- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തൃണമൂൽ കോൺഗ്രസിനെ കടന്നാക്രമിച്ച് നരേന്ദ്ര മോദി
ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നിലനിൽക്കാൻ ഇപ്പോൾ ബുദ്ധിമുട്ടുകയാണെന്നും ബിജെപിയുടെ വളർച്ച മമത ബാനർജിയെ സമ്മർദ്ദത്തിലാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ മികച്ച വിജയം നേടാൻ സാധിക്കുമെന്നും സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച മമതയെയും പാർട്ടി നേതാക്കളെയും സമ്മർദ്ദത്തിലാഴ്‌ത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ.
" കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ മികച്ച വിജയം പശ്ചിമ ബംഗാളിൽ ബിജെപിക്ക് നേടാൻ സാധിക്കും. ബിജെപിയുടെ വളർച്ച മമതയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ 3 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരിന്നു. ഇത്തവണ ജനങ്ങൾ നൽകുന്ന പിന്തുണയിൽ വളരെയധികം വിശ്വാസമുണ്ട്. പശ്ചിമ ബംഗാളിൽ നിലനിൽക്കാൻ ഇപ്പോൾ തൃണമൂൽ വളരെയധികം ബുദ്ധിമുട്ടുന്നുണ്ട്".- പ്രധാനമന്ത്രി പറഞ്ഞു.
ബിജെപിക്ക് വർദ്ധിച്ചു വരുന്ന ജനപിന്തുണയിൽ തൃണമൂൽ കോൺഗ്രസ് അസ്വസ്ഥരാണ്. അവർ ഭരിക്കുന്ന സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ 18 സീറ്റോളം നേടാൻ സാധിച്ചു. ഇത്തവണ ഇതിലും മികച്ച വിജയം കൈവരിക്കാൻ സാധിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിന് മുമ്പായി ബിജെപി നേതാക്കളെ തൃണമൂൽ ജയിലിലടച്ചു, ജനങ്ങളെയും ദ്രോഹിക്കാൻ ശ്രമിച്ചു. തൃണമൂലിന്റെ ആക്രമണങ്ങളിൽ ഭയപ്പെടാതെ ജനങ്ങൾ കൂട്ടത്തോടെ വോട്ട് ചെയ്യാനെത്തുകയും ബിജെപിക്ക് മികച്ച പിന്തുണ നൽകിയതിലും സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.