- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂരിപക്ഷം ഒരു ലക്ഷം കടന്നത് ഒൻപത് യുഡിഎഫ് സ്ഥാനാർത്ഥികൾ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തിൽ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷം സ്വന്തമാക്കിയത്
ഒൻപത് യുഡിഎഫ് സ്ഥാനാർത്ഥികൾ. എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയിൽ ഡീൻ കുര്യാക്കോസും കണ്ണൂരിൽ കെ സുധാകരനും കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനും കോഴിക്കോട് എം കെ രാഘവനും മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ അബ്ദുസമദ് സമദാനിയും വടകരയിൽ ഷാഫി പറമ്പിലും വയനാട് രാഹുൽ ഗാന്ധിയുമാണ് ഒരു ലക്ഷത്തിലേറെ വോട്ടിന്റെ വമ്പൻ ജയം നേടിയത്. കേരളത്തിൽ രാഹുൽ ഗാന്ധിയുടേതാണ് ഏറ്റവും ഉയർന്ന ലീഡ് നില. 3,64,442 ആണ് വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ലീഡ് നില.
വടകരയിൽ ഷാഫി പറമ്പിൽ 1,14,506 വോട്ടിന്റെ ലീഡാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ഷൈലക്കെതിരെ നേടിയത്. എറണാകുളത്ത് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ സ്വന്തം റെക്കോർഡ് തന്നെ തിരുത്തിക്കുറിച്ചു. 2,50,385 എന്ന ലീഡാണ് ഹൈബി ഈഡൻ നേടിയത്. എതിർ സ്ഥാനാർത്ഥിയായ എൽഡിഎഫിന്റെ കെ ജെ ഷൈനിന് നിലവിൽ ലഭിച്ച ആകെ വോട്ടിനേക്കാൾ ലീഡ് ഹൈബി സ്വന്തമാക്കിക്കഴിഞ്ഞു.
2019ൽ 169153 വോട്ടിന്റെ ഭൂരിപക്ഷമാണ് ഹൈബി സ്വന്തമാക്കിയത്. ഇതുവരെ എറണാകുളം മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം അതായിരുന്നു. ഇതോടെ സ്വന്തം പേരിലുള്ള റെക്കോഡ് തന്നെ ഹൈബി തിരുത്തിക്കഴിഞ്ഞു. 2019ലെ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ പി രാജീവ് 32,2110 വോട്ട് സ്വന്തമാക്കിയിരുന്നു. ഹൈബി ഈഡൻ നേടിയത് 49,1263 വോട്ടാണ്.
കൊല്ലത്ത് എൻ കെ പ്രേമചന്ദ്രൻ 1,50,302 വോട്ടിന്റെ ഭൂരിപക്ഷമാണ് നേടിയത്. എൽഡിഎഫ് സ്ഥാനാർത്ഥി മുകേഷിനും എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണ കുമാറിനെയും പിന്തള്ളിയാണ് പ്രേമചന്ദ്രൻ ജയം ഉറപ്പിച്ചത്. കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥി 1,12,909 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്
കെ സുധാകരൻ 1,08982 വോട്ടിന്റെ ഭൂരിപക്ഷമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജനെതിരെ നേടിയത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവൻ 1,46,176 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നാലം തവണ ലോക്‌സഭയിലേക്ക് മുന്നേറിയത്.. എൽഡിഎഫ് സ്ഥാനാർത്ഥി രണ്ടാം സ്ഥാനത്ത് നിൽക്കുമ്പോൾ ബിജെപിയുടെ എം ടി രമേശ് ആണ് മൂന്നാം സ്ഥാനത്ത്.
ഇടുക്കിയിൽ 1,33, 727 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡീൻ കുര്യാക്കോസ് യുഡിഎഫിന്റെ വിജയം ഉറപ്പിച്ചത്. മലപ്പുറത്ത് ഇ ടി മുഹമ്മദ് ബഷീർ 3,00,118 എന്ന നിലയിൽ വൻ ഭൂരിപക്ഷം നേടിയപ്പോൾ പൊന്നാനിയിൽ എം പി അബ്ദുസമദ് സമദാനി 2,35, 440 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെ എസ് ഹംസയെ മറികടന്നത്.
പതിനെട്ടാം ലോക്സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ മൂന്നു പുതുമുഖ എംപിമാരെയാണ് കേരളത്തിന് ലഭിച്ചത്. . സുരേഷ് ഗോപി (തൃശൂർ), ഷാഫി പറമ്പിൽ(വടകര), കെ.രാധാകൃഷ്ണൻ (ആലത്തൂർ) എന്നിവരാണ് ആദ്യമായി ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവർ. മത്സരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ നാല് ലോക്‌സഭാ എംപിമാർ പരാജയപ്പെട്ടു.
ശശി തരൂർ (തിരുവനന്തപുരം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), എൻ.കെ.പ്രേമചന്ദ്രൻ (കൊല്ലം), ആന്റോ ആന്റണി (പത്തനംതിട്ട), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ഡീൻ കുര്യാക്കോസ് (ഇടുക്കി), ഹൈബി ഈഡൻ (എറണാകുളം), ബെന്നി ബഹനാൻ (ചാലക്കുടി), വി.കെ.ശ്രീകണ്ഠൻ (പാലക്കാട്), ഇ.ടി.മുഹമ്മദ് ബഷീർ (മലപ്പുറം), എംപി.അബ്ദുൽ സമദ് സമദാനി (പൊന്നാനി), എം.കെ.രാഘവൻ (കോഴിക്കോട്), രാഹുൽ ഗാന്ധി (വയനാട്), കെ. സുധാകരൻ (കണ്ണൂർ), രാജ്‌മോഹൻ ഉണ്ണിത്താൻ (കാസർകോട്) എന്നിവരാണ് ലോക്‌സഭയിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടവർ.
ആലപ്പുഴയിൽ എ.എം.ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ.മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ സിറ്റിങ് എംപിമാർ. കെ.സി.വേണുഗോപാൽ, ഫ്രാൻസിസ് ജോർജ് എന്നിവർ ഒരിടവളേയ്ക്കു ശേഷമാണ് വീണ്ടും ലോക്‌സഭയിലേക്ക് പോകുന്നത്. നീണ്ട കാത്തിരിപ്പിന് ഒടുവിൽ സുരേഷ് ഗോപിയിലൂടെ ബിജെപി കേരളത്തിൽ ലോക്‌സഭാ അക്കൗണ്ട് തുറന്നു എന്നതും ചരിത്രത്തിൽ ഇടംപിടിക്കുന്നു.