പത്തനംതിട്ട: പത്തനംതിട്ടയിൽ കേന്ദ്രകമ്മിറ്റി അംഗം തോമസ് ഐസക് മത്സരിച്ചിട്ടും കനത്ത തോൽവി ഏറ്റുവാങ്ങേണ്ടി വന്നത് സിപിഎമ്മിൽ കലഹത്തിന് ഇടയാക്കിയിരിക്കുകയാണ്. കോൺഗ്രസിന്റെ ആന്റോ ആന്റണി 66,119 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ആന്റോയ്ക്ക് 3,67,623 വോട്ട് കിട്ടിയപ്പോൾ, രണ്ടാമത് എത്തിയ തോമസ് ഐസക്കിന് 3.01,504 വോട്ടും, ബിജെപിയുടെ അനിൽ ആന്റണിക്ക് 2,34,406 വോട്ടും കിട്ടി. സ്ഥാനാർത്ഥി നിർണയം പാളിയെന്ന സൂചന നൽകി ഏരിയ കമ്മിറ്റി അംഗം ഫേസ്‌ബുക്ക് പോസ്റ്റിട്ടതാണ് പുതിയ വിവാദം.

സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാമിന്റെ ചിത്രം വച്ചാണ് ഏരിയ കമ്മിറ്റി അംഗമായ അൻസാരി അസീസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. വീട്ടിൽ സ്വർണം വെച്ചിട്ട് എന്തിന് നാട്ടിൽ തേടി നടപ്പൂ- എന്നായിരുന്നു പോസ്റ്റ്. എന്നാൽ തോൽവിക്ക് പിന്നാലെ ഇട്ട പോസ്റ്റ് വിവാദമായതോടെ അൻസാരി അസീസ് ഡിലീറ്റ് ചെയ്യുകയായിരുന്നു.

ആന്റോ ആന്റണിക്ക് 2019നെ അപേക്ഷിച്ച് 2.9 ശതമാനം വോട്ടുകൂടി. ആകെ പോൾ ചെയ്ത വോട്ടിന്റെ 39.98 ശതമാനം വോട്ടുനേടിയാണ് യു ഡി എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി വിജയിച്ചത്. തോൽവിക്കിടയിലും എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. ടി എം തോമസ് ഐസക്കിന് കഴിഞ്ഞ വർഷത്തെ വോട്ടിങ് ശതമാനം നിലനിർത്താൻ കഴിഞ്ഞത് മാത്രമാണ് ഇടതുമുന്നണിക്ക് ആശ്വാസം. അതേ സമയം ബിജെപി സ്ഥാനാർത്ഥി അനിൽ ആന്റണിക്ക് 2019നെക്കാൾ 3.46 ശതമാനം വോട്ട് കുറവാണ്.

പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം:
ഇവി എം വോട്ട്, പോസ്റ്റൽ വോട്ട്, ആകെ വോട്ട്, ശതമാനം എന്ന ക്രമത്തിൽ

ആന്റോ ആന്റണി (ഇന്ത്യൻ നാഷണൽ കോൺഗ്രസ് )
360544, 6666 367210 39.98%

ഡോ. തോമസ് ഐസക് (സിപിഐ എം)
297530 3616 301146 32.79%

അനിൽ ആന്റണി ( ബിജെപി )
230864 3234 234098 25.49%

അഡ്വ പി.കെ. ഗീതാകൃഷ്ണൻ (ബി. എസ്‌പി)
3911 54 3965 0.43%

ജോയി പി മാത്യു (പി. പി. ഐ - സെക്കുലർ)
1171 8 1179 0.13%

കെ സി. തോമസ് (സ്വത.)
1078 21 1099 0.12

അഡ്വ. ഹരികുമാർ എം കെ ( അംബേദ്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ)
733 27 760 '0.08%

അനൂപ് വി (സ്വത.)
555 52 607 0.07%

നോട്ട
8258 143 8401 0.91%

ആകെ
904644 13821 918465