- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേമ മാലിനിക്ക് 123 കോടി രൂപയുടെ ആസ്തി,
ന്യൂഡൽഹി: നടിയും മഥുര പാർലമെന്റ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ ഹേമ മാലിനിക്ക് 123 കോടി രൂപയുടെ ആസ്തി. തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ആസ്തി വിവരങ്ങളുള്ളത്. 1.4 കോടി രൂപയുടെ ബാധ്യതകളുള്ളതായും സത്യവാങ്മൂലത്തിൽ പറയുന്നു. ഹേമ മാലിനി ഉത്തർപ്രദേശിലെ മഥുര മണ്ഡലത്തിൽ നിന്നാണ് വീണ്ടും ജനവിധി തേടുന്നത്. ഹേമമാലിനിയുടെയും ഭർത്താവിന്റെയും സ്വത്ത് ഉൾപ്പടെ 142 കോടി രൂപയുടെ ആസ്തിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
2014ലെയും 2019ലെയും പൊതുതെരഞ്ഞെടുപ്പുകളിൽ മഥുരയിൽ നിന്ന് വിജയിച്ച അവർക്ക് ഇത് ഹാട്രിക്ക് പോരാട്ടമാണ്. തൊഴിൽ അഭിനയമാണെന്നും വാടകയും പലിശയും വരുമാന സ്രോതസ്സുകളാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹേമമാലിനിയുടെ പേരിൽ കേസുകളൊന്നുമില്ലെന്നും 2012-ൽ ഉദയ്പുരിലെ സർ പദമ്പത്ത് സിംഘാനിയ സർവകലാശാലയിൽ നിന്ന് ഓണററി പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിലുണ്ട്.
ഹേമമാലിനിയുടെ കൈവശം 13.5 ലക്ഷം രൂപയും ധർമേന്ദ്ര ഡിയോളിന്റെ കൈവശം 43 ലക്ഷം രൂപയുമാണുള്ളത്. മെഴ്സിഡസ്-ബെൻസ്, അൽകാസർ, മാരുതി ഇഇസിഓ എന്നിവയുൾപ്പെടെ 61 ലക്ഷം രൂപയുടെ വാഹനങ്ങൾ ഹേമമാലിനിക്ക് സ്വന്തമായുണ്ട്. ധർമേന്ദ്ര ഡിയോളിന്റെ ഉടമസ്ഥതയിൽ ഒരു റേഞ്ച് റോവർ, മഹീന്ദ്ര ബൊലേറോ, ഒരു മോട്ടോർ സൈക്കിൾ എന്നിവയുണ്ടെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു.
കഴിഞ്ഞ തവണമത്സരിക്കുമ്പോൾ ഹേമമാലിനിയുടെ മാത്രം സ്വത്ത് 114കോടി രൂപയായിരുന്നു. ഇത്തവണ 8കോടിയുടെ വർധനവുണ്ട്. ഒരു കോടിയലധികം രൂപയുടെ കടബാധ്യതയും ഉണ്ട്. ഹേമമാലിനിയുടെ ഭർത്താവും നടനുമായ ധർമേന്ദ്രയുടെ ആസ്തി 26,52,32,266 രൂപയാണ്. 6,49,67,402 രൂപയുടെ കടബാധ്യതയും ഉണ്ട് 1,23,61,26,601 രൂപ ആസ്തിയും 1,22,19,04,906 രൂപയുടേതാക്കി 1,42,21,695 രൂപ ബാധ്യതകളുമുണ്ടെന്ന് നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
75കാരിയായ നടിയുടെ പേരിൽ ക്രിമിനൽ കേസില്ല. ഭർത്താവിനെ പോലെ അഭിനയമാണ് തൊഴിലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. പിഎച്ച്ഡി ബിരുദധാരിയായ ഹേമമാലിനിയുടെ കൈവശം 13,52,865 രൂപയും ഭർത്താവിന്റെ കൈവശം 43,19,016 രൂപയും ഉണ്ട്. 3,39,39,307 രൂപയുടെ സ്വർണം, വെള്ളി, വജ്രം ആഭരണങ്ങളുണ്ട്. 2014ലാണ് ഹേമമാലിനി ആദ്യമായി ലോക്സഭയിലെത്തിയത്.