- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആന്ധ്രയിൽ പ്രചരണ ചൂടു കൂട്ടാൻ മുഖ്യമന്ത്രിക്കെതിരായ ആക്രമണവും
വിജയവാഡ: കല്ലേറിൽ പരിക്കേറ്റ വൈ.എസ്.ആർ. കോൺഗ്രസ് പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്മോഹൻ റെഡ്ഡിയുടെ പരിക്ക് ഗുരുതരമല്ല. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അദ്ദേഹം നടത്തുന്ന 'മേമന്ത സിദ്ധം' യാത്രയ്ക്കിടെയാണ് സംഭവം. അക്രമത്തിൽ അദ്ദേഹത്തിന്റെ ഇടതുകണ്ണിനുമുകളിലായി പരിക്കേറ്റു. ഇന്നത്തെ പ്രചരണം വേണ്ടെന്ന് വച്ചു. കുറച്ചു ദിവസം കൂടി മുഖ്യമന്ത്രിക്ക് വിശ്രമം വേണ്ടി വരും. അതിനിടെ ഈ കല്ലേറ് തിരിഞ്ഞെടുപ്പ് പ്രചരണത്തിലും സജീവമായി ഉയരും.
ശനിയാഴ്ച രാത്രി വിജയവാഡയിലെ അജിത് സിങ് നഗറിലെ വിവേകാനന്ദ സ്‌കൂൾ സെന്റർ പരിസരത്ത് ജനങ്ങളെ അഭിവാദ്യം ചെയ്യുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കല്ലേറ്. പ്രവർത്തകർ മാലയിട്ട് ജഗനെ സ്വീകരിക്കുന്നതിനിടയിലായിരുന്നു ആൾക്കൂട്ടത്തിനിടയിൽ നിന്നും ആക്രമണം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് കല്ലെറിഞ്ഞതെന്നു വ്യക്തമല്ല. ജഗന്മോഹൻ സഞ്ചരിച്ച ബസിൽവെച്ചുതന്നെ അദ്ദേഹത്തിന് ഡോക്ടർ പ്രഥമശുശ്രൂഷ നൽകി. ശേഷം ജഗൻ മോഹൻ പ്രചാരണറാലിയിൽ പങ്കെടുത്തു. ടി.ഡി.പി. പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്ന് വൈ.എസ്.ആർ. കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. എന്നാൽ ആരോപണം ടിഡിപി നിഷേധിച്ചു.
ആക്രമണത്തെ അപലപിച്ച ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു ശക്തമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു. അതിനിടെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്മോഹൻ റെഡ്ഡിക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.' ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്മോഹൻ റെഡ്ഡി എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പൂർണ ആരോഗ്യവാനായിരിക്കട്ടെയെന്നും പ്രാർത്ഥിക്കുന്നു'. എന്നായിരുന്നു പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പ്. ഇന്നലെ വൈകിട്ട് വിജയവാഡയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയാണ് ആന്ധ്രാ മുഖ്യമന്ത്രിക്ക് നേരെ ആക്രമണം ഉണ്ടായത്. അദ്ദേഹത്തിന്റെ നെറ്റിക്കാണ് പരിക്കേറ്റത്.
ആൾക്കൂട്ടത്തിനിടയിൽ നിന്ന് റെഡ്ഡിക്ക് നേരെ കല്ലേറുണ്ടാകുകയായിരുന്നു. ഇടതുപുരികത്തിന് മുകളിലായാണ് അദ്ദേഹത്തിന് മുറിവേറ്റത്. ഉടൻ തന്നെ മെഡിക്കൽ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകുകയായിരുന്നു. കല്ലേറിൽ വിജയവാഡ വെസ്റ്റിൽ നിന്നുള്ള ജനപ്രതിനിധി വെള്ളാംപള്ളി ശ്രീനിവാസിനും പരിക്കേറ്റിട്ടുണ്ട്. ജഗന് സമീപമായിരുന്നു ശ്രീനിവാസും നിന്നിരുന്നത്. ഇദ്ദേഹത്തിന്റെ ഇടത് കണ്ണിലാണ് പരിക്കേറ്റത്. നിലവിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ അടുത്തൊരു പോരാട്ടത്തിനു കൂടി ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് ജഗൻ മോഹൻ റെഡ്ഢി. ഇതിനിടെയാണ് പരിക്കേറ്റത്.
എന്നാൽ ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ സുനിശ്ചിത വിജയം നേടാനായതോടെ ആന്ധ്രയിലും പാർട്ടിയെ ഉയിർത്തെഴുന്നേൽപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഇപ്പോൾ. അതിനായുള്ള കണക്കുകൂട്ടലും തകൃതിയായി നടക്കുന്നുണ്ട്.