- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൂറത്തിൽ ബിജെപിയുടെ വിജയം 'മാച്ച് ഫിക്സിങ്' എന്ന് കോൺഗ്രസ്
ന്യൂഡൽഹി: സൂറത്ത് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥി വോട്ടെടുപ്പിന് മുമ്പേ എതിരാളികളില്ലാതെ വിജയിച്ച സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി. ഏകാധിപതിയുടെ യഥാർത്ഥ മുഖം വീണ്ടും തുറന്ന് കാണിക്കപ്പെട്ടുവെന്ന് രാഹുൽഗാന്ധി വിമർശിച്ചു. ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള ജനങ്ങളുടെ അവകാശം കവർന്നെടുത്തുവെന്നും ഇത് അംബേദ്ക്കറുടെ ഭരണഘടനയെ തകർക്കാനുള്ള മറ്റൊരു ശ്രമമാണെന്നും വിമർശിച്ച അദ്ദേഹം, ഈ തെരഞ്ഞെടുപ്പ് വെറും സർക്കാരുണ്ടാക്കാൻ മാത്രമുള്ളതല്ലെന്നും ഇത് രാജ്യത്തെയും ഭരണഘടനയേയും രക്ഷിക്കാനുള്ള തെരഞ്ഞെടുപ്പെന്ന് ആവർത്തിക്കുന്നുവെന്നും സമൂഹ മാധ്യമമായ എക്‌സിൽ കുറിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ വിജയിച്ച സംഭവത്തിൽ ഒത്തുകളി ആരോപണവുമായി കോൺഗ്രസ് നേതൃത്വം രംഗത്ത് വന്നു. 'മോദിയുടെ അന്യായ കാലത്തിൽ ചെറുകിട സംരംഭകരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതവും അവരുടെ അതൃപ്തിയും ബിജെപിയെ ഭയപ്പെടുത്തിയിരിക്കുന്നു. അതിനാൽ സൂറത്ത് മണ്ഡലത്തിൽ ഒത്തുകളിക്കുള്ള ശ്രമമാണ് നടന്നിരിക്കുന്നത്' -കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് എക്‌സ് പോസ്റ്റിൽ പറഞ്ഞു. ജനാധിപത്യം വെല്ലുവിളി നേരിടുകയാണ്. കാലഗണന ഇങ്ങനെയാണെന്ന് ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി.
1984 മുതൽ ബിജെപി സ്ഥിരമായി ജയിച്ചുവരുന്ന സീറ്റാണ് സൂറത്തിലേതെന്ന് ജയ്‌റാം രമേശ് ചൂണ്ടിക്കാട്ടി. മോദിയുടെ അന്യായ കാലത്തിൽ ചെറുകിട സംരംഭകരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതവും അവരുടെ അതൃപ്തിയും ബിജെപിയെ ഭയപ്പെടുത്തിയിരിക്കുന്നു. അതിനാൽ സൂറത്ത് മണ്ഡലത്തിൽ ഒത്തുകളിക്കുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പ്, ജനാധിപത്യ സംവിധാനം, അംബേദ്കറുടെ ഭരണഘടന -ഇവയെല്ലാം വെല്ലുവിളി നേരിടുകയാണ്. നമ്മുടെ ജീവിതകാലത്തെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണ് നടക്കുന്നത് -ജയ്‌റാം രമേശ് പറഞ്ഞു.
സൂറത്ത് ലോക്‌സഭാ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി നീലേഷ് കുമ്പാനിയുടെ പത്രിക ജില്ല വരണാധികാരി തള്ളിയിരുന്നു. സ്ഥാനാർത്ഥിയെ പിന്തുണച്ച് പത്രികയിൽ ഒപ്പിട്ട മൂന്ന് പേരുടെ ഒപ്പ് പരിശോധിച്ചതിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. ഇതേ കാരണം ചൂണ്ടിക്കാട്ടി കോൺഗ്രസ്സിന്റെ ഡമ്മി സ്ഥാനാർത്ഥി സുരേഷ് പാദസാലയുടെ പത്രികയും തള്ളി. ഇതോടെ സൂറത്തിൽ കോൺഗ്രസിന് സ്ഥാനാർത്ഥിയില്ലാതായി.
ശനിയാഴ്‌ച്ച കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുഭാണിയെ പിന്താങ്ങിയ മൂന്നു പേരും പിന്മാറിയതോടെയാണ് പത്രിക തള്ളിയത്. തങ്ങളുടെ ഒപ്പ് വ്യാജമായി നിലേഷിന്റെ പത്രികയിൽ ഉൾപ്പെടുത്തി എന്ന് സത്യവാങ്മൂലം നൽകിയായിരുന്നു പിന്മാറ്റം. പിന്നാലെ നിലേഷ് കുഭാണിയുടെ പത്രിക തള്ളി. കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥിയായി നിർത്തിയ സുരേഷ് പഡസലയും സമാന രീതിയിൽ പുറത്തേക്ക് പോയി.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും പിന്മാറിയതോടെ മുകേഷ് ദലാൽ തെരഞ്ഞെടുക്കപ്പെട്ടു, എതിരില്ലാതെ. നാമ നിർദ്ദേശം ചെയ്തവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്മാറിയതിനു പിന്നിൽ ബിജെപിയാണെന്നാണ് പ്രതിപക്ഷ വിമർശനം. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച കോൺഗ്രസ് പ്രതിനിധി സംഘം സൂറത്ത് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. നിലേഷ് കുംഭാണിയുടെ പത്രിക തള്ളിയതിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗുജറാത്ത് കോൺഗ്രസും വ്യക്തമാക്കി. ആംആദ്മി സഖ്യമായി സംസ്ഥാനത്ത് തിരിച്ചു വരവിന് ശ്രമിക്കുന്ന പാർട്ടിക്ക് കനത്ത തിരിച്ചടിയാവുകയാണ് സൂറത്തിലെ ബിജെപി വിജയം.