- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയ ഗാന്ധി രാജ്യസഭയിലേക്ക് പോയതോടെ റായ്ബറേലി പിടിക്കാൻ ബിജെപി
ന്യൂഡൽഹി: ലോകസഭാ തിരഞ്ഞെടുപ്പിൽ രാജ്യം ഉറ്റുനോക്കുന്ന ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ ഇത്തവണ കടുത്ത പോരാട്ടത്തിന് വഴിയൊരുങ്ങിയേക്കും. ഗാന്ധി കുടുംബത്തിന്റെ ശക്തികേന്ദ്രമായ റായ്ബറേലിയിൽ 2004 മുതൽ സോണിയ ഗാന്ധിയാണ് വിജയിക്കുന്നത്. ഇത്തവണ സോണിയ ഗാന്ധിയുടെ അസാന്നിധ്യമുള്ളതിനാൽ തന്നെ മണ്ഡലത്തെ സംബന്ധിച്ച ആകാംക്ഷ ഉയരുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനില്ലെന്ന് വ്യക്തമാക്കിയിരുന്ന സോണിയ കഴിഞ്ഞ മാസം രാജസ്ഥാനിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തിരുന്നു. ഇതോടെ ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കി കടുത്ത പോരാട്ടത്തിന് വഴിയൊരുക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.
നുപുർ ശർമ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ട്. മുഹമ്മദ് നബിയെ പറ്റി വിദ്വേഷ പരാമർശം നടത്തിയ വിവാദത്തിലായ ബിജെപി നേതാവാണ് നുപുർ ശർമ. മണ്ഡലത്തിലേക്ക് നുപൂർ ശർമയെ സ്ഥാനാർത്ഥിയാക്കുന്നതിന്റെ സാധ്യത ബിജെപി നേതൃത്വം ചർച്ച ചെയ്യുന്നുണ്ടെന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഡൽഹി രാഷ്ട്രീയത്തിൽ സജീവമായിരുന്നതും കഴിഞ്ഞ തവണ അസംബ്ലി തിരഞ്ഞെടുപ്പിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ മൽസരിച്ചതും സാധ്യതകൾ ഉയർത്തുന്നു എന്നാണ് റിപ്പോർട്ട്.
നേരത്തെ ടെലിവിഷൻ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെ അപകീർത്തിപ്പെടുത്തി സംസാരിച്ച നുപുർ ശർമയുടെ നടപടി വലിയ വിവാദമായിരുന്നു. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ സംഘർഷങ്ങൾക്കും കാരണമായി. വലിയ വിവാദങ്ങൾക്ക് പിന്നാലെ നുപുർ ശർമയെ ബിജെപി സസ്‌പെൻഡ് ചെയ്തിരുന്നു. ബിജെപിയുടെ മുൻ വക്താവായിരുന്നു.
മെയ് 7 ന് മൂന്നാം ഘട്ടത്തിലാണ് റായ്ബറേലിയിൽ വോട്ടെടുപ്പ് നടക്കുന്നത്. മണ്ഡലത്തിലേക്ക് ഇതുവരെ ഒരുപാർട്ടിയും സ്ഥാനാർത്ഥിയെ നിശ്ചയിച്ചിട്ടില്ല. കോൺഗ്രസ് സമാജ്‌വാദി പാർട്ടിക്കൊപ്പം സഖ്യമായാണ് മൽസരിക്കുന്നത്. മണ്ഡലത്തിൽ ബിഎസ്‌പിയുടെ സ്ഥാനാർത്ഥിയെയും പ്രതീക്ഷിക്കുന്നുണ്ട്. സോണിയ ഗാന്ധിയുടെ ഒഴിവിൽ പ്രിയങ്ക ഗാന്ധിയെ കോൺഗ്രസ് റായ്ബറേലിയിലേക്ക് പരിഗണിക്കുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.പിയിൽ ബിജെപി തംരഗംമുണ്ടായിരുന്നപ്പോഴും കോൺഗ്രസിനൊപ്പം നിന്ന ഏക സീറ്റാണ് റായ്ബറേലി. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്‌സഭ മണ്ഡലങ്ങളിലും ബിജെപി വിജയിച്ചപ്പോൾ കോൺഗ്രസിനു കിട്ടിയ ഏക വിജയം റായ്ബറേലിയിലാണ്.
റായ്ബറേലിയിൽ സോണിയയുടെ മകളും എഐസിസി ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നീക്കമുണ്ടെന്ന വാർത്തകൾക്കിടെയാണു നൂപുർ ശർമയുടെ പേര് ബിജെപി കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. കഴിഞ്ഞ വർഷം ടിവി ചർച്ചയ്ക്കിടെയായിരുന്നു നൂപുർ ശർമയുടെ വിവാദ പരാമർശങ്ങൾ. രാജ്യത്തിനകത്തും പുറത്തുനിന്നും വിമർശനങ്ങൾ ഉയർന്നപ്പോൾ നൂപുറിനെയും ഡൽഹി മാധ്യമ വിഭാഗം തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പുറത്താക്കി. പിന്നീട് നൂപുറിനും കുടുംബത്തിനും ഡൽഹി പൊലീസ് സുരക്ഷ ഏർപ്പെടുത്തി. സ്വരക്ഷയ്ക്കായി തോക്ക് കൈവശം വയ്ക്കാൻ ലൈസൻസ് അനുവദിച്ചു. എബിവിപിയിലൂടെ ബിജെപിയിലെത്തിയ നൂപുർ, 2008ൽ ഡൽഹി യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റായിരുന്നു.