- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ സുരേന്ദ്രനേക്കാൾ വോട്ട് അനിൽ അനിൽ ആന്റണി പിടിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്തായി
പത്തനംതിട്ട: ലോക്‌സഭയിൽ തുടർച്ചയായി നാലാമൂഴം തേടിയ യു ഡി എഫിലെ ആന്റോ ആന്റണിയെ വോട്ടർമാർ തുണച്ചത് അരലക്ഷത്തിലേറെ വോട്ടുനൽകി കൊണ്ടാണ്. ഉച്ചതിരിഞ്ഞ് 3.30 വരെ 59,887 വോട്ടിന്റെ ഭൂരിപക്ഷമാണ് ആന്റോയ്ക്കുള്ളത്. പത്തനംതിട്ടയിൽ ജയിക്കില്ലെങ്കിലും ബിജെപി മുന്നേറ്റം ചില എക്‌സിറ്റ് പോളുകളിൽ പ്രവചിച്ചിരുന്നു. മണ്ഡലം യു.ഡി.എഫ് നിലനിർത്തുമെങ്കിലും, അനിൽ ആന്റണിയെ സ്ഥാനാർത്ഥിയാക്കിയത് ബിജെപിക്ക് പ്രതീക്ഷിച്ചതിലും വലിയ നേട്ടമാകുമെന്നായിരുന്നു പ്രവചനം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി.എം.തോമസ് ഐസക് മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പ്രവചനങ്ങൾ വന്നു.
ഐസക്കിനേക്കാൾ അമ്പതിനായിരത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷമാണ് ആന്റോ നേടിയപ്പോൾ, മൂന്നാം സ്ഥാനത്തുള്ള അനിൽ ആന്റണിക്ക് രണ്ട് ലക്ഷം വോട്ട് പോലും കിട്ടിയില്ല. അനിലിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കൾ പത്തനംതിട്ടയിൽ എത്തിയെന്ന് മാത്രമല്ല, പി സി ജോർജിന്റെ പിന്തുണയും കിട്ടി. എന്നാൽ അതൊന്നും മണ്ഡലത്തിൽ ഏശിയില്ലെന്ന് വേണം കരുതാൻ. കഴിഞ്ഞ തവണ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ. സുരേന്ദ്രൻ 2,97,000 വോട്ട് നേടിയിരുന്നു. സുരേന്ദ്രനേക്കാൾ വോട്ട് ഏ കെ ആന്റണിയുടെ മകൻ പിടിക്കുമെന്ന പ്രതീ്ക്ഷയും അസ്ഥാനത്തായി.
കോട്ടയം ജില്ലയിലെ പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി, പത്തനംതിട്ടയിലെ ആറന്മുള, കോന്നി, റാന്നി, തിരുവല്ല, അടൂർ എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ചേരുന്നതാണ് പത്തനംതിട്ട മണ്ഡലം. യു.ഡി.എഫിൽ കോൺഗ്രസിന്റെ സീറ്റാണ് പത്തനംതിട്ട. മണ്ഡലം രൂപീകരിച്ച 2009 മുതൽ നടന്ന മൂന്ന് തിരഞ്ഞെടുപ്പിലും ആന്റോ ആന്റണിയാണ് വിജയക്കൊടി നാട്ടിയത്.. 2009ൽ 1,11,206 വോട്ടിന് സിപിഎമ്മിലെ കെ.അനന്തഗോപനെ വീഴ്‌ത്തി ലോക്‌സഭയിൽ അരങ്ങേറ്റം കുറിച്ച ആന്റോ രണ്ടാമൂഴത്തിൽ എൽഡിഎഫ് സ്വതന്ത്രൻ പീലിപ്പോസ് തോമസിനെ 56,191 വോട്ടിനാണ് തോൽപ്പിച്ചത്.
2014ൽ ആന്റോയുടെ ഭൂരിപക്ഷം അറുപതിനായിരത്തിൽ താഴെയായി കുറഞ്ഞു. ആദ്യ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആസൂത്രകനായിരുന്ന ഫിലിപ്പോസ് തോമസ് രണ്ടാം വട്ടം എതിരാളിയായി. ആന്റോ ആന്റണിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ ഇടതു സ്വതന്ത്രനായി മത്സരിച്ച ഫിലപ്പോസിലൂടെ കഴിഞ്ഞത് ഇടതുമുന്നണിക്ക് നേട്ടമായി. എൻ.ഡി.എ സ്ഥാനാർത്ഥി എം ടി രമേശ് അവരുടെ വോട്ടു ശതമാനം ഗണ്യമായി വർദ്ധിപ്പിച്ചു. 2014ൽ എം ടി രമേശ് നേടിയ ഒന്നര ലക്ഷേത്തോളം വോട്ടുകൾ നേടി.
ശബരിമല വിഷയം വലിയ പ്രചരണമായി മാറിയ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലം ശക്തമായ ത്രികോണ പോരാട്ടത്തിന് സാക്ഷ്യം വഹിച്ചു. ഇടതു സ്ഥാനാർത്ഥി വീണാ ജോർജും എൻ ഡി എ സ്ഥാനാർത്ഥി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനുമായിരുന്നു ആന്റോ ആന്റണിയുടെ എതിരാളികൾ. ആന്റോ ആന്റണി മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത് അര ലക്ഷത്തിൽ താഴെ വോട്ടുകൾക്കാണ്.
2019ലെ തിരഞ്ഞെടുപ്പിൽ 44,243 വോട്ടിന്റെ ഭൂരിപക്ഷത്തിന് ഇപ്പോഴത്തെ ആരോഗ്യമന്ത്രി വീണ ജോർജിനെ തോൽപ്പിച്ചാണ് ആന്റോ ആന്റണി ലോക്‌സഭയിൽ ഹാട്രിക് തികച്ചത്. ആന്റോ 3,80,927 വോട്ടും വീണ 3,36,684 വോട്ടും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ 2,97,396 വോട്ടും നേടി. 37 ശതമാനമായിരുന്നു യുഡിഎഫിന്റെ വോട്ട് ഷെയർ. എൽഡിഎഫിന്റേത് 32.77 ശതമാനവും. ബിജെപിക്ക് 28.95 വോട്ട് ലഭിച്ചു.