- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ പോരാട്ടം തീപാറിയത് തിരുവനന്തപുരത്ത് മാത്രം
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരു ജില്ലയൊഴികെ എല്ലായിടത്തും ഏകപക്ഷീയ വിജയങ്ങൾ. തിരുവനന്തപുരം ഒഴികെ ബാക്കിയെല്ലായിടത്തും സ്ഥാനാർത്ഥികൾക്ക് വോട്ടെണ്ണൽ തുടങ്ങിയപ്പോൾ തന്നെ ജയം ഉറപ്പിക്കാനായി. എന്നാൽ തിരുവനന്തപുരം ജില്ലയിലെ രണ്ട് മണ്ഡലങ്ങളിൽ വിജയം മാത്രം ആർക്കും ഉറപ്പിക്കാനായില്ല. അതിന് അവസാന റൗണ്ടു വരെ കാത്തു നിൽക്കേണ്ടി വന്നു.
തിരുവനന്തപുരത്ത് ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിൽ ഇഞ്ചോടിഞ്ച് മത്സരം. ലീഡ് നില മാറി മാറി വന്നു. രാജീവ് ചന്ദ്രശേഖർ ഒരു ഘട്ടത്തിൽ ലീഡ് 20000ത്തിൽ മുകളിൽ ഉയർത്തി. അവസാനം തരൂർ തിരിച്ചു കയറി. ആറ്റിങ്ങൽ ലോക്‌സഭയിലും ഇതായിരുന്നു സ്ഥിതി. കോൺഗ്രസിന്റെ അടൂർ പ്രകാശും സിപിഎമ്മിന്റെ വി ജോയിയും ലീഡ് മാറ്റി മറിച്ചു.
അതിശക്തമായ ത്രികോണ പോരിന്റെ സൂചന നൽകി 32 ശതമാനം വോട്ട് കേന്ദ്രമന്ത്രി കൂടിയായ വി മുരളീധരനും നേടി. മൂവർക്കും ജയിക്കാമെന്ന അവസ്ഥ. അവിടേയും ആരു ജയിക്കുമെന്ന് നിർണ്ണയിക്കുക അസാധ്യമായി. അങ്ങനെ തിരുവനന്തപുരത്തും ആറ്റിങ്ങലിലും ത്രികോണ പോര് അതിശക്തമായിരുന്നു. കേരളത്തെ അക്ഷരാർത്ഥത്തിൽ ഉദ്യോഗ മുനയിൽ നിർത്തുന്ന തെരഞ്ഞെടുപ്പായി തലസ്ഥാന മണ്ഡലങ്ങളിലേത് മാറി.
തിരുവനന്തപുരത്ത് അവസാന റൗണ്ടിൽ കുതിച്ചെത്തിയ ശശി തരൂർ ലീഡ് തിരികെ പിടിച്ചു എന്നതാണ് ഏറ്റവും പുതിയ വാർത്ത. ഒരു ഘട്ടത്തിൽ 23000 ത്തിലേറെ വോട്ടിന് മുന്നേറിയ രാജീവ് ചന്ദ്രശേഖറിനെ തീരദേശ വോട്ടിന്റെ കരുത്തിലാണ് തരൂർ പിന്നിലാക്കിയത്. ഏറ്റവും ഒടുവിൽ വിവരം ലഭിക്കുമ്പോൾ 9766 വോട്ടിനാണ് മുന്നിട്ടുനിൽക്കുന്നത്. ഓരോ ഘട്ടത്തിലും വോട്ട് നില മാറി മറിയുന്ന സ്ഥിതിയാണ് തിരുവനന്തപുരത്ത്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന് മുന്നിലെത്താൻ സാധിച്ചിരുന്നു.
എന്നാൽ, ഇവിഎമ്മിലെ വോട്ട് എണ്ണി തുടങ്ങിയപ്പോൾ ശശി തരൂർ മുന്നിലേക്ക് പോയി. പക്ഷേ, ലീഡ് നില കുത്തനെ ഉയർത്താൻ ശശി തരൂരിന് ആദ്യഘട്ടത്തിൽ സാധിച്ചില്ല. പിന്നീട് രാജീവ് ചന്ദ്രശേഖറിന്റെ മുന്നേറ്റമാണ് കണ്ടത്. 23000 വരെ ലീഡ് ഉയർത്താൻ രാജീവ് ചന്ദ്രശേഖറിന് കഴിഞ്ഞിരുന്നു.
എന്നാൽ അവസാന റൗണ്ടിലെത്തിയപ്പോൾ തരൂർ കുതിച്ചെത്തി ലീഡ് പിടിച്ചെടുക്കുകയായിരുന്നു. എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് ഒരു ഘട്ടത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞത് ഒഴിച്ചാൽ ശശി തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാണ് മത്സരം നടക്കുന്നത്.