നെ വിശ്വസിച്ച് അസൻസോളിലെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എന്നാൽ ചില കാരണങ്ങളാൽ എനിക്ക് അസൻസോളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല' പവൻ സിങ് പറഞ്ഞു,