- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മോദി 3.0'! ആദ്യ നൂറ് ദിന പദ്ധതികൾ രൂപീകരിക്കാൻ പ്രധാനമന്ത്രിയുടെ യോഗം
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ മൂന്നാം മോദി സർക്കാരിന്റെ പ്രവർത്തന പദ്ധതികൾ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ നിർണായക യോഗം. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസത്തേക്കുള്ള പ്രവർത്തനങ്ങളായിരിക്കും യോഗത്തിന്റെ അജണ്ട. കൂടാതെ ഉഷ്ണതരംഗവും റിമാൽ ചുഴലിക്കാറ്റിലുണ്ടായ നാശനഷ്ടങ്ങളുടെ വിലയിരുത്തലും പ്രതിരോധവും യോഗത്തിൽ ചർച്ചയാകും.
ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തുമെന്ന് പ്രവചനം ഉണ്ടായതോടെ പുതിയ സർക്കാർ രൂപീകരിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. വിപുലമായ ചർച്ചയിൽ വരും മാസങ്ങളിലെ മോദിസർക്കാരിന്റെ മുൻഗണനകളും പ്രവർത്തന പദ്ധതികളും രൂപ്പപ്പെടുത്തും. മൂന്നാം മോദി സർക്കാരിന്റെ ആദ്യ 100 ദിവസങ്ങളിൽ എല്ലാ പ്രധാനപ്പെട്ട തീരുമാനങ്ങളും ഉണ്ടാകുമെന്നും 2029 ലെ തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന 100 ദിവസത്തേക്ക് കാത്തിരിക്കില്ലെന്നും പ്രധാനമന്ത്രി മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
അടുത്തിടെയുണ്ടായ 'റിമാൽ' ചുഴലിക്കാറ്റിന് ശേഷമുണ്ടായ നഷ്ട്ടങ്ങൾ വിലയിരുത്തുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ വേണ്ട പദ്ധതികൾ, ദുരിതബാധിത പ്രദേശങ്ങളുടെ ദീർഘകാല പുനരധിവാസ പദ്ധതികൾ എന്നിവയും യോഗത്തിൽ ചർച്ചചെയ്യും. ഉഷ്ണതരംഗവും ചർച്ചയാവും. ജൂൺ 5 നു ലോക പരിസ്ഥിതിദിന ആഘോഷത്തിനുള്ള ഒരുക്കങ്ങൾ അന്തിമമാക്കുന്നതിനുള്ള യോഗത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനാകും.
മാസങ്ങൾ നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കും വിവേകാനന്ദപ്പാറയിലെ 45 മണിക്കൂർ ധ്യാനത്തിനും ശേഷം വീണ്ടും ഭരണ നിർവഹണജോലിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രവേശിച്ചതോടെ അടുത്ത സർക്കാരിന്റെ പ്രവർത്തന പദ്ധതികൾ തീരുമാനിക്കുന്നനായി ഉദ്യോഗസ്ഥതല യോഗം വിളിച്ചിരിക്കുന്നത്.
ഹാട്രിക് സർക്കാർ മോദി 3.0 സംഭവിക്കുമെന്ന കണക്കുകൂട്ടലിൽ ആദ്യ നൂറ് ദിവസത്തെ പ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണമെന്നതാണ് യോഗത്തിലെ പ്രധാന അജണ്ടയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അവധി ദിവസമായിട്ട് പോലും ഞായറാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. ജൂൺ 16-ാം തീയതിയാണ് 17-ാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത്.
തിരഞ്ഞെടുപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾക്ക് പോവുന്നതിന് മുമ്പെ തന്നെ ഇനിയുള്ള ദിവസങ്ങൾ മോദി 3.0 വിന് വേണ്ടിയുള്ള ഹോംവർക്കായിരിക്കണമെന്ന് ഉന്നത ഉദ്യോഗസ്ഥർക്ക് മോദി നിർദ്ദേശം നൽകിയിരുന്നു. പ്രധാന തീരുമാനങ്ങളെല്ലാം ആദ്യ നൂറ് ദിവസത്തിലായിരിക്കുമെന്നും അതിനുള്ള തയ്യാറെടുപ്പ് ഉണ്ടായിരിക്കണമെന്നുമാണ് മോദി ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് റിവ്യൂ യോഗം.
പുതിയ മോദി സർക്കാരിന്റെ ഭാഗമായി നിർണായക ഉദ്യോഗസ്ഥരുടെ നിയമനങ്ങളെ സംബന്ധിച്ചും യോഗത്തിൽ ധാരണയുണ്ടാവും.18-ാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ യഥാർഥ ഫലം ചൊവ്വാഴ്ചയാണ് വരുന്നതെങ്കിലും അതിനായി കാത്ത് നിൽക്കേണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റേയും നിർദ്ദേശം.
പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി വീണ്ടും ഡോ.പി.കെ മിശ്ര, ദേശീയ സുരക്ഷാ ഉപദേശകൻ അജിത് ഡോവൽ എന്നിവർ വീണ്ടും പുതിയ മോദിസർക്കാർ അധികാരത്തിലെത്തിയാൽ സ്ഥാനത്തുണ്ടാവുമെന്നാണ് കണക്കുകൂട്ടന്നത്. പ്രധാനമന്ത്രിയെ സംബന്ധിച്ച് രണ്ട് ഉദ്യോഗസ്ഥരും ഒഴിവാക്കിക്കൂടാനാവാത്ത നിയമനങ്ങളായിട്ടാണ് കണക്കുകൂട്ടപ്പെടുന്നത്.
ഇതിന് പുറമെ പുതിയ സൈനിക തലവൻ, ഇന്റലിജൻസ് ഡയറക്ടർ എന്നിവരുടെ നിയമനങ്ങളും ആദ്യ ഘട്ടത്തിലുണ്ടാവും. മോദിയുടെ നിർദേശ പ്രകാരം മോദി 3.0 സർക്കാരിലേക്കുള്ള നിർണായ തീരുമാനങ്ങൾ സംബന്ധിച്ചുള്ള അജണ്ട ഉദ്യോഗസ്ഥർ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ഇത് സംബന്ധിച്ചും യോഗത്തിൽ ചർച്ചയുണ്ടാവും.