- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
തൃശ്ശൂർ: ഇന്ത്യ കഴിഞ്ഞ പത്ത് വർഷം കണ്ടത് എൻ.ഡി.എ. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ട്രെയിലർ മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇനിയുള്ള വർഷങ്ങളിലാണ് ബിജെപിയുടെ വികസനത്തിന്റെ യഥാർത്ഥ കുതിപ്പ് കാണാൻ പോകുന്നതെന്നും പ്രധാനമന്ത്രി. കുന്ദംകുളത്ത് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. മലയാള വർഷാരംഭത്തിൽ കേരളത്തിൽ എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഇത് വികസനത്തിന്റെ വർഷമായി മാറാൻ ബിജെപിക്ക് വോട്ട് നൽകണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെട്ടു. പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങൾ ആവർത്തിച്ചായിരുന്നു മോദിയുടെ വോട്ടഭ്യർത്ഥന.
കേരളത്തിൽ പുതുവികസനത്തിന്റെയും രാഷ്ട്രീയത്തിന്റെയും വർഷമെന്നും നരേന്ദ്ര മോദി പറഞ്ഞു. ലോക്‌സഭയിൽ കേരളം ശക്തമായ ശബ്ദം കേൾപ്പിക്കും. അടുത്ത അഞ്ച് വർഷത്തേയ്ക്ക് വികസനത്തിനും പാരമ്പര്യത്തിനുമാണ് മുൻതൂക്കം. ദക്ഷിണേന്ത്യയിൽ ബുള്ളറ്റ് ട്രെയിൻ കൊണ്ടുവരും.
മഹാമാരികളുടെ വാക്സിനുകൾ നമ്മൾ സ്വയം നിർമ്മിച്ചു, വിദേശത്ത് പ്രശ്നങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിച്ചു, പണ്ട് കൈകെട്ടിനിന്ന ഇടങ്ങളിലെല്ലാം ഇന്ന് ഇന്ത്യ തലയുയർത്തി നിൽക്കുന്നു. മോദി സർക്കാർ ഇതുവരെ ചെയ്ത ഇത്തരം പ്രവർത്തനങ്ങളെല്ലാം കണ്ട് നിങ്ങൾ അദ്ഭുതപ്പെട്ടിരിക്കുകയാകും. എന്നാൽ ഇതുവരെ നിങ്ങൾ കണ്ടത് ട്രെയിലർ മാത്രമാണ്. വരുംവർഷങ്ങളിലാണ് വികസനത്തിന്റെ യഥാർത്ഥ മുഖം നിങ്ങൾ കാണാൻ പോകുന്നതെന്ന് മോദി പറഞ്ഞു.
പ്രകൃതിഭംഗിയാൽ അനുഗ്രഹീതമാണ് കേരളം. എന്നാലിവിടെ വിനോദസഞ്ചാര മേഖല വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല. വരുംവർഷങ്ങളിൽ കേരളത്തിന്റെ പാരമ്പര്യത്തെ അന്തർദേശീയവത്കരിക്കും. അടുത്ത അഞ്ചുവർഷങ്ങൾ വികസനത്തിനും സംസ്‌കാരത്തിനുമാണ് പ്രാധാന്യം നൽകുന്നത്. കേരളത്തിനും ഇതിന്റെ പ്രയോജനങ്ങൾ ലഭിക്കുമെന്നും മോദി പറഞ്ഞു.
ഉത്തരേന്ത്യയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതി ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കും. എക്സ്പ്രസ് ഹൈവേ നടപ്പാക്കും. കേരളത്തിലെ റോഡുവികസനം വേഗത്തിലാക്കും. സ്വന്തമായി വീടില്ലാത്ത വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. അവർക്ക് പ്രധാനമന്ത്രിയുടെ ഭവനപദ്ധതിയിലൂടെ വീടുകൾ വെച്ചുനൽകും.
സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച മോദി, കരുവന്നൂർ കേസും പ്രസംഗത്തിൽ പരാമർശിച്ചു. "കേരള സർക്കാരിന് അഴിമതിയിലാണ് താൽപര്യം. ഇടത്, വലത് മുന്നണികൾ സംസ്ഥാനത്തെ പുറകോട്ടടിക്കുന്നു. ബംഗാളും ത്രിപുരയും അവർ നശിപ്പിച്ചു. ഇപ്പോൾ കേരളത്തെയും. കേരളത്തിൽ അക്രമവും അരാജകത്വവും കൂടുകയാണ്. കോളജ് ക്യാംപസുകൾ സാമൂഹ്യവിരുദ്ധരുടെ താവളമായിരിക്കുന്നു.
സിപിഎമ്മുകാർ പാവങ്ങളുടെ കോടികൾ കൊള്ളയടിച്ചു. വിവാഹം പോലും മുടക്കി പാവപ്പെട്ട പെൺകുട്ടികളെ വിഷമത്തിലാക്കി. ആയിരങ്ങളുടെ ജീവിതം പ്രതിസന്ധിയിലാക്കി. ഈ വിഷയത്തിൽ സിപിഎം മുഖ്യമന്ത്രി മൂന്നു വർഷമായി നുണ പറയുന്നു. പണം തിരിച്ചുനൽകും, കുറ്റക്കാരെ ശിക്ഷിക്കും എന്നാണ് നുണ പറയുന്നത്. എന്നാൽ ഈ അഴിമതിക്കേസിൽ മോദി സർക്കാരാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി രൂപ ഇ.ഡി പിടിച്ചെടുത്തു. ഇ.ഡി കണ്ടുകെട്ടിയ ചെയ്ത 90 കോടി രൂപ നിക്ഷേപകർക്ക് എങ്ങനെ തിരികെ നൽകാമെന്ന ചർച്ചയിലാണ്. എത്രയുംവേഗം പണം നിക്ഷേപകർക്കു തിരികെ നൽകും." മോദി പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വോട്ട് ലഭിക്കാൻ വേണ്ടി നിരോധിക്കപ്പെട്ട സംഘടനകളുമായി യോജിച്ചു പ്രവർത്തിക്കാൻ വരെ കോൺഗ്രസ് കേരളത്തിൽ തയാറായിരിക്കുന്നെന്നും മോദി കൂട്ടിച്ചേർത്തു. വടക്കുംനാഥന്റെ മണ്ണിൽ ഒരിക്കൽ കൂടി വരാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മലയാളത്തിൽ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. തൃപ്രയാർ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്ന് മോദി പറഞ്ഞു.
കോൺഗ്രസിന്റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെ കേരളത്തിലെത്തി. ജയിക്കാൻ നിരോധിത സംഘടനയുമായി കൈകോർക്കും. പക്ഷെ സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ല. എൽഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണം ഇവിടെ രണ്ടു ചേരിയിലെന്ന് പറയുന്നവർ ഡൽഹിയിൽ ഒരു പ്ലേറ്റിൽ കഴിക്കുന്നു. ഇന്ത്യ സഖ്യമുണ്ടാക്കിയത് മോദി ഇവരുടെ കൊള്ള തകർക്കുമെന്നറിയാവുന്നതിനാൽ മോദിയാണിവരുടെ ശത്രു. ഞാൻ പാവങ്ങളെ സംരക്ഷിക്കുമെന്ന് ഉറപ്പു നൽകുകയാണെന്നും മോദി പറഞ്ഞു.
തിങ്കളാഴ്ച രാവിലെ 11.15ഓടെയാണ് പൊതുസമ്മേളനം നടക്കുന്ന കുന്നംകുളം ചെറുവത്തൂർ മൈതാനത്ത് നരേന്ദ്ര മോദി എത്തിയത്. എറണാകുളം ഗസ്റ്റ് ഹൗസിൽനിന്നും രാവിലെ 10.50ന് ഹെലികോപ്റ്ററിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് മൈതാനത്ത് വന്നിറങ്ങിയശേഷം റോഡുമാർഗം പൊതുസമ്മേളന വേദിയിലേക്ക് എത്തുകയായിരുന്നു. വളരെ സാവധാനം ജനങ്ങളെ അഭിവാദ്യം ചെയ്താണ് വാഹന വ്യൂഹം നീങ്ങിയത്.
ആലത്തൂർ മണ്ഡലത്തിലെ പ്രചാരണത്തിനായാണ് പ്രധാനമന്ത്രി കുന്നംകുളത്ത് എത്തിയത്. ടി.എൻ.സരസു ആണ് ഇവിടെ ബിജെപി സ്ഥാനാർത്ഥി. സുരേഷ് ഗോപി, നിവേദിത സുബ്രഹ്‌മണ്യൻ, അബ്ദുൽ സലാം, കെ.എ.ഉണ്ണികൃഷ്ണൻ എന്നീ സ്ഥാനാർത്ഥികളും വേദിയിലുണ്ടായിരുന്നു. കെ.കെ.അനീഷ്‌കുമാർ, ഉണ്ണികൃഷ്ണൻ മാസ്റ്റർ, ബി. ഗോപാലകൃഷ്ണൻ, എം.എസ്.സമ്പൂർണ്ണ അനീഷ് ഇയ്യാൽ, ഓമനക്കുട്ടൻ എന്നിവർ ഉപഹാരങ്ങൾ നൽകി സ്വീകരിച്ചു. സുരേഷ് ഗോപി വന്ദേ ഭാരത് ട്രെയിനിന്റെ മാതൃക പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. പത്മജ വേണുഗോപാൽ, ദേവൻ ഉൾപ്പെടെയുള്ള നേതാക്കളും പങ്കെടുക്കുത്തു.
ഉച്ചയ്ക്ക് ഒന്നിന് ആറ്റിങ്ങൽ മണ്ഡലത്തിലെ കാട്ടാക്കടയിലും മോദി പൊതുസമ്മേളനത്തിൽ പങ്കെടുക്കും. കേന്ദ്രമന്ത്രി വി.മുരളീധരനാണ് ആറ്റിങ്ങലിലെ ബിജെപി സ്ഥാനാർത്ഥി. തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചശേഷം രണ്ടാം തവണയാണു മോദി കേരളത്തിലെത്തുന്നത്. മാർച്ച് 19നു പാലക്കാട്ടും പത്തനംതിട്ടയിലും എത്തിയിരുന്നു. ഈ വർഷം ഏഴാം തവണയാണ് എത്തുന്നത്.
തമിഴ്‌നാട്ടിലും പ്രധാനമന്ത്രിക്ക് ഇന്നു പൊതുയോഗമുണ്ട്. കേരളത്തിലെ പരിപാടികൾ പൂർത്തിയാക്കിയശേഷം തമിഴ്‌നാട്ടിലേക്കു പോകുന്ന നരേന്ദ്ര മോദി, വൈകിട്ട് 4:15ന് തിരുനെൽവേലിയിൽ ബിജെപി പൊതുയോഗത്തിൽ പ്രസംഗിക്കും. ഈ വർഷം എട്ടാം തവണയാണ് മോദി തമിഴ്‌നാട് സന്ദർശിക്കുന്നത്. നാളെയും തമിഴ്‌നാട്ടിലെ പരിപാടിയിൽ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് തമിഴ്‌നാട്ടിൽ പോളിങ്.
മോദി ഗ്യാരണ്ടി, ഒപ്പം വിമർശനം
ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രെയിൻ
ബിജെപി അടുത്ത അഞ്ച് വർഷം വികസത്തിനും പാരമ്പര്യത്തിനും പ്രധാന്യം നൽകുന്ന പദ്ധതികളാണ് നടപ്പാക്കുന്നത്. അടുത്ത 5 കൊല്ലത്തിനുള്ളിൽ കേരളത്തിന്റെ പാരമ്പര്യത്തെ അന്താരാഷ്ട തലത്തിൽ ബന്ധിപ്പിക്കും. വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ കൊണ്ടുവരും. പുതിയ പാതകൾ കൊണ്ടുവന്ന് കേരളത്തിൽ വലിയ വികസനം എത്തിക്കും. രാജ്യത്ത് എക്സ്‌പ്രസ് വേകളും വിമാനത്താവളങ്ങളും ഉണ്ടാകുന്നു. ഉത്തരേന്ത്യയിൽ ബുള്ളറ്റ് ട്രയിൻ യാഥാർത്ഥ്യമാക്കി. ദക്ഷിണേന്ത്യയിലും ബുള്ളറ്റ് ട്രയിൻ കൊണ്ടുവരും. മൂന്നാം എൻഡിഎ സർക്കാർ എത്രയും പെട്ടെന്ന് ബുള്ളറ്റ് ട്രെയിനിന്റെ സർവേ ആരംഭിക്കും.
രാജ്യത്തിന്റെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണിത്. നിങ്ങളുടെ , കുട്ടികളുടെ ഭാവി നിശ്ചയിക്കുന്ന തെരഞ്ഞെടുപ്പാണ്. കോൺഗ്രസ് ഭരണകാലത്ത് ലോകത്തിന് മുന്നിൽ ഭാരതം ദുർബല രാജ്യമായിരുന്നു. ഇന്ന് ലോകത്തിന് മുന്നിൽ ശക്തമായ രാജ്യം. യുദ്ധരംഗത്ത് പെട്ടു പോയവരെ മടക്കിക്കൊണ്ടുവരാൻ ശക്തിയുള്ള രാജ്യമാണിത്. കോവിഡ് വാക്‌സിൻ സ്വന്തമായി വികസിപ്പിച്ചെടുത്ത രാജ്യമാണിത്. പത്തു കൊല്ലം കണ്ടത് ട്രെയിലർ മാത്രമാണെന്നും ഇനിയാണ് കാണാനിരിക്കുന്നതെന്നും മോദി പറഞ്ഞു. ഇനിയാണ് കാണാനിരിക്കുന്നത്.
എല്ലാ വീടുകളിലും വെള്ളമെത്തിക്കും
എൻഡിഎ സർക്കാർ ഗുരുവിന്റെ ആദർശത്തിലുറച്ച് ജോലി ചെയ്യുന്നവരാണെന്നും ജൽ ജീവൻ മിഷന് കേരളത്തിൽ വേഗത പോരായെന്നും മോദി പറഞ്ഞു. അഴിമതിക്കാണ് ഇവിടുത്തെ സർക്കാരിന് താത്പര്യം. രാജസ്ഥാനിൽ വെള്ളമില്ല. എന്നാൽ, ഇവിടെ അങ്ങനെയാണോ സ്ഥിതി? എന്നെ അനുഗ്രഹിച്ചാൽ ഇവിടെ എല്ലാ വീടുകളിലും വെള്ളമെത്തിക്കും. ഗരീബ് കല്യാൺ അന്നയോജനയിലൂടെ 1 കോടി അമ്പത് ലക്ഷം പേർക്ക് റേഷൻ നൽകുന്ന കേരളത്തിൽ അടുത്ത 5 കൊല്ലം റേഷൻ തുടരും. മത്സ്യ തൊഴിലാളി ക്ലസ്റ്റർ ഉണ്ടാക്കി അവരുടെ ജീവിതം മാറ്റിത്തീർക്കാനുള്ള ശ്രമത്തിലാണ് എൻഡിഎ സർക്കാരെന്നും മോദി പറ്ഞു.
എൽഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുന്നു
ബിജെപി ഭരണത്തിൽ രാജ്യം വേഗത്തിൽ മുന്നോട്ട് പോകുകയാണെന്നും എൽഡിഎഫും യുഡിഎഫും കേരളത്തെ പിന്നോട്ടടിക്കുകയാണെന്നും എൽഡിഎഫ് കേന്ദ്ര പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണെന്നും മോദി പറഞ്ഞു. ഇവിടെ മാത്രമല്ല ബംഗാളിലും തൃപുരയിലും അങ്ങനെയായിരുന്നു. ഇടത് ഭരിച്ചാൽ ഇടതും വലതും ഒന്നുമുണ്ടാകില്ല.സമാധാന പ്രിയരായ കേരളത്തിൽ അക്രമം സർവ സാധാരണമായി. കുട്ടികൾ വരെ സുരക്ഷിതരല്ല. ക്യാമ്പസുകളിൽ അക്രമം പതിവായി.
കരുവന്നൂർ ബാങ്ക് ക്രമക്കേട് ഇടതുകൊള്ളയുടെ ഉദാഹരണം
കരുവന്നൂർ ബാങ്ക് ക്രമക്കേട് ഇടതുകൊള്ളയുടെ ഉദാഹരണമാണെന്ന് മോദി ആരോപിച്ചു. ജനങ്ങളുടെ പണം പരസ്യമായി കൊള്ളയടിച്ചു. കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം. പാവങ്ങൾ, മധ്യവർഗം അധ്യാനിച്ച പണം സിപിഎം കൊള്ള ചെയ്ത് കാലിയാക്കി. പെൺകുട്ടികളുടെ വിവാഹം മുടക്കി. ആയിരങ്ങളുടെ ജീവിതം കുഴപ്പത്തിലായി. പണമിട്ടാൽ പലിശ കിട്ടും അത്യാവശ്യത്തിനെടുക്കാം എന്ന് കരുതിയവരെയാണ് കബളിപ്പിച്ചത്. പലരും നിലവിളിച്ച് കൊണ്ട് സരസുവിനെ വിളിക്കുന്നുവെന്നാണ് കരുവന്നൂർ കൊള്ളയിൽ ആലത്തൂർ സ്ഥാനാർത്ഥി തന്നോട് പറഞ്ഞത്.
സിപിഎം മുഖ്യമന്ത്രി മൂന്ന് വർഷമായി നുണ പറയുന്നു. പണം നൽകും കുറ്റക്കാരെ ശിക്ഷിക്കും എന്ന് നുണ പറയുകയാണ്. എന്നാൽ, മോദിയാണ് നടപടി എടുത്തത്. തട്ടിപ്പുകാരുടെ 90 കോടി ഇ ഡി കണ്ടുകെട്ടി. നിയമ നടപടി പൂർത്തിയാക്കി നഷ്ടപ്പെട്ടവർക്ക് വിട്ടു നൽകുന്നതെങ്ങനെ എന്ന് ചർച്ച ചെയ്യുകയാണിപ്പോൾ. കരുവന്നൂരിൽ വഞ്ചിതരായവർക്ക് പണം തിരിച്ചു നൽകും. അതിന് ഏതറ്റം വരെയും പോകുമെന്നും മോദി പറഞ്ഞു.