തൃശൂർ: ഇരിങ്ങാലക്കുട മുൻ എംപിയും നടനുമായ ഇന്നസെന്റിന്റെ ചിത്രമുള്ള സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദമായതോടെ അഴിച്ചു മാറ്റി. വിവാദമായതിന് പിന്നാലെ ഇടത് മുന്നണി പരാതി നൽകിയതോടെയാണ് എൻഡിഎ നേതാക്കൾ നേരിട്ടിറങ്ങി ഫ്‌ളക്‌സ് നീക്കം ചെയ്തത്. ചിത്രം ഉപയോഗിച്ചതിനെതിരെ ഇന്നസെന്റിന്റെ കുടുംബവും എൽഡിഎഫും രംഗത്തെത്തിയിരുന്നു.

ഇന്നസെന്റിന്റെ ചിത്രം സുരേഷ് ഗോപി പ്രചരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് പരാതി നൽകി. ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണിയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകിയത്. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ഫ്‌ളക്‌സിൽ ആലേഖനം ചെയ്തത്.

ഇതിനെതിരെ ഇന്നസെന്റിന്റെ കുടുബം പരസ്യമായി രംഗത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

തങ്ങളുടെ അനുവാദത്തോടെയല്ല സുരേഷ് ഗോപിയുടെ ബോർഡ് ഉയർത്തിയിരിക്കുന്നതെന്നും പാർട്ടിയുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

ഇരിങ്ങാലക്കുടയിൽ അന്തരിച്ച നടൻ ഇന്നസെന്റിനൊപ്പമുള്ള ചിത്രമടങ്ങിയ ബോർഡ് വച്ചായിരുന്നു സ്ഥാനാർത്ഥികളുടെ പോര്. എൽഡിഎഫ് സ്ഥാനാർത്ഥി വി എസ്.സുനിൽകുമാറിനൊപ്പവും എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിക്കൊപ്പവും മുൻ എംപിയും സിനിമ താരവുമായ ഇന്നസെന്റ് നിൽക്കുന്ന ചിത്രങ്ങളാണ് ബോർഡുകളിലുണ്ടായിരുന്നത്.

മുൻ എം പിയും ചലച്ചിത്ര നടനുമായ ഇന്നസെന്റിന്റെ ചിത്രം എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി പ്രചാരണ ബോർഡുകളിൽ വച്ചതിനെതിരെ എൽഡിഎഫ് ഇരിങ്ങാലക്കുട മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി പി. മണി ജില്ലാ കളക്ടർക്ക് പരാതി നൽകുകയായിരുന്നു. മുന്നണിയുടെയോ ഇന്നസെന്റിന്റെ കുടുബത്തിന്റെയോ അനുമതിയില്ലാതെയാണ് ചിത്രം ആലേഖനം ചെയ്തത്.

ഇന്നസെന്റിന്റെ കുടുബം ഇതിനെതിരെ പരസ്യമായി രംഗത്തുവന്നു. തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയ സുരേഷ് ഗോപിക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും, ദുരുപയോഗം ചെയ്ത് സ്ഥാപിച്ച ബോർഡുകൾ മാറ്റണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

ബസ് സ്റ്റാൻഡ് എകെപി റോഡിലെ ഒഴിഞ്ഞ പറമ്പിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇടതുപക്ഷ സ്ഥാനാർത്ഥി സുനിൽകുമാറിന്റെ ബോർഡാണ് ആദ്യം ഉയർന്നത്. ചാലക്കുടിയിലെ മുൻ ഇടതുപക്ഷ എംപിയും ഇടതുപക്ഷ സഹയാത്രികനുമായിരുന്നു ഇന്നസെന്റ് എന്നതിനാൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കൊപ്പം അദേഹത്തിന്റെ ചിത്രവും ഉൾപ്പെടുത്തി താരത്തിന്റെ ജന്മനാട്ടിൽ ബോർഡ് വച്ചു എന്നാണ് കരുതിയത്.

എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും ഇന്നസെന്റും ഒരുമിച്ചുള്ള ചിത്രം സഹിതം ഇവിടെ ബോർഡ് ഉയർന്നത്. കൂടൽമാണിക്യം ഉത്സവം നടക്കുന്നതിനാൽ ഉത്സവ ആശംസകളോടൊപ്പം വോട്ട് അഭ്യർത്ഥിച്ചാണ് ബോർഡ് ഉയർത്തിയത്. ഇതോടെ സംഭവം വിവാദമാകുകയും ചെയ്തു.