- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശോഭ സുരേന്ദ്രന്റെ ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ ബിജെപിയിൽ ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ശോഭ സുരേന്ദ്രന്റെ വെളിപ്പെടുത്തലിന് മറുപടിയുമായി ഇപി ജയരാജൻ. ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ പ്രതികരിച്ചത്. തന്റെ മകൻ ശോഭാ സുരേന്ദ്രനുമായി ഫോണിൽ സംസാരിച്ചിട്ടില്ലെന്നും ഇപി വ്യക്തമാക്കി. ഒരു ന്യൂസ് ചാനലിന് നൽകിയ പ്രതികരണത്തിലാണ് ഇപി, ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വിവാഹച്ചടങ്ങിൽ വച്ച് ശോഭ, മകന്റെ ഫോൺ നമ്പർ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വാട്‌സ് ആപ്പിൽ അയക്കുമായിരുന്നു, മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും ഇപി. പറഞ്ഞു.
ബിജെപിയിലേക്ക് വരാൻ ഒരു പ്രമുഖ സിപിഎം നേതാവ് ചർച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആ നേതാവ് ഇപി ജയരാജൻ ആണെന്ന് കെപിസിസി പ്രസിഡന്റ് കെസുധാകരൻ ആരോപിക്കുകയായിരുന്നു. തുടർന്ന് സുധാകരനെതിരെ ഇപി ജയരാജൻ രംഗത്തെത്തി. സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നിൽക്കുന്നതെന്നായിരുന്നു ഇപിയുടെ മറുപടി.
അതേസമയം വിഷയം വിവാദമായതോടെ ബിജെപിയിലേക്ക് ചാടാൻ ശ്രമം നടത്തിയത് ഇപി, തന്നെയെന്ന് ഉറപ്പിച്ച് ശോഭ സുരേന്ദ്രൻ തെളിവുകളും നിരത്തി. ഇപിയുമായുള്ള ഡൽഹി ചർച്ചയ്ക്ക് തനിക്ക് ടിക്കറ്റ് അയച്ചുതന്നത് നന്ദകുാർ ആണെന്ന് വ്യക്തമാക്കി. ഈ ടിക്കറ്റും ഇവർ തെളിവായി കാണിച്ചു.
ഇപി മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. 'നോട്ട് മൈ നമ്പർ' എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. ഇതിന് ശേഷമാണിപ്പോൾ ശോഭ പറയുന്നതെല്ലാം ഇപി, നിഷേധിച്ചിരിക്കുന്നത്.
വെളിപ്പെടുത്തലിനൊപ്പം തെളിവുകളും ശോഭ സുരേന്ദ്രൻ ഹാജരാക്കിയിരുന്നു. ജയരാജൻ ബിജെപിയിൽ ചേരുന്നതിനുള്ള 90 ശതമാനം ചർച്ചകളും പൂർത്തിയായിരുന്നു. പിന്നെ എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഇ പി ജയരാജന്റെ മകന്റെ നമ്പറിലൂടെയാണ് തന്നെ ആദ്യം ബന്ധപ്പെട്ടത്. നോട്ട് മൈ നമ്പർ എന്ന് ഇപി ജയരാജന്റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ തെളിവുകൾ ഹാജരാക്കി വ്യക്തമാക്കി. പിന്നീട് ഇപി പിന്മാറിയത് എന്തുകൊണ്ടാണെന്ന് പിണറായിക്ക് അറിയാമെന്നും ശോഭ ആരോപിച്ചു. ഇപിയും ഭാര്യയും ജീവിച്ചിരിക്കണം എന്ന് തനിക്ക് ആഗ്രഹം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ കൂട്ടിച്ചേർത്തു. ഇപിയുമായുള്ള ഡൽഹി ചർച്ചക്ക് തനിക്ക് ടിക്കറ്റ് അയച്ചു തന്നത് നന്ദകുമാർ ആണെന്നും കൊച്ചി -കോയമ്പത്തൂർ, കോയമ്പത്തൂർ -ഡൽഹി ടിക്കറ്റ് ആണ് അയച്ചതെന്ന് പറഞ്ഞ ശോഭ സുരേന്ദ്രൻ, നന്ദകുമാർ വാട്സപ്പിൽ അയച്ച ടിക്കറ്റും ഹാജരാക്കി.
'2023 ഏപ്രിൽ 24-ാം തീയതി ശോഭാസുരേന്ദ്രന് ഡൽഹിയിലേക്ക് പോകാൻ നന്ദകുമാർ എന്തിനാണ് ടിക്കറ്റെടുത്ത് എന്റെ വാട്‌സാപ്പിലേക്കയച്ചത്. എന്നെ അറിയില്ലെന്ന് പറഞ്ഞ ജയരാജന്റെ മകന് എന്തിനാണ് എന്റെ വാട്‌സാപ്പിലേക്ക് മെസേജ് അയക്കുന്നത്. ജയരാജന്റെ മകനെ ഞാൻ കാണുന്നത് 2023 ജനുവരി 18-ാം തിയതിയിലാണ്. എറണാകുളത്തെ ഒരു ഹോട്ടലിൽ വച്ചാണ് ഞാൻ കാണുന്നത്. ടി.ജി.രാജഗോപാലും എന്റെ കൂടെയുണ്ടായിരുന്നു. ഏത് തലയെടുപ്പുള്ള നേതാവ് ബിജെപിയിൽ ചേരാൻ വന്നാലും എട്ട് സംസ്ഥാനങ്ങളുടെ ചുമതലക്കാരിയായിട്ടുള്ള എനിക്ക് ചർച്ചനടത്താൻ കേന്ദ്ര നേതൃത്വം നൽകിയിട്ടുണ്ട്. അത് ഇനിയും തുടരും', ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയ സിപിഎം നേതാവ് ഇ.പി ജയരാജനാണെന്ന് കെ. സുധാകരൻ ആരോപിക്കുകയും ഇത് ഇ.പി. ജയാരജൻ തള്ളുകയും ചെയ്തതിന് പിന്നാലെയാണ് ആരോപണം സ്ഥിരീകരിച്ച് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നത്. ഇ.പി. ജയരാജന്റെ മകൻ അയച്ച വാട്സ്ആപ് സന്ദേശമുണ്ടെന്നും ശോഭ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഇ.പി ജയരാജൻ ബിജെപിയിൽ ചേരാൻ തീരുമാനിച്ച് 90 ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ ഭയപ്പെട്ട് പിന്മാറിയതാണെന്ന് ശോഭ സുരേന്ദ്രൻ പറഞ്ഞു. ചില്ലറ ഭീഷണി ആയിരിക്കില്ല വന്നത്. സ്വന്തം പ്രസ്ഥാനത്തിനകത്ത് പ്രവർത്തിക്കുന്നവർക്ക് പോലും ക്വട്ടേഷൻ കൊടുക്കാൻ മടിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെയും ആ സംഘടനയെയും ഭയപ്പെട്ടതുകൊണ്ടാണ് ജയരാജൻ ഒളിച്ചോടിയതെന്നും അവർ കുറ്റപ്പെടുത്തി. ജയരാജന്റെ മകന്റെ കൈയിലുള്ള ഫോണിൽനിന്ന് അയച്ച വാട്സ്ആപ് സന്ദേശം ഉണ്ടെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു. ജയരാജന്റെ മക്കൾക്ക് ശോഭ സുരേന്ദ്രന് മെസ്സേജ് അയക്കേണ്ട കാര്യമെന്താണെന്നും അവർ ചോദിച്ചു.
ജയരാജന്റെ മകൻ അയച്ച വാട്‌സാപ്പ് സന്ദേശവും ഡൽഹിയിലേക്ക് പോകുന്നതിനായി പാർട്ടി പ്രവേശനവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് എടുത്തുനൽകിയ ടിക്കറ്റും ശോഭാസുരേന്ദ്രൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
പിണറായി വിജയനോളം തലപ്പൊക്കമുള്ള നേതാവിനെ ബിജെപിയിലെത്തിക്കാൻ ദല്ലാൾ നന്ദകുമാർ ഇടപെട്ട് ശ്രമം നടത്തിയിരുന്നതായി ദിവസങ്ങൾക്കു മുൻപ് ശോഭ സുരേന്ദ്രൻ വെളിപ്പെടുത്തിയിരുന്നു. എന്നാൽ പേരു പറഞ്ഞിരുന്നില്ല. ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് കെ.സുധാകരനും ഇ.പി.ജയരാജനും തമ്മിൽ വാക്പോര് നടക്കുന്നതിനിടെയാണ്, ഇ.പിയുടെ പേര് വെളിപ്പെടുത്തി ശോഭയുടെ രംഗപ്രവേശം.