- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോൺഗ്രസ് നേതാവിന്റെ പരിഹാസത്തിന് മറുപടിയുമായി വനിതാ സ്ഥാനാർത്ഥി
ബെംഗളൂരു: കർണാടകയിൽ ബിജെപി. വനിതാ സ്ഥാനാർത്ഥിക്ക് നേരെ വിവാദ പരാമർശം നടത്തിയ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ ശാമന്നൂർ ശിവശങ്കരപ്പക്കെതിരെ പ്രതിഷേധം. കർണാടകയിലെ ദാവൻഗെര പാർലമെന്റ് സീറ്റിൽ മത്സരിക്കുന്ന ബിജെപി. സ്ഥാനാർത്ഥി ഗായത്രി സിദ്ധേശ്വരയ്‌ക്കെതിരേയായിരുന്നു ശിവശങ്കപ്പയുടെ വിവാദ പരാമർശം. എംപിയും മുൻ കേന്ദ്രമന്ത്രിയുമായ ജിഎം സിദ്ധേശ്വരയ്യയുടെ ഭാര്യ കൂടിയാണ് ബിജെപി സ്ഥാനാർത്ഥി.
ഗായത്രി സിദ്ധേശ്വരയുടെ യോഗ്യതയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു ശിവശങ്കരപ്പയുടെ വിവാദ പരാമർശം. ഗായത്രി സിദ്ധേശ്വരയ്ക്ക് പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള കഴിവില്ലെന്ന് പറഞ്ഞ അദ്ദേഹം അടുക്കളയിലെ യോഗ്യത മാത്രമാണ് അവർക്കുള്ളതെന്നും കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പ് യോഗത്തിനിടയിലാണ് ശിവശങ്കരപ്പ ഗായത്രിയുടെ മത്സരിക്കാനുള്ള യോഗ്യതയെക്കുറിച്ച് പരാമർശം നടത്തിയത്.
നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ തിരഞ്ഞെടുപ്പിൽ താമര വിരിയിക്കുക എന്നതാണ് അവരുടെ ആവശ്യം. എന്നാൽ ആദ്യം അവർ ദാവൻഗെരയിലെ പ്രശ്‌നങ്ങൾ മനസ്സിലാക്കട്ടെ. ഞങ്ങൾ ഒരുപാട് വികസനപ്രവർത്തനങ്ങളാണ് അവിടെ ചെയ്തത്. സംസാരിക്കാൻ അറിയുക എന്നത് പ്രധാനമാണ്, എന്നാൽ അവർക്ക് ഭക്ഷണം പാകം ചെയ്യാൻ മാത്രമേ അറിയൂ. പൊതുജനങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശക്തി പ്രതിപക്ഷ പാർട്ടിക്കില്ല- ശിവശങ്കരപ്പ പറഞ്ഞു.
ദാവൻഗരയിൽ ശിവശങ്കരപ്പയുടെ മരുമകൾ പ്രഭ മല്ലികാർജുൻ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. ഇന്ന് സ്ത്രീകൾ ഏത് ജോലിയാണ് ചെയ്യാത്തത്. പരമ്പരാഗതമായി പുരുഷന്മാർ കൈവശം വെച്ചിരിക്കുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ അവരുടെ കഴിവുകൾ തെളിയിക്കാൻ തുടങ്ങിയെന്ന് അവർ പറഞ്ഞു. വിമാനം വരെ സ്ത്രീകൾ പറത്തുന്നുവെന്ന് ഗായത്രി പ്രതികരിച്ചു. സ്ത്രീകൾ എത്രത്തോളം വളർന്നു എന്ന് പ്രായമുള്ള ആൾക്ക് അറിയില്ലെന്നും ഗായത്രി മറുപടി നൽകി.
പാചകം മാത്രം ചെയ്ത് അടുക്കളയിൽ തന്നെ ഇരിക്കണമെന്നാണ് അയാൾ പറയുന്നത്. എന്നാൽ ഇന്നത്തെ സ്ത്രീകൾ എന്ത് തൊഴിലിലാണ് ഏർപ്പെടാത്തത്. അവർ ആകാശത്ത് പോലും പറക്കുന്നു. പ്രായമായവർക്ക് ഇതൊന്നും അറിയിച്ചു. എല്ലാ സ്ത്രീകളും എത്ര സ്‌നേഹത്തോടെയാണ് പാചകം ചെയ്യുന്നതെന്നും അവർക്കറിയില്ലെന്നും ഗായത്രി പ്രതികരിച്ചു. അതേസമയം, വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് ബിജെപി വക്താവ് മാളവിക അവിനാശ് അറിയിച്ചു.