- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുതുപ്പള്ളിയിൽ ഇടത് മുന്നണിയുടെ അപ്രതീക്ഷിത നീക്കം കോൺഗ്രസ് തകർത്തു; പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നേതാവിനെ മത്സരിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞു; നിർണ്ണായകമായത് ഉമ്മൻ ചാണ്ടിയുടെ കുടുംബം നടത്തിയ നീക്കം; കെപിസിസി ഇടപെടൽ ഫലിച്ചു; ചാണ്ടി ഉമ്മന് 'ആദ്യ ജയം'
കോട്ടയം : പുതുപ്പള്ളിയിൽ ഇടത് മുന്നണിയുടെ അപ്രതീക്ഷിത നീക്കം കോൺഗ്രസ് തകർത്തു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നേതാവിനെ മത്സരിപ്പിക്കാനുള്ള നീക്കം പൊളിഞ്ഞുവെന്ന് വ്യക്തം. സിപിഎം ചർച്ചകൾ നടത്തുന്നുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെ ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തൻ കൂടിയായ ഈ നേതാവിനെ പിന്തിരിപ്പിച്ചു. ഉമ്മൻ ചാണ്ടിയുടെ കുടുംബാംഗങ്ങൾ ഇദ്ദേഹവുമായി സംസാരിച്ചു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളും സംസാരിച്ചതായാണ് സൂചന. മത്സരിക്കില്ലെന്ന് നിബു ജോണും വ്യക്തമാക്കി.
ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷൻ അംഗവുമായ നിബു ജോൺ ഇടത് സ്ഥാനാർത്ഥിയായി എത്തുമെന്നാണാണ് രാഷ്ട്രീയ അഭ്യൂഹം ഉണ്ടായത്. ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനും പുതുപ്പള്ളി മണ്ഡലത്തിലെ കോൺഗ്രസ് പ്രമുഖനുമാണ് നിബു. പുതുപ്പള്ളിയിൽ അരിവാൾ ചുറ്റിക ചിഹ്നത്തിൽത്തന്നെ സ്ഥാനാർത്ഥി വരുമെന്ന് ഉറപ്പിക്കാനാവില്ലെന്ന് സഹകരണ വകുപ്പ് മന്ത്രിയും ജില്ലയിലെ പ്രമുഖ നേതാവുമായ വി.എൻ. വാസവൻ പ്രസ്താവിച്ചപ്പോൾത്തന്നെ കോൺഗ്രസ് കേന്ദ്രങ്ങളിൽ സംശയം ഉയർന്നിരുന്നു. ഇതോടെയാണ് നിബുവിന്റെ പേര്് ചർച്ചയായത്. പിന്നാലെ കോൺഗ്രസ് നേതൃത്വം കരുതലെടുത്തു.
രാഷ്ട്രീയ കേരളത്തെയാകെ ഞെട്ടിച്ച്, പുതുപ്പള്ളിയിൽ വമ്പൻ രാഷ്ട്രീയ കരുനീക്കമാണ് ഇടതുമുന്നണിയുടെ ഭാഗത്ത് നിന്നുമുണ്ടായത്. സിപിഎം സ്ഥിരമായി മത്സരിച്ചിരുന്ന സീറ്റിൽ ഇക്കുറി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ മത്സരിപ്പിക്കാനാണ് ഇടത് മുന്നണി ആലോചിച്ചത്. പുതുപ്പള്ളിയിലെ ഒരു ജനപ്രതിനിധിയായ ഇദ്ദേഹത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ഇതിനിടെ സോഷ്യൽ മീഡിയ നിബുവിന്റെ പേര് ചർച്ചയാക്കി. പ്രതികരണത്തിന് നിബുവിനെ കിട്ടിയതുമില്ല. ഇതിനിടെയാണ് നിബുവിനെ അനുനയിപ്പിച്ചുവെന്ന സൂചന കോൺഗ്രസ് കേന്ദ്രങ്ങൾ നൽകിയത്. അത് സത്യമാണെന്ന് നിബു തന്നെ പറയുകയും ചെയ്തു.
നേരത്തെ ജയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് കോൺഗ്രസുമായും ഉമ്മൻ ചാണ്ടിയുമായും അടുത്തബന്ധമുള്ള ഒരപു അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് ഇടത് മുന്നണിയുടെ ഭാഗത്ത് നിന്നും നടന്നത്. ചാണ്ടി ഉമ്മനെതിരേ പൊതു സ്വതന്ത്രനെ രംഗത്തിറക്കണമെന്നാണ് എൽഡിഎഫിലെ പൊതുനിലപാട്. ഇതാണ് നിബുവിലേക്ക് എത്താൻ എൽഡിഎഫിനെ പ്രേരിപ്പിച്ചത്. നിബുവിന്റെ പേര് പല കോണുകളിലും പറയുന്നുണ്ടെങ്കിലും എൽഡിഎഫ് നേതൃത്വം ഇത് സംബന്ധിച്ച് സ്ഥിരീകരണം ഒന്നും നൽകിയിട്ടില്ല.
വ്യാഴാഴ്ച കോട്ടയത്ത് നിബു ജോൺ വാർത്താസമ്മേളനം വിളിച്ചിട്ടുണ്ടെന്നതും ഇതിനിടെ വാർത്തയായി. സ്ഥനാർഥിയാകുമെന്ന അഭ്യൂഹം പ്രചരിച്ചതോടെ, കോൺഗ്രസിന്റെ സാമൂഹ്യമാധ്യമ ഗ്രൂപ്പുകളിൽ നിബുവിനെതിരെ ശക്തമായ പ്രചരണം ആരംഭിച്ചു. ഇതിനിടെയിലും നിബു മത്സരിക്കില്ലെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആത്മവിശ്വാസം. അതേസമയം കോൺഗ്രസ് നേതാക്കളുമായി തങ്ങൾ ചർച്ച നടത്തിയെന്ന വാർത്തകൾ ദുരുദ്ദേശപരമായി സൃഷ്ടിക്കപ്പെട്ടതാണെന്ന് വി എൻ വാസവൻ പറയുകയും ചെയ്തു. അത് ആ ക്യാമ്പിൽ നിന്ന് തന്നെ വരുന്നതാണ്. അതെല്ലാം അടിസ്ഥാന രഹിതവുമാണ്. രാഷ്ട്രീയ പോരാട്ടത്തിന് തന്നെയാണ് പുതുപ്പള്ളിയിൽ തങ്ങൾ തയ്യാറെടുക്കുന്നതെന്നും വി എൻ വാസവൻ കൂട്ടിച്ചേർത്തു. പിന്നാലെ നിബുവും ആശയ വ്യക്തത വരുത്തി.
പുതുപ്പള്ളിയിൽ ഇതുവരെ സ്ഥാനാർത്ഥി നിർണയം നടത്തിയിട്ടില്ലാത്ത എൽഡിഎഫ് കോട്ടയത്ത് തിരക്കിട്ട ചർച്ചകളാണ് നടത്തുന്നതെന്നായിരുന്നു വാർത്തകൾ. രണ്ട് കോൺഗ്രസ് നേതാക്കളെ ഉന്നമിട്ടാണ് കോട്ടയത്ത് ചർച്ചകൾ പുരോഗമിക്കുന്നതെന്നായിരുന്നു അഭ്യൂഹം. നേരത്തെ ജയ്ക് സി തോമസ് അടക്കം മൂന്ന് സിപിഎം നേതാക്കളുടെ പേര് പാർട്ടി പരിഗണിക്കുന്നുവെന്നാണ് വാർത്തകൾ വന്നിരുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി മണ്ഡലത്തിലേക്ക് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ എത്തിക്കാനുള്ള ശ്രമമാണ് സിപിഎമ്മിൽ നടക്കുന്നത്. ജെയ്ക്ക് സി തോമസ് മത്സരിച്ചാൽ പോലും നിലം തൊടാതെ തോൽക്കുമെന്ന കാര്യം ഉറപ്പാണ്. ഇത് ഭാവിയിൽ ജെയ്ക്കിന്റെ രാഷ്ട്രീയ ഭാവി പോലും പോകാൻ ഇടയാക്കും. ഈ പശ്ചാത്തലത്തിലാണ് എൽഡിഎഫ് അപ്രതീക്ഷിത സ്ഥാനാർത്ഥിയെ പരിഗണിക്കുന്നത്.
റെജി സക്കറിയുടെ പേര് അടക്കം പരിഗണിച്ചങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ അതൊരുന്നു പറ്റില്ലെന്നാണ് കണക്കു കൂട്ടൽ. ഇതോടെയാണ് കോൺഗ്രസ് പാളയത്തിലുള്ള നേതാവിനെ മറുകണ്ടം ചാടിക്കാൻ നീക്കം നടക്കുന്നത്. ഇത് കോൺഗ്രസ് പൊളിച്ചുവെന്ന് മറുപക്ഷവും ഇപ്പോൾ തിരിച്ചറിയുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ