- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിൽ ശശി തരൂരിനെതിരെ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂരിനെതിരെ പൊലീസ് കേസെടുത്തു. ബിജെപി സ്ഥാനാർത്ഥിയും കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പരാതിയിലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്തിരിക്കുന്നത്. രാജീവ് ചന്ദ്രശേഖർ പണം നൽകി വോട്ട് പിടിക്കുന്നുവെന്ന് ശശി തരൂർ പറഞ്ഞുവെന്ന പരാതിയിലാണ് കേസ്.
ഇതുസംബന്ധിച്ച് രാജീവ് ചന്ദ്രശേഖർ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. നേരത്തെ ശശി തരൂരിനെതിരെ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ശശി തരൂരിനെ കമ്മിഷൻ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.
തീരദേശ പ്രദേശങ്ങളിൽ പണം നൽകി വോട്ട് തേടുന്നു എന്ന് ശശി തരൂർ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്. ഇതേ ആരോപണവുമായി രാജീവ് ചന്ദ്രശേഖർ നേരത്തെ തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയിരുന്നു. തുടർന്നാണ് തരൂരിനെ തെരഞ്ഞെടുപ്പ് കമ്മിഷൻ താക്കീത് ചെയ്തത്. ഇതിന് പിന്നാലെയാണ് ഡി.ജി.പിക്ക് രാജീവ് ചന്ദ്രശേഖർ പരാതി നൽകിയത്. ഈ പരാതി ഡി.ജി.പി തിരുവനന്തപുരം സിറ്റി സൈബർ പൊലീസിന് കൈമാറുകയായിരുന്നു.
അതേസമയം തരൂരിനെതിരെ കേസെടുത്തത് തനിക്ക് അറിയില്ലെന്ന് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. താൻ ഡൽഹിയിൽ പരാതി ക്രിമിനൽ കേസ് നൽകിയിരുന്നു എന്നും അത് മുന്നിൽകണ്ടാകും പരാതി എടുത്തതെന്നും രാജീവ് പ്രതികരിച്ചു.