- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശൈലജയുടെ സ്വീകാര്യത ഉയർന്നെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: ചോദ്യം ചെയ്യപ്പെടാനാകാത്ത വിധത്തിൽ വടകര ലോക്‌സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയുടെ സ്വീകാര്യത ഉയർന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊയിലാണ്ടിയിൽ നടന്ന പേരാമ്പ്ര മണ്ഡലം പ്രചരണ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത് ഇടതു തരംഗമാണ് ദൃശ്യമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ കെ ശൈലജയുടെ സ്ഥാനാർത്ഥിത്വത്തിന് വലിയ സ്വീകാര്യതയുണ്ടായി. സ്വീകാര്യത വർധിച്ചതോടെ എതിരാളികൾ തെറ്റായ മാർഗത്തിൽ നേരിടാൻ ശ്രമിച്ചു. എന്നാൽ ഇതവരെ കൂടുതൽ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടകര മണ്ഡലത്തിലെ എല്ലാ കുടുംബങ്ങളും ശൈലജയെ നെഞ്ചിലേറ്റി. നമ്മുടെ നാടിന്റെ സാംസ്‌കാരിക നിലവാരത്തിന് അനുസരിച്ചുള്ള നടപടികൾ മാത്രമേ കേരളം അംഗീകരിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
Next Story