മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടടെുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യയെ വിഭജിച്ച് പ്രത്യേകരാഷ്ട്രം ആവശ്യപ്പെട്ടുകൊണ്ടാണ് ഇന്ത്യ സഖ്യം കർണാടകയിലും തമിഴ്‌നാട്ടിലും പ്രസംഗിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മഹാരാഷ്ട്രയിലെ കോലാപുരിൽ തിരഞ്ഞെടുപ്പു റാലിയെ അഭിസംബോധന ചെയ്യവേയാണ് മോദി പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചത്.

'എൻ.ഡി.എയുടെ വികസനത്തിന്റെ ട്രാക്ക് റെക്കോർഡുമായി എതിരിടാൻ കഴിയില്ലെന്ന് മനസ്സിലായതോടെ കോൺഗ്രസും അവരുടെ സുഹൃത്തുക്കളും തന്ത്രങ്ങൾ മാറ്റുകയാണ്. അവർ ദേശവിരുദ്ധ അജൻഡകളും പ്രീണനവും മുന്നോട്ടുവെക്കുന്നു. ഇപ്പോൾ കോൺഗ്രസിന്റെ അജൻഡ കശ്മീരിന്റെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നാണ്',ഇപ്പോൾ കശ്മീരിൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം, മോദി പറഞ്ഞു.

"അവരുടെ സർക്കാരുണ്ടായാൽ പൗരത്വ ഭേദഗതി നിയമം ഇല്ലാതാക്കും. മൂന്നക്ക ലോക്‌സഭാ സീറ്റു പോലും നേടാനാകാത്തവർ സർക്കാരുണ്ടാക്കുന്നതു വരെ എത്തിയിരിക്കുന്നു. ഒരു വർഷം ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. അവർ അഞ്ചു വർഷം അധികാരത്തിൽ തുടർന്നാൽ ഓരോ വർഷവും ഒരോ പ്രധാനമന്ത്രിമാർ വരും. കോൺഗ്രസും ഇന്ത്യാ മുന്നണിയും കർണാടകയിലും തമിഴ്‌നാട്ടിലും മറ്റും പ്രസംഗിച്ചു നടക്കുന്നത് ദക്ഷിണേന്ത്യയെ പ്രത്യേക രാഷ്ട്രമാക്കുമെന്നാണ്. ഛത്രപതി ശിവജിയുടെ നാടിന് അത് അംഗീകരിക്കാനാകുമോ?" മോദി ചോദിച്ചു.

ഇന്ത്യ മുന്നണി സർക്കാർ ഉണ്ടാക്കിയാൽ പൗരത്വനിയമം റദ്ദാക്കും. മൂന്നക്ക സംഖ്യയിലുള്ള സീറ്റുകൾ പോലും അവർക്ക് വിജയിക്കാൻ കഴിയില്ല. ഇന്ത്യ സഖ്യത്തിന് സർക്കാരുണ്ടാക്കാനുള്ള പടിവാതിലിൽപോലും എത്താൻ കഴിയില്ല. ഒരു വർഷം, ഒരു പ്രധാനമന്ത്രി എന്നതാണ് അവരുടെ സമവാക്യം. അഞ്ചുവർഷം അധികാരത്തിലിരുന്നാൽ അഞ്ച് പ്രധാനമന്ത്രിമാർ ഉണ്ടാവുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോൺഗ്രസിന് ഏറെ പ്രിയപ്പെട്ട ഡി.എം.കെ. സനാതനത്തെ അധിക്ഷേപിക്കുകയാണ്. സാനതനം ഡെങ്കിയും മലേറിയയുമാണെന്നാണ് അവർ പറയുന്നത്. വ്യാജ ശിവസേന ഇത്തരക്കാരുടെ തോളോട് തോൾ ചേർന്ന് നടക്കുകയാണ്. എവിടെയായിരുന്നാലും ഇത് കാണുന്ന ബാലാസാഹേബ് താക്കറേയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്നും ശിവസേന ഉദ്ധവ് താക്കറെ പക്ഷത്തെ ലക്ഷ്യമിട്ട് അദ്ദേഹം പറഞ്ഞു.