- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനംതിട്ട മണ്ഡലത്തിൽ സിപിഎമ്മിന്റെ ലക്ഷ്യം ഒരു ലക്ഷം കള്ളവോട്ട്
പത്തനംതിട്ട: പാർലമെന്റ് മണ്ഡലത്തിൽ വ്യാപകമായ രീതിയിൽ കള്ളവോട്ട് ചെയ്യുവാൻ വേണ്ടി വ്യാജ കാർഡുകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തുന്നു എന്ന് ആരോപിച്ച് ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ വരണാധികാരി ആയ ജില്ലാ കളക്ടർക്ക് പരാതി നൽകി.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിൽ വ്യാപകമായ തോതിൽ കള്ളവോട്ടുകൾ നടത്തുന്നതിന് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിക്കുന്നതിന് വേണ്ടിയുള്ള ധൃതഗതിയിലുള്ള നടപടികൾ വിശ്വസനീയമായ കേന്ദ്രങ്ങളിൽ നിന്നും വിവരം ലഭിച്ചതായി സതീഷ് കൊച്ചുപറമ്പിൽ പരാതിയിൽ പറഞ്ഞു.
സ്ഥലത്തില്ലാത്തവരുടെയും തെരഞ്ഞെടുപ്പിൽ പോളിങ് സ്റ്റേഷനിൽ പോയി വോട്ട് ചെയ്യുവാൻ കഴിയാതെ രോഗബാധിതരായി കിടക്കുന്ന ആളുകളുടെയും അതിനോടൊപ്പം ഇലക്ഷൻ ദിവസം ഒരു കാരണവശാലും പോളിങ് ബൂത്തിൽ എത്താൻ പറ്റാത്തവരുടെയും പേരിൽ വ്യാജ ഐഡന്റിറ്റി കാർഡുകൾ നിർമ്മിക്കുന്നു എന്നാണ് ആരോപണം.
തെരഞ്ഞെടുപ്പിൽ ഒരു ലക്ഷം വോട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് എൽഡിഎഫ് എന്ന് യുഡിഎഫ് നേതാക്കൾ ആരോപിച്ചു. സ്ഥലത്തില്ലാത്തവരുടെയും മരണപ്പെട്ടു പോയവരുടെയും എന്നാൽ ഇപ്പോൾ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ളവരുടെയും ലിസ്റ്റ് ബി.എൽ.ഒ മാർ വഴി നേരത്തെ സമാഹരിക്കുകയും അതാത് പോളിങ് സ്റ്റേഷനുകളിൽ അത് എത്തിക്കുകയും അതിന്റെ മൊത്തം ലിസ്റ്റുകൾ ജില്ലാ വരണാധികാരിയുടെ പക്കൽ ഉണ്ടാകുന്നതിനുമുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.
ജില്ലയിൽ കഴിഞ്ഞ അഞ്ച് വർഷക്കാലമായി നടന്നിട്ടുള്ള സഹകരണ സംഘം തെരഞ്ഞെടുപ്പുകളിൽ കേരള ഹൈക്കോടതിയുടെ ഉത്തരവുകൾ ഉണ്ടായിട്ടും മത്സരിച്ച സിപിഎം വ്യാപകമായ രീതിയിൽ വ്യാജ കാർഡുകൾ നിർമ്മിച്ച് കള്ളവോട്ട് ചെയ്തിട്ടുണ്ട്, സമാനമായ രീതിയിൽ കള്ളവോട്ട് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്നും അദ്ദേഹം ആരോപിച്ചു.
നിഷ്പക്ഷവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ വരണാധികാരി ആയ പത്തനംതിട്ട ജില്ലാ കളക്ടറോട് യുഡിഎഫ് പത്തനംതിട്ട പാർലമെന്റ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റ് എന്ന നിലയിൽ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പിൽ ആവശ്യപ്പെട്ടു.