- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരത്ത് എൻ എസ് എസ് ആർക്കൊപ്പം?
ചങ്ങനാശേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഎസ്എസിന് സമദൂര നിലപാട് തന്നെയാണുള്ളതെന്ന് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറയുമ്പോഴും അദ്ദേഹത്തിന്റെ വാക്കുകളിൽ തിരുവനന്തപുരത്തെ രാഷ്ട്രീയ സൂചന ഒളിച്ചിരിപ്പുണ്ടെന്ന് വിലയിരുത്തൽ. കോൺഗ്രസ് നേതാവും തിരുവനന്തപുരം യു.ഡി.എഫ്. സ്ഥാനാർത്ഥിയുമായ ശശി തരൂർ ഡൽഹി നായർ അല്ലെന്നും അസ്സൽ നായരാണെന്നും എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള കാഴ്ചപ്പാട് മാറിയെന്നും സുകുമാരൻ നായർ പറഞ്ഞു. ഈ വാക്കുകളിൽ എല്ലാം ഒളിഞ്ഞിരിപ്പുണ്ടെന്നാണ് വിലയിരുത്തൽ.
തങ്ങൾക്ക് ഒരു രാഷ്ട്രീയവും ഇല്ല. ഒരു രാഷ്ട്രീയ പാർട്ടിയോടും അടുപ്പവും അകലവും ഇല്ല. വോട്ട് ചെയ്യുന്നതിൽ ജാതിയോ മതമോ ഇല്ല. സംഘടനയിൽ പെട്ട ആളുകൾക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച് വോട്ട് ചെയ്യാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ ഡൽഹി നായർ അല്ല, അസ്സൽ നായരാണെന്നും സുകുമാരൻ നായർ പറഞ്ഞു. ഡൽഹി നായർ എന്ന ശശി തരൂരിനോടുള്ള പരിഗണന മാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ തനിക്കു നേരത്തെ ചെറിയ ധാരണാപ്പിശക് ഉണ്ടായിരുന്നെന്നും ഇപ്പോൾ അതെല്ലാം മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
'അന്ന് എനിക്കുണ്ടായ ഒരു ധാരണ പിശക് ഞാൻ തിരുത്തിയിട്ടുണ്ട്. അസ്സൽ നായരാണെന്ന് ഞാൻ പറഞ്ഞു. അതുകൊണ്ടാണ് അന്ന് അദ്ദേഹത്തെ യോഗത്തിന് വിളിച്ചത്'- എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതുവരെയുള്ള കാര്യങ്ങൾ ഒന്നും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഓരോരുത്തരും അവരുടെ മനസ്സാക്ഷിക്ക് അനുസരിച്ച് വോട്ടുചെയ്യുന്നതിനോട് തങ്ങൾക്ക് ഒരു പ്രശ്‌നമില്ലെന്നും കൂട്ടിച്ചേർത്തു. കേന്ദ്ര - സംസ്ഥാന ഭരണങ്ങളെ വിലയിരുത്താനുള്ള സമയമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് എൻ എസ് എസിന്റെ പത്മാ കഫേ ഹോട്ടൽ തുറന്നിരുന്നു. ഈ ചടങ്ങിലാണ് എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിലപാട് വ്യക്തമാക്കുന്നത്. വനിതാ ശാക്തീകരണം ലക്ഷ്യമാക്കി എൻ എസ് എസ് ആരംഭിച്ച പത്മ കഫേയുടെ ഏഴാം സംരംഭം ഗവ.സെക്രട്ടേറിയറ്റിനു സമീപം എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്തു. കെപിസിസി ആക്ടിങ് പ്രസിഡന്റ് എം എം ഹസൻ, ഡോ. ശശി തരൂർ, കേന്ദ്ര മന്ത്രി വി.മുരളീധരൻ, മുൻ സ്പീക്കർ എം വിജയകുമാർ, മന്ത്രി വി ശിവൻ കുട്ടി, എം എ വാഹിദ്,ശരത് ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ,ജെ എസ് അഖിൽ എന്നിവർ പങ്കെടുത്തു.
അതിശക്തമായ ത്രികോണ മത്സരം നടക്കുന്നിടമാണ് തിരുവനന്തപുരം. ബിജെപിക്കായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് മത്സരിക്കുന്നത്. എൻ എസ് എസ് വോട്ടുകൾ നിർണ്ണായകമാണെന്ന് ബിജെപിക്കും അറിയാം. ഇതിനിടെയാണ് സുകുമാരൻ നായരുടെ തരൂർ അനൂകല പ്രസ്താവന.