- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പഞ്ചാബിൽ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആംആദ്മി പാർട്ടി
ന്യൂഡൽഹി: 'ഇന്ത്യ സഖ്യ'മില്ലാതെ കോൺഗ്രസും ആംആദ്മി പാർട്ടിയും നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുന്ന പഞ്ചാബിൽ എഎപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കി. 13 സീറ്റുള്ള സംസ്ഥാനത്ത് എട്ടുസീറ്റിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. ഇവരിൽ അഞ്ചുപേരും സംസ്ഥാനമന്ത്രിമാരാണ്. ബാക്കിയുള്ള സീറ്റിലേക്കും വൈകാതെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്ന് പാർട്ടി അറിയിച്ചു.
മന്ത്രിമാരായ കുൽദീപ് സിങ് ദാലിവാൾ (അമൃത്സർ), ലാൽജിത് സിങ് ഭുല്ലാർ (ഖദൂർ സാഹിബ്), ഗുർമീത് സിങ് ഖുദിയാൻ (ഭട്ടിൻഡ), ഗുർമീത് സിങ് മീഠ് ഹയെർ (സംഗ്രൂർ), ഡോ. ബൽബീർ സിങ് (പട്യാല) എന്നിവരാണ് മത്സരിക്കുന്നത്. പാർട്ടിയുടെ സിറ്റിങ് എംപി. സുശീൽ റിങ്കു ജലന്ധറിൽ വീണ്ടും മത്സരിക്കും.
ഈയിടെ കോൺഗ്രസ് വിട്ട് എ.എ.പി.യിൽചേർന്ന മുൻ എംഎൽഎ. ഗുർപ്രീത് സിങ് ഖുദിയാന് ഫത്തേഗഢ് സാഹിബിലും മുഖ്യമന്ത്രിയുടെ വിശ്വസ്തനായ പ്രമുഖ പഞ്ചാബി നടൻ കരംജീത് അന്മോളിൻ ഫരീദ്കോട്ടിലും മത്സരിക്കും. ഇന്ത്യ മുന്നണിയിലെ സഖ്യകക്ഷികളാണെങ്കിലും പഞ്ചാബിൽ കോൺഗ്രസും എഎപിയും വെവ്വേറെയാണു മത്സരിക്കുന്നത്.
ജലന്ധറിലെ സിറ്റിങ് എഎപി എംപി സുശീൽ റിങ്കു അതേ സീറ്റിൽ വീണ്ടും ജനവിധി തേടും. മുൻ കോൺഗ്രസ് എംഎൽഎ ഗുർപ്രീത് സിങ് ജിപി ഫത്തേഗഡ് സാഹിബിലെ എഎപി സ്ഥാനാർത്ഥിയാകും. പ്രശസ്ത പഞ്ചാബി നടൻ കരംജീത് അന്മോൽ ഫരീദ്‌കോട്ടിൽ മത്സരിക്കും.