ഇൻഡോർ: ഇൻഡോറിൽ നോട്ടയ്ക്ക് റെക്കോഡ്. കോൺഗ്രസ് സ്ഥാനാർത്ഥി അവസാന നിമിഷം പിന്മാറിയ ഇൻഡോറിലാണ് കോൺഗ്രസിന്റെ ആഹ്വാനം വോട്ടർമാർ ശിരസാ വഹിച്ചത്. വോട്ടെണ്ണൽ പകുതിയായപ്പേൾ തന്നെ നോട്ടയ്ക്ക് രണ്ടുലക്ഷം വോട്ടായി. ഏതെങ്കിലും ലോക്‌സഭാ മണ്ഡലത്തിൽ, നോട്ടയ്ക്ക് കിട്ടുന്ന ഏറ്റവും ഉയർന്ന വോട്ടാണ് നോട്ടയാണ് ഇൻഡോറുകാർ രേഖപ്പെടുത്തിയത്.

2014 ലെ തിരഞ്ഞെടുപ്പിലാണ് നോട്ട ആദ്യമായി ഉൾപ്പെടുത്തിയത്. ഇതിന് മുമ്പ് ബിഹാറിലെ ഗോപാൽഗഞ്ചിലായിരുന്നു നോട്ട റെക്കോഡിട്ടത്. 51,660 വോട്ടുകൾ. കാര്യം ഇതൊക്കെയായാലും ബിജെപി സ്ഥാനാർത്ഥി ശങ്കർ ലാൽവാനി 5.89 ലക്ഷം വോട്ടിന് ലീഡ് ചെയ്യുകയാണ്.

ബിജെപി സ്ഥാനാർത്ഥി 10 ലക്ഷത്തിലധികം വോട്ടാണ് മണ്ഡലത്തിൽ നേടിയത്. തൊട്ടുപിന്നാലെ വോട്ട് നോട്ടയ്ക്കാണ്. ബിജെപി സ്ഥാനാർത്ഥിയായ ശങ്കർ ലാൽവാനി 11 ലക്ഷം വോട്ട് നേടിയപ്പോൾ തൊട്ട് പുറകെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് സ്ഥാനാർത്ഥികളല്ല, നോട്ടയാണ്. 2,02,212 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്.

നാമനിർദേശ പത്രിക സമർപ്പിച്ച ശേഷമാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായിരുന്ന അക്ഷയ് കാന്തി ഭം നാമനിർദേശ പത്രിക പിൻവലിച്ച് ബിജെപിയിൽ ചേർന്നത്. 14 സ്ഥാനാർത്ഥികളാണ് ഈ മണ്ഡലത്തിൽ മത്സരിച്ചത്. ബിജെപി സ്ഥാനാർത്ഥിയും സിറ്റിങ് എംപിയുമായ ശങ്കർ ലാൽവനിയാണ് ഇൻഡോറിൽ ഇത്തവണയും വിജയത്തിലേക്ക് കടക്കുന്നത്. ബിജെപി സ്ഥാനാർത്ഥിക്ക് 11 ലക്ഷത്തിലധികം വോട്ട് ലഭിച്ചപ്പോൾ മറ്റ് 13 സ്ഥാനാർത്ഥികൾക്കും 50,000 ത്തിൽ താഴെയായിരുന്നു വോട്ട്. എന്നാൽ നോട്ട 2 ലക്ഷത്തിലധികം വോട്ട് മണ്ഡലത്തിൽ നേടി. കോൺഗ്രസ് സ്ഥാനാർത്ഥി പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം പത്രിക പിൻവലിച്ച് ബിജെപിക്കൊപ്പം ചേർന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോൺഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.