- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്കറ്റിൽ കനമുള്ള പാർട്ടികൾക്ക് ഗുണകരം
ന്യൂഡൽഹി: ഏപ്രിൽ 19 മുതൽ ജൂൺ 1 വരെ ഏഴു ഘട്ടങ്ങളിലായാണ് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ വിമർശനവുമായി പ്രതിപക്ഷ കക്ഷികൾ. ദീർഘനാളത്തെ വോട്ടെടുപ്പ് പ്രക്രിയ ബിജെപിക്ക് ഗുണകരമെന്നാണ് ചില പ്രതിപക്ഷ പാർട്ടികളുടെ വിമർശനം.
ജനാധിപത്യത്തെ രക്ഷിക്കാനുള്ള അവസാന അവസരം ആയിരിക്കും ഈ തിരഞ്ഞെടുപ്പെന്ന് കോൺഗ്രസ് പറഞ്ഞു. തിരഞ്ഞെടുപ്പ് ഒന്നോ രണ്ടോ ഘട്ടമായി നടത്തണമെന്ന പശ്ചിമ ബംഗാൾ സർക്കാരിന്റെ നിർദ്ദേശം കമ്മീഷൻ കണക്കിലെടുത്തില്ലെന്ന് തൃണമൂൽ കുറ്റപ്പെടുത്തി. 44 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രക്രിയ നാലുമാസം നീണ്ട 1951-51 ലെ ആദ്യ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള രണ്ടാമത്തെ ദൈർഘ്യമേറിയ തിരഞ്ഞെടുപ്പാണ്.
മൂന്നോ നാലോ ഘട്ടമായി വോട്ടെടുപ്പ് തീർക്കാമായിരുന്നു എന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ അഭിപ്രായപ്പെട്ടു. ഏഴു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുക എന്നാൽ, പ്രധാനമന്ത്രിക്ക് എല്ലായിടത്തും സന്ദർശിക്കണം എന്നാണ്, ഖാർഗെ പറഞ്ഞു. ഞാൻ 12 ഓളം തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. അപ്പോഴെല്ലാം നാല് ഘട്ടത്തിലേറെ ഉണ്ടായിരുന്നില്ല. ചിലപ്പോൾ അത് ഒറ്റഘട്ടമായിരുന്നു ഖാർഗെ കൂട്ടിച്ചേർത്തു.
പെരുമാറ്റ ചട്ടം നിലവിൽ വന്നതുകൊണ്ട് ശനിയാഴ്ച മുതൽ വികസന പദ്ധതികളെല്ലാം സ്തംഭിക്കും. 70-80 ദിവസം ഇത് സംഭവിക്കുകയെന്നാൽ, രാജ്യം എങ്ങനെ പുരോഗമിക്കും? ഇതു നന്നല്ല, മൂന്നു നാല് ഘട്ടത്തിൽ പൂർത്തിയാക്കാമായിരുന്നു, ഖാർഗെ പറഞ്ഞു.
നാഴികക്കല്ലാവുന്ന ഈ തിരഞ്ഞെടുപ്പ് ഇലക്ടറൽ ബോണ്ട് കോഴയുടെ നിഴലിലും, പ്രതിപക്ഷ പാർട്ടി ഓഫീസുകളുടെ റെയ്ഡുകളും, തടവിലാക്കലുകളും, പ്രധാന പ്രതിപക്ഷ കക്ഷിയുടെ അക്കൗണ്ടുകൾ മരവിപ്പിക്കലും അടക്കം വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നടക്കുന്നതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
ജൂൺ നാല് വരെ തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നതിനെ കുറിച്ചാണ് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവൻ ആശങ്ക പ്രകടിപ്പിച്ചത്. അതിന് വേണ്ടി പാർട്ടി തയ്യാറെടുക്കേണ്ടി വരുമെന്നും ഖേര പറഞ്ഞു. ഏഴ് റൗണ്ട് തിരഞ്ഞെടുപ്പ് പോക്കറ്റിൽ കനമുള്ള പാർട്ടികളെ സസഹായിക്കുന്നതാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് എട്ടുഘട്ടങ്ങളിലായി നടത്തിയത് കോവിഡ് കാരണമായിരുന്നു. ഇപ്പോൾ എന്താണ് 7 ഘട്ടങ്ങളിലായി നടത്താനുള്ള കാരണം? സാധുവായ കാരണങ്ങൾ ഒന്നുമില്ല. തൃണമൂൽ രാജ്യഭാ എംപി സുഖേന്ദു ശേഖർ റേ പറഞ്ഞു.
'അതേ സമയം, തന്റെ പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന അഭ്യർത്ഥനയാണ് ഡൽഹി മുഖ്യമന്ത്രിയും, എഎപി നേതാവുമായി അരവിന്ദ് കെജ്രിവാൾ മുന്നോട്ടുവച്ചത്. മഹാരാഷ്ട്രയിൽ മഹാവികാസ് അഖാഡി തിരഞ്ഞെടുപ്പിന് സജ്ജമാണെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവുത്ത് പറഞ്ഞു. നാളെ മുംബൈയിലെ റാലിയിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് അഞ്ചുഘട്ടങ്ങളിലായി നടത്തുന്നത് എന്തിനെന്ന് എൻസിപി ശരദ് പവാർ പക്ഷം ചോദിച്ചു.