- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒഡിഷയിൽ ബിജെപി-ബിജെഡി സഖ്യമില്ല
ന്യൂഡൽഹി: ഒഡിഷയിൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും, നിയമസഭാ തിരഞ്ഞെടുപ്പിലും, ഭരണകക്ഷിയായ ബിജെഡിയുമായി ബിജെപി സഖ്യം ഉണ്ടാക്കില്ല. 21 ലോക്‌സഭാ സീറ്റിലേക്കും, 147 നിയമസഭാ മണ്ഡലങ്ങളിലേക്കും, പാർട്ടി ഒറ്റയ്ക്ക് പോരാടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ മന്മോഹൻ സമാൽ അറിയിച്ചു.
മോദി സർക്കാരിനെ പിന്തുണയ്ക്കുന്ന ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന് നന്ദി പറഞ്ഞെങ്കിലും, ഇരട്ട എഞ്ചിൻ സർക്കാരില്ലാത്ത ഒഡിഷയുടെ വികസനത്തിന് വേഗം പോരെന്ന് മന്മോഹൻ സവാൽ കുറ്റപ്പെടുത്തി.
ഒഡിഷയിലെ നാലര കോടി ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ, ദീർഘദർശിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, ബിജെപി ഒറ്റയ്ക്ക് മത്സരിക്കും, സമാൽ എക്‌സിലെ പോസ്റ്റിൽ പറഞ്ഞു. പല ജനക്ഷേമപദ്ധതികളും, ഒഡിഷയിലെ ജനസമൂഹത്തിന്റെ അടിത്തട്ടിൽ എത്തുന്നില്ല,. പാവപ്പെട്ട സഹോദരി സഹോദരന്മാർക്ക് ആനുകൂല്യങ്ങൾ കിട്ടുന്നില്ല.
മോദിയും, പട്‌നായിക്കും തമ്മിൽ ഒന്നിച്ചുപ്രവർത്തിക്കുമെവന്ന് ബിജെഡി നേതാവ് വി കെ പാണ്ഡ്യൻ പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങൾക്കകമാണ് ബിജെപിയുടെ പ്രഖ്യാപനം വരുന്നത്.
2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ബിജെഡി 12 സീറ്റുകൾ നേടിയപ്പോൾ, ബിജെപി 8 സീറ്റുകൾ സ്വന്തമാക്കിയിരുന്നു. മോദിയും, നവീൻ പട്‌നായിക്കും തമ്മിലുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ ഇരുപാർട്ടികളും 2024 ൽ കൈകോർക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വർഷങ്ങളായി സംസ്ഥാനത്ത് വളർച്ച കൈവരിച്ച ബിജെപി മുഖ്യപ്രതിപക്ഷ പാർട്ടി സ്ഥാനത്ത് നിന്ന് കോൺഗ്രസിനെ പുറന്തള്ളിയിരിക്കുകയാണ്.
21 ലോക്‌സഭാ സീറ്റിലേക്കും, 147 അംഗ നിയമസഭയിലേക്കും, നാല് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പ് മെയ് 13 ന് ആരംഭിക്കും. ബിജെപിക്ക് എട്ട് എംപിമാരെ കൂടാതെ, 23 എംഎൽഎമാരും ഉണ്ട്. ബിജെഡിക്ക് 112 എംഎൽഎമാരും 12 എംപിമാരും.