- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രചരണത്തിൽ പാക്കിസ്ഥാൻ ചർച്ചയും; 'ചായവാല' വീണ്ടും പ്രതികരിക്കുമ്പോൾ
ന്യൂഡൽഹി: ഇന്ത്യ പാക്കിസ്ഥാനെ ബഹുമാനിക്കണമെന്ന വിവാദപ്രസ്താവനയുമായി കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ എത്തുമ്പോൾ കോൺഗ്രസിന് മറ്റൊരു തലവേദന. പാക്കിസ്ഥാനെ ബഹുമാനിക്കുന്നില്ലെങ്കിൽ അതിന് വലിയ വില നൽകേണ്ടിവരും. അവർ അണ്വായുധം പ്രയോഗിക്കുമെന്നാണ് അയ്യറുടെ പ്രസ്താവന. മുമ്പ് മോദിയെ ചായക്കാരൻ എന്ന് മണിശങ്കർ കളിയാക്കിയിരുന്നു. ഇതാണ് മോദിക്ക് ജന മനസ്സുകളിൽ അനുകൂല സ്ഥാനമുണ്ടാക്കിയതെന്ന വിലയിരുത്തൽ സജീവമാണ്.
ഈ തിരഞ്ഞെടുപ്പിൽ പാക്കിസ്ഥാൻ പ്രസ്താവനയും എത്തുന്നു. ബിജെപി ഇത് ആയുധമാക്കി കഴിഞ്ഞു. അതിന്റെ റേഡിയേഷൻ അമൃത്സറിലെത്താൻ എട്ട് സെക്കൻഡ് എടുക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ബഹുമാനിക്കുന്നുവെങ്കിൽ അവർ സമാധാനപരമായി തുടരുമെന്നും മണിശങ്കർ ഓർമ്മിപ്പിച്ചു. അതായത് ഇന്ത്യയ്ക്ക് വലിയ ഭീഷണിയാണ് പാക്കിസ്ഥാൻ എന്ന് പറഞ്ഞു വയ്ക്കുകയാണ് കോൺഗ്രസ് നേതാവ്.
പ്രസ്താവനയ്ക്കെതിരേ ബിജെപി രംഗത്തെത്തി. കോൺഗ്രസിന്റെ പാക് പ്രണയം അവസാനിക്കില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മണിശങ്കറിന്റെ പ്രസ്താവന ബിജെപി ആയുധമാക്കുകയാണ്. നേരത്തെ, സാം പ്രിത്രോദയുടെ വിവാദപ്രസ്താവന മൂലവും കോൺഗ്രസ് വെട്ടിലായിരുന്നു.
ഇന്ത്യയുടെ കിഴക്കു ഭാഗത്തുള്ളവർ ചൈനക്കാരേപ്പോലെയും പടിഞ്ഞാറുള്ളവർ അറബികളേപ്പോലെയും ഉത്തരേന്ത്യയിലുള്ളവർ വെള്ളക്കാരേപ്പോലെയും ദക്ഷിണേന്ത്യയിലുള്ളവർ ആഫ്രിക്കക്കാരേപ്പോലെയുമാണെന്നായിരുന്നു പിത്രോദയുടെ പരാമർശം.
വിവാദങ്ങൾക്കൊടുവിൽ സാം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മണിശങ്കറും വിവാദ പ്രസ്താവനയുമായി എത്തുന്നത്. പാക്കിസ്ഥാനെ ഇന്ത്യ ഭയക്കണമോ എന്ന ചർച്ചയാണ് ബിജെപി ഉയർത്തുന്നത്.